വീടിന്റെ കണക്കുദോഷം പ്രശ്നത്തിൽ
- Details
- Created: Monday, 13 November 2017 18:52
- Last Updated: Monday, 13 November 2017 18:54
- Hits: 3648
(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്.)
അനില്‍ കാടൂരാന്‍
· നാലിന്റെ അഞ്ചിനു പാപബന്ധം വന്നാലും കുജ ശിഖി ബന്ധം ഭാവത്തിനോ ഭാവനാഥനോ വന്നാലും കണക്കു ദോഷം പറയണം.
· നാലിന്റെ അഞ്ചാം ഭാവാധിപൻ ഭാവത്തിന്റെ ദുഃസ്ഥാനത്തു പോയിട്ടു പാപബന്ധം വന്നാലും കണക്കു ദോഷത്തെ പറയാം.
· നാലിന്റെ ഏഴിനു നാലിന്റെ അഷ്ടമബന്ധം വന്നാൽ അറ്റാച്ഡ് ബാത്റൂം ഉണ്ടു. നാലിനു നാലിന്റെ ഏഴും എട്ടും ആയി ബന്ധം വന്നാലും ഇതു പറയണം.
· നാലിന്റെ അഷ്ടമം കക്കൂസ്.
· നാലിന്റെ എട്ടിനു ഗുളികബന്ധം വന്നാൽ മരണച്ചുറ്റ്
· നാലിന്റെ അഞ്ചാം ഭാവത്തിനു നാലിന്റെ 12ഭാവബന്ധം വന്നാൽ കണക്കു മാറിയിട്ടുണ്ട്.
· നാലിന്റെ എട്ടിനു പന്ത്രണ്ടാം ഭാവബന്ധം വന്നാൽ കുറ്റിമാറ്റി അടിച്ചിട്ടുണ്ട്.
· നാലാം ഭാവാധിപൻ ഊർദ്ധ മുഖ രാശി എങ്കിൽ രണ്ടു നില വീടു ആണെന്നും ശനി ബന്ധം വന്നാൽ സ്റ്റെപ്പുകളും പറയണം.
· ചന്ദ്രനെ കൊണ്ടു വേലിയും ശനിയെക്കൊണ്ട് മതിലും നാലിന്റെ ഏഴു കൊണ്ടു നടവഴിയും നാലിന്റെ ഏഴിൽ അഷ്ടമാധിപൻ നിന്നാൽ വഴി അടച്ചു എന്നു പറയാം. നാലിന്റെ എട്ടിനു ശനിബന്ധം വന്നാൽ ടൈലുകളും കുജ ബന്ധം വന്നാൽ ഇഷ്ടികയും രവി ശുക്ര ബന്ധം വന്നാൽ അലങ്കാരം പറയണം. നാലിന്റെ ഏഴു വഴി നാലിന്റെ എട്ടു ഗേറ്റും നാലിന്റെ കേന്ദ്രങ്ങളിൽ ഗ്രഹങ്ങൾ നിന്നാൽ വാതിൽ പറയണം. വാതിലിന്റെ നിറം ഗ്രഹത്തിന്റെ നിറത്തിനു അനുസരിച്ചും ആവും.
NB: ഇതു ഗുരുനാഥന്റെ നോട്ട് ആണു. പ്രമാണം ഉണ്ടോന്നു കൃത്യമായി അറിയില്ല.
എകെ രാജ്കുമാര്‍ കളരിക്കല്‍:
ആരൂഢനാഥഭവനാധിപന(അ)ഷ്ടഷഷ്ഠേ,
ഷഷ്ഠാധിപേ നിധനഗേ നിധനേ ച പാപേ,
തച്ചിൽ പിഴച്ചു ഗൃഹദേവത ബാലമൃത്യു,
ബാധിച്ചു സന്തതി മുടിഞ്ഞു ഗൃഹം നശിക്കും.
ഷാജി ടിപി:
ലഗ്നസ്ഥിതാ കുജ-ദിവാകര-മന്ദ-സർപ്പാ
ഗേഹസ്യനാശമചിരേണ ജനസ്യ നാശം '
കുർവ്വന്തി കേന്ദ്രനിരതോ രവിജ-കുജോ വാ
ചേത് ശില്പിഭിര്‍ വിവിധ വിഗ്രഹമത്രവാച്യം
(പ്രശ്നകൗതുകം)
പാപഗ്രഹങ്ങൾ 4-ലും 10-ലും നിന്നാൽ സ്ഥാനം പിഴച്ചിട്ടുണ്ടെന്നും, ലഗ്നം-7-8 ഈ ഭാവങ്ങളിൽ പാപഗ്രഹസ്ഥിതി വന്നാൽ സൂത്ര ദോഷവും പറയാം.
കെ എന്‍ ജനാര്‍ദ്ദനന്‍ പണിക്കര്‍:
ആരൂഢം രവി ചന്ദ്രനുത്തരമതും ഭൌമന്നടിസ്ഥാനവും
സൗമ്യന്നുള്ളറ ജീവനുള്ളകമതും ശുക്രന്നു ശയ്യാഗൃഹം
മന്ദന്നാകിലടുക്കളക്കൂമുദിതം കാലും കഴുക്കോൽ ഫണീ
വാരിക്കെട്ടു വളക്കുവാമട ശിഖി മാന്ദിക്കു മർമ്മം പുന:
ജീവനുള്ളകമതും = വലയിതമായതിന്റെ ഉൾഭാഗം അകം.
ശശി നായര്‍:
പൃഷ്ഠോദയേ സ്യാദ്യദി ധർമ്മ സംസ്ഥ:
പാപോ ഭവേദാത്മജസംസ്ഥിതോ വാ
നാശസ്തവ ക്ഷിപ്രമിഹാസ്തി നൂന -
മിതോപസർപ്പേതി വദേത്തമാശു
(പ്രശ്നകൌതുകം)
പൃഷ്ഠോദയരാശി ആരൂഢം, 5-ലോ 9 ലോ പാപൻമാർ ഫലം - അതിവേഗത്തിൽ നാശം - ഉടനെ സ്ഥലം വിടുക..
വികെ സന്തോഷ് പണിക്കര്‍:
വേശ്മസ്തേ ദശമസ്ഥിതേ സ്യാൽസ്ഥാനദോഷപ്രദ -
You are not authorised to post comments.