ഭാവങ്ങളും ഭക്തിയും
- Details
- Created: Wednesday, 21 March 2018 13:46
- Last Updated: Wednesday, 21 March 2018 13:55
- Hits: 3398
ലേഖകന്‍ : ശ്രീനാഥ് ഒജി
|
നം |
ഭാവസ്ഥിതി |
ഭക്തി |
|
1 |
അഞ്ചാം ഭാവാധിപൻ ലഗ്നത്തിൽ |
വിഷ്ണു ഭക്തൻ |
|
2 |
എട്ടാം ഭാവാധിപന്‍ ലഗ്നത്തില്‍ |
വിഷ്ണുദ്രോഹി |
|
3 |
ഒമ്പതാം ഭാവാധിപൻ ലഗ്നത്തിൽ |
ഗണേശഭക്തൻ |
|
4 |
പത്താം ഭാവാധിപൻ ലഗ്നത്തിൽ |
ശിവഭക്തൻ |
പ്രമാണശ്ലോകങ്ങള്‍ വേണമെന്നുള്ളവര്‍ക്കായി ഇതാ.....
അഞ്ചാം ഭാവാധിപൻ ലഗ്നത്തിൽ
ലഗ്നേ ഗതേ സന്തതിപേ സുതാനാം-സുഖം സുവിദ്യാ-മതി-മന്ത്രസിദ്ധിഃ
ശാസ്ത്രാണി ജാനാതി സുകര്‍മകാരീ ശ്യാമാംഗയുക്തഃ ഖലു വിഷ്ണുഭക്തഃ.
(ബൃഹത് യവനജാതകം)
വിഷ്ണുഭക്തഃ - വിഷ്ണുഭക്തന്‍.
എട്ടാം ഭാവാധിപന്‍ ലഗ്നത്തില്‍
അഷ്ടമേശേ തനൌ കാമേ ഭാര്യാദ്വയം സമാദിശേത്
വിഷ്ണുദ്രോഹരതോ നിത്യം വ്രണരോഗീ പ്രജായതേ
(ലോമശസംഹിത)
വിഷ്ണുദ്രോഹരതോ - വിഷ്ണുഭക്തരെ ദ്രോഹിക്കുന്നവന്‍.
ഒമ്പതാം ഭാവാധിപൻ ലഗ്നത്തിൽ
തനുഗതേ നവമാധിപതൌ ഗുരൌ സുര-വിനായക-പൂജന-തത്പരഃ
സുകൃതവാന്‍ കൃപണോ നൃപകര്‍മകൃത് സ്മൃതിയുതോ മിതഭുക് സ നരഃ ശുചിഃ.
(ബൃഹത് യവനജാതകം)
വിനായകപൂജനതല്പരഃ - ഗണപതിയെ പൂജിക്കുന്നവന്‍.
പത്താം ഭാവാധിപൻ ലഗ്നത്തിൽ
വ്യോമേശേ ജായതേ ലഗ്നേ മദാരിപുര സേവകഃ
ക്രൂരേ പിതാ(അ)രി വിജ്ഞേയാ മാതാ പുരുഷത്വ വര്‍ത്തതേ.
- ഭൃഗു (ഭൃഗുസംഹിത)
മദാരിപുരസേവകഃ - ശിവഭക്തന്‍
എന്താണ് ഭാവങ്ങളെക്കൊണ്ട് ഇപ്രകാരം ദേവതകളെ ചിന്തിക്കുന്നതിന്റെ അടിസ്ഥാനയുക്തി? ലക്ഷ്മീസ്ഥാനം ത്രികോണം സ്യാത് വിഷ്ണുസ്ഥാനം തു കേന്ദ്രകം എന്ന ശിവജാതകശ്ലോകമല്ലാതെ മറ്റൊന്നും ഇതുമായി ബന്ധപ്പെട്ട് ഞാന്‍ കേട്ടിട്ടില്ല. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇതേക്കുറിച്ച് എന്തേലും അറിയുമോ? എങ്ങനെയാണ് (ഏതു നിയമത്തെ ആധാരമാക്കിയാണ്) ദേവതകളെ ഭാവങ്ങളുമായി ബന്ധപ്പെടുത്തേണ്ടത്?
You are not authorised to post comments.