തിഥിക്ക് പ്രാധാന്യം കൊടുക്കാന്‍ കാരണം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വേണുഗോപാലപണിക്കര്‍, വിഷ്ണു നമ്പൂതിതി, പ്രസാദ് ഭട്ടതിരിപ്പാട്, ശ്രീനാഥ് ഒജി, സല്‍ഗുണന്‍ പാങ്ങാട്ടൂര്‍, ചന്ദ്രകുമാര്‍ മുല്ലച്ചേരി, ഹരികുമാര്‍ നായര്‍, രാജേഷ് പണിക്കര്‍, വിജയാമേനോന്‍, അനില്‍ കാടൂരാന്‍ തുടങ്ങിയവരാണ്.)  

ചോദ്യം: തിഥൗ ശുഭായാം ശുഭ ദേ(അ)നുകൂലേ ഈ പ്രമാണത്തിൽ തിഥി നോക്കാൻ ആദ്യം പറഞ്ഞു എന്തായിരിക്കും ആചാര്യൻ തിഥിക്ക് ആദ്യം പ്രധാന്യം കൊടുത്തത്?

തിഥിശ്ശരീരം മനഃ ഇന്ദുവീര്യം  എന്നതുകൊണ്ടുതന്നെ. തിഥയശ്ച ശ്രിയമാപ്നോതീ...... ഭൂരിശ്രീവിഭവസ്തിഥി..... എന്നെല്ലാം ശ്ലോകങ്ങളുണ്ട്.

വിശേഷാവസരത്തില്‍ നല്ല തിഥിയാണ് നോക്കേണ്ടത്...അങ്ങനെ തിഥി നോക്കാതെ വരുന്നവന്‍ അതിഥിയും മറ്റേയാള്‍ ആതിഥേയനുമാകും..... ഇവിടെ ദൈവജ്ഞനും ദൂതനും അതിഥി ആതിഥേയബന്ധം അല്ലാത്തതിനാല്‍....തിഥിക്ക് പ്രാധാന്യം..... (Counter : 'മറ്റേയാൾ' എന്നാൽ 'തിഥി നോക്കി വരുന്നവൻ' എന്നാണോ വിവക്ഷ? ഇതിൽനിന്നും തിഥിയുടെ പ്രാഥമ്യം എങ്ങിനെ കിട്ടും? തിഥി നോക്കാതെ വരുന്നവനാണ് അതിഥി എങ്കില്‍ നക്ഷത്രം നോക്കാതെ വരുന്നവന്‍ അനക്ഷത്രന്‍ അല്ലേ?)

എന്താണ് ഭൂരിശ്രീ വിഭവങ്ങൾ? എങ്ങിനെയാണ് അത് വ്യാഖ്യാനിക്കേണ്ടത്? വിഭവങ്ങൾ എന്ന് പറഞ്ഞാൽ എന്താണ്?

ഭൂരി - ധാരാളം. ശ്രീ - ഐശ്വര്യം, വിഭവം - ധനസമ്പദാദി വിഭവങ്ങള്‍. തിഥിശ്ശരീരം ആകയാല്‍ ശാരീരികാരോഗ്യം, നല്ല വീട് എന്നിവയും വിഭവങ്ങളാണ് എന്നു പറയാം. തിഥി ബലവത്തെങ്കില്‍ ആരോഗ്യമുള്ള ശരീരവും, ധാരാളം നല്ല വീടും (ദേവപ്രശ്നത്തില്‍ നല്ല ക്ഷേത്രമന്ദിരവും) ഫലം. തിഥി ബലഹീനമെങ്കില്‍ വിപരീതം ഫലം. ശീ എന്നാല്‍ ഐശ്വര്യവും ലക്ഷ്മിയുമാണ്. വ്യക്തി വിഷ്ണുവെങ്കില്‍ ലക്ഷ്മി ഭാര്യയാണ്. അതുകൊണ്ടുതന്നെ തിഥി ബലവത്തെങ്കില്‍ നല്ല ഭാര്യയും വൈവാഹികജീവിതസൌഖ്യവും ഫലം. വിപരീതമെങ്കില്‍ വിപരീതം ഫലം.

