അശ്വതി നക്ഷത്രവും പഴഞ്ചൊല്ലുകളും
- Details
- Created: Monday, 17 April 2017 14:54
- Last Updated: Monday, 17 April 2017 14:56
- Hits: 1440
ലേഖകന്‍ : ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍
1.അശ്വതിയിലച്ചി പിറക്കണം (അശ്വതി നക്ഷത്രത്തില്‍ പെണ്‍കുട്ടി പിറക്കണം)
2.അശ്വതി അച്ചിയും പൂരോരുട്ടതി പുരുഷനും ചെർന്നാലൊ വളരെ നല്ലത് (അശ്വതിനക്ഷത്രത്തില്‍ ജനിച്ച സ്ത്രീയും പൂരുട്ടാതിനക്ഷത്രത്തില്‍ ജനിച്ച പുരുഷനും തമ്മില്‍ വിവാഹം കഴിച്ചാല്‍ നല്ല പൊരുത്തം ഉണ്ടാവും.)
3.അശ്വതി ഉച്ചതിരിഞ്ഞാൽ ഓണം കഴിഞ്ഞു (അശ്വതിനക്ഷത്രം ഉച്ചത്തില്‍ അഥവാ നേരേ മുകളില്‍ എത്തുമ്പോള്‍ തിരുവോണം നക്ഷത്രം അസ്തമിക്കുന്നു.)
4.അശ്വതി ഉച്ചതിരിഞ്ഞാൽ ഭരണി കഴിഞ്ഞു (മീനമാസത്തില്‍ അശ്വതി നക്ഷത്രം വരുന്ന ദിവസം ഉച്ച കഴിഞ്ഞാല്‍ കൊടുങ്ങല്ലൂർ ഭരണി ഉത്സവം കഴിഞ്ഞു)
5.അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും (അശ്വതിനക്ഷത്രദിവസം വിതച്ച വിത്തും, ഭരണിനക്ഷത്രദിവസം ഉപ്പിലിട്ട മാങ്ങയും വളരെ ഉത്തമമാണ്)
അശ്വതി നക്ഷത്രവും ആയി ബന്ധപ്പെട്ട ചില പഴഞ്ചൊല്ലുകൾ ആണ് മുകളിൽ പറഞ്ഞവ എല്ലാം.
You are not authorised to post comments.