ഹോരാമകരന്ദവും ദ്രേക്കാണസ്വരൂപവും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

ബൃഹജ്ജാതകത്തിലൊഴികെ മറ്റു ഗ്രന്ഥങ്ങളിലൊന്നും ദ്രേക്കാണസ്വരൂപം വിശദമായി പ്രതിപാദിച്ചു കാണുന്നില്ല. ഇതിനൊരു അപവാദമാണ് ബൃഹജ്ജാതകത്തെ അടിസ്ഥാനമാക്കി രചിച്ചതെന്നു തോന്നിപ്പിക്കുന്ന ഗുണകാരവിരചിതമായ ഹോരാമകരന്ദം എന്ന ഗ്രന്ഥത്തില്‍ നല്‍കിയിട്ടുള്ള ദ്രേക്കാണസ്വരൂപവര്‍ണന. കവിത്വവും ഭാഷാനൈപുണിയും ശബ്ദസൗകുമാര്യവും വരാഹിമിഹിരനുള്ളത്ര ഗുണകാരനില്ല. എങ്കിലും ഈ സംഭാവന അഭിനന്ദനീയം തന്നെ.
എല്ലാ ദ്രേക്കാണങ്ങളുടെയും രൂപം മനുഷ്യരുടേതുതന്നെ. ചതുഷ്പാത്, സര്‍പ്പം, ചങ്ങല, അഗ്നി, ആയുധം തുടങ്ങി എന്തിനെക്കുറിച്ചെല്ലാം കൂടി ആ ദ്രേക്കാണസ്വരൂപവര്‍ണനത്തില്‍ പറഞ്ഞിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കി പലപ്പോഴും ദ്രേക്കാണങ്ങളെ ചതുഷ്പാത് ദ്രേക്കാണം, സര്‍പ്പദ്രേക്കാണം, നിഗളദ്രേക്കാണം, വിഷദ്രേക്കാണം, അഗ്നിദ്രേക്കാണം, സായുധദ്രേക്കാണം എന്നിങ്ങനെയെല്ലാം പറയാറുണ്ട്. ദ്രേക്കാണസ്വരൂപവര്‍ണനയില്‍ ആ വസ്തുവിനെക്കുറിച്ച് പരാമര്‍ശമുണ്ട് എന്നു മാത്രമാണ് ഇതിനര്‍ത്ഥം.

1. മേടം ഒന്നാം ദ്രേക്കാണം
രൗദ്രഃ കട്യാം വേഷ്ടിതഃ ശ്വേതവസ്ത്രഃ
കൃഷ്‌ണോ ധത്തേ പ്രോഗ്ദതം സത്കുഠാരം
രക്ഷാസക്തഃ ശോണനേത്രോ മനുഷ്യോ
മേഷസ്യാദ്യഃ കീര്‍ത്തിതോയം ത്രിഭാഗഃ
- ഗുണകാരന്‍ (ഹോരാമകരന്ദം)
രൗദ്രനും അരയില്‍ ഒരു വെളുത്തവസ്ത്രം കെട്ടിയതുമായ രൂപം. കറുത്തനിറമാണ്. ആരെയോ രക്ഷിക്കാനെന്നോണം (മറ്റാരെയോ ശിക്ഷിക്കാനെന്നോണം) കൈയില്‍ ഒരു മഴു ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. (കോപംകൊണ്ടോ മറ്റോ) ചുവന്ന കണ്ണുകളാണ്. ഇപ്രകാരമാണ് മേടത്തിന്റെ ആദ്യദ്രേക്കാണത്തിന്റെ സ്വരൂപം.
ചൊവ്വയാണ് ദ്രേക്കാണാധിപന്‍. പുരുഷദ്രേക്കാണവും സായുധദ്രേക്കാണവുമാണ്.
കട്യാം സിതവസ്ത്രവേഷ്ടിതഃ
കൃഷ്ണഃ ശക്ത ഇവാ(അ)ഭിരക്ഷിതും
രൌദ്രഃ പരശും സമുദ്യുതം
ധത്തേ രക്തവിലോചനഃ പുമാന്‍.
- വരാഹമിഹിരന്‍ (ബൃഹജ്ജാതകം)

You are not authorised to post comments.

Comments powered by CComment