തിഥി നിമിത്തമാണ്. നിമിത്തങ്ങളുടെ ഫലം ഉറപ്പിക്കേണ്ടത് ഗ്രഹസ്ഥിതി കൂടി നോക്കിയാണ്. കാരകഗ്രഹങ്ങളില്‍ നിന്നും ഉള്ള ഗ്രഹസ്ഥിതി കൂടി സമാന ഫലത്തെ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രം ഫലം ഉറപ്പിച്ച് പറയാവുന്നതാണ്.

എല്ലാ തിഥികള്‍ക്കും അധിപഗ്രഹങ്ങളെ സങ്കല്‍പിച്ചിട്ടുണ്ട്. തിഥിയുടെ അധിപനായ ഗ്രഹം രാശിഗ്രഹസ്ഥിതിയില്‍ എപ്രാകാരം നില്‍ക്കുന്നു എന്നു നോക്കിയും തിഥികൊണ്ടു പറയേണ്ട ഫലം ഉറപ്പിക്കാവുന്നതാണ്.

ഇത്തരത്തില്‍ തുടങ്ങി - വ്യാഖ്യാ ബുദ്ധിബലാപേക്ഷയാ...

ചന്ദ്രബലപ്രാധാന്യവും തിഥിയും

മൂലം കാലതരോ സ്മൃതോ ഹിമരുചി ശാഖാദയോ ന്യഗ്രഹാ:

മൂലേതി പ്രബ ലേ സതിക്ഷി തിരുഹ:പുഷ്യന്തി ശാഖാദയ

തൻമൂലം തരുമാശ്രിത: ഖലു ജന: പുഷ്ടംഫലം വിന്ദതേ

തസ്മാച്ചന്ദ്രബലക്ഷയേഹി വി ബല ശുക്രജ്ഞ ജീവാദയ:

കാലവൃക്ഷത്തിന്റെ മൂലം അഥവാ വേര് ചന്ദ്രനും, മറ്റു ഗ്രഹങ്ങൾ ശാഖയും ഇലകൊഴിഞ്ഞാലും തായ് വേരുണ്ടെങ്കിൽ ഫലം ലഭിക്കും എന്ന പോലെയും, ചന്ദ്രൻ ബലവാനല്ലെങ്കിൽ ശുക്ര, ബുധ ജീവന്മാർക്ക് ബലമുണ്ടെങ്കിലും വിശേഷമില്ല

ചന്ദ്രാർകൗ ബലയുക്തൌ ജാദയ പ്രോക്ത മാർഗ്ഗബലഹീനാ:

ശുഭഫലദാസ്തേ സർവ്വേയഥാ പ്രസ ന്നേ നൃപേഭൃത്യ:

ചന്ദ്രൻ ബലവാനെങ്കിൽ മറ്റുള്ളവർ ബലഹീനരായാലും, രാജാവ് പ്രസന്നനായാൽ രാജഭൃത്യരും പ്രസന്നരായതായിത്തീരും എന്നതുപോലെ ശുഭഫലപ്രദമായി കണക്കാക്കാം

പക്ഷോത്ഭവം ഹിമ കരസ്യ വിശിഷ്ടമാഹു

ചാന്ദ്രം ബലം ഹിനിഖില ഗ്രഹ വീര്യ ബീജം

ചന്ദ്രന്റെ ബലമാണ് പ്രധാനം.

ബലം ശശാങ്കസ്യ ഹി തിഥ്യധീനം തിഥേശ്ച സർവ്വേ ശശിവീര്യനിഘ്നാഃ

അതശ്ശുഭേ കർമണി താരകാദേസ്തിഥിം ബലിഷ്ഠാം നിജഗാദ ഗാർഗ്യഃ.

ബലം ശശാങ്കസ്യ ഹി തിഥ്യ(അ)ധീനം എന്നിങ്ങനെ ചന്ദ്രബലം തിഥിക്കനുസരിച്ചാണ്. അതാണ് ആദ്യം തിഥി നോക്കാൻ പറഞ്ഞത് മാത്രമല്ല, ദോഷ കാരണ ചിന്തയിൽ ഘടിപ്പിക്കാൻ പക്ഷദ്വന്ദ്വേ പിരിക്താന ഹി ഖലു ശുഭ ദാസ്താ സുനൂത് നാഭിചാരശ്ശുക്ലേ ,കൃഷ്ണേ പുരാണോ സ്ത്യു പ ശമവിധയേ :- - - അചിര ചിര ഭവപ്പക്ഷ ഭേദേനാവാച്യ: എന്നു പറയാൻ ഭാവവുമുണ്ട്. അല്ലാതെ പ്രശ്നമാർഗ്ഗാചാര്യൻ പാദപൂരണത്തിനു വേണ്ടി വല്ലതും പറഞ്ഞതല്ല, യുക്തിയുക്തമാണ് പ്രതിപാദ്യം!

Counter 1: ചാന്ദ്രബലം പക്ഷബലം മാത്രമോ? ഒരു ശ്ലോകം മുകളിൽ കാണുകയുണ്ടായി ചാന്ദ്രബലം തിഥ്യധീനം. എത്രമാത്രം ശരിയാണിത്? പക്ഷബലം കൊണ്ടു മാത്രമാണോ ചന്ദ്രനെ പരിഗണിക്കേണ്ടത്? ചന്ദ്രബലം ഒരു ഗ്രഹനിലയിൽ വളരെപ്രധാനമാണ്. പക്ഷബലം കൂടാതെ സ്ഥാനബലം, കാലബലം, ചേഷ്ടാബലം എന്നിങ്ങനെ മറ്റ് ധാരാളം ബലങ്ങളും പരിഗണിക്കാറില്ലേ? മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ തന്നെയല്ലേ ചന്ദ്രൻ. ഷഡ്ബലാദികളൊക്കെ ചന്ദ്രനും പ്രസക്തമാണെല്ലോ. അമാവാസിയിലും കൃഷ്ണപക്ഷ-അഷ്ടമി കഴിഞ്ഞും ജനിക്കുന്നവരുടെ ചന്ദ്രന് ബലമില്ല എന്ന് തിഥി മാത്രം നോക്കി പറയാനാകുമോ?

Counter 2: എന്റെ സംശയം മറ്റെന്നാണ്. മുഹൂർത്ത വിഷയത്തിൽ ബലമല്ലല്ലോ പരിഗണിക്കുന്നത്. തിഥികളുടെയും നക്ഷത്രങ്ങളുടെയുമൊക്കെ ഗുണങ്ങളാണ് പരിഗണിക്കുന്നത്. നക്ഷത്രങ്ങൾ തീക്ഷ്ണം, മൃദു, ക്ഷുദ്രം തുടങ്ങിയ പല വിഭാഗങ്ങളായി തിരിച്ച്, ഓരോവിഭാഗത്തിനും യോജിച്ച വിധത്തിലുള്ള കർമ്മങ്ങൾക്ക് ഉത്തമമാണ് എന്നല്ലേ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാവില്ലേ നന്ദാ, ഭദ്രാ, ജയാ, രിക് താ, പൂർണ്ണാ എന്ന് തിഥികളുടെ വിഭാഗവും?

കൌണ്ടറിനു മറുപടി : ഏറ്റവും ഭംഗിയാവാനാണ് മുഹൂർത്തം നല്ലതു കണ്ടെത്തി കർതൃ ദോഷം നീക്കിആ സമയത്ത് ചെയ്യുന്നത്. ചില കർമ്മത്തിൽ നവമി എടുക്കുന്നു (വിദ്യ) പ്രതിഷ്ഠക്കുപാടില്ലെന്നു പറയുന്ന കൃഷ്ണപക്ഷം - അഷ്ടബന്ധകലശത്തിനും പിതൃക്രിയക്കും കൊള്ളാമല്ലോ. കർമ്മത്തിനനുസരിച്ചാണതിന്റെ പ്രയോഗം - സംഹാരനക്ഷത്രം ക്രൂരപ്രവൃത്തിക്കു നല്ലതല്ലേ? ഏറ്റവും ബുദ്ധിമുട്ടും മുഹൂർത്ത ഗണനക്കാണല്ലോ? മൗഹൂർത്തികൻ ആണല്ലോ ദൈവജ്ഞൻ? ഇവിടെ പറഞ്ഞ പ്രകരണം ഒരു ജിജ്ഞാസു പൃച്ഛകൻ ഗുണദോഷ നിരൂപണാദിക്ക് ജ്യോൽസ്യനെ കാണാൻ വരുമ്പോൾ എങ്ങനെ എന്നതാണ്.  ഗുണദോഷങ്ങൾ മനോവ്യാപാരത്തിനനുസൃതമാണ്. അതിനാൽ മനസ്സിന്റെ കാരകനായ ചന്ദ്രന്റെ ബലം നോക്കുന്നത് സാധുവാണ്. സൂര്യനോടടുക്കുമ്പോൾ സൂര്യകിരണത്താലും ചന്ദ്രനെ കാണാത്തതിനാലും, കറുത്ത പക്ഷമാകയാൽ പ്രത്യക്ഷത്തിൽത്തന്നെ ചന്ദ്രസ്വാധീനം കുറവാണല്ലോ. പലതിനും കറുത്ത പഞ്ചമി വരെ ബലമുണ്ടെന്നതും പ്രത്യക്ഷമാണ്. നക്ഷത്രം സൂക്ഷ്മവും തിഥി പ്രത്യക്ഷവുമാണ്. (ഏതു കാര്യസാധ്യത്തിനും ഒരു സർക്കാർ ഓഫീസായാൽ പോലും 10.30 കഴിഞ്ഞ സമയം പൊതുവെ നല്ലതുമാണല്ലോ. അതായത് എല്ലാറ്റിനും കാലം പ്രധാനമാണ്.) ഗണിതത്തിൽ കാലാകാലം പരിഷ്കരണം വേണം എന്നത് നിസ്തർക്കമാണ്. പക്ഷേ ഫലഭാഗത്തിൽ എല്ലാം യുക്തിക്കു സരിച്ചു ഓരോരുത്തരും മാറ്റാൻ സാധ്യതയുള്ളതിനാൽ കാലക്രമത്തിൽ അടിസ്ഥാനതത്വത്തിനു മാറ്റം വരാതെയിരിക്കാനാണ് പ്രമാണങ്ങളും പദ്ധതികളും ആചാര്യൻ മാർചിട്ടപ്പെടുത്തിയത്

അതിന്റെ സാംഗത്യം മനസ്സിലാക്കാൻ ഇന്റൂഷനോ സാമന്യബുദ്ധിയോ മാത്രം മതിയാകില്ല. ഗുരുപരമ്പരയുടെ സേവയാൽ അവർക്കൊപ്പം സഞ്ചരിച്ചും കഷ്ടപ്പെട്ടും അവരിൽ നിന്നുംപകർന്നു കിട്ടാൻ ഭാഗ്യം, ഉണ്ടെങ്കിലേ സാധ്യമാവൂ. അങ്ങനെ ലഭിച്ച അറിവ് ഫലിക്കാൻ, യുക്തി തോന്നാൻ, ഗുരുത്തവും, ഉപാസനയും ദൈവാധീനവും പൃഛകന്റെയോഗവും ഘടകകങ്ങളത്രെ.

നക്ഷത്രപ്രാധാന്യം  

എല്ലാ ആചാര്യന്മാരും തിഥിക്കാണ് പ്രാധാന്യം കൊടുത്തത് എന്നും പറയാനാവില്ല. പ്രശ്നമാർഗ്ഗത്തിനു മുമ്പ് എഴുതിയ പ്രശ്നാനുഷ്ഠാനപദ്ധതിയില്‍ ശുഭോ(അ)നുകൂലോഡുനി ശസ്തതിഥ്യാം വാരേഷു സൗമ്യഗ്രഹ ഭാസ്‌കരാണാം... എന്നിങ്ങനെ നക്ഷത്രത്തിനാണല്ലോ പ്രശ്നാനുഷ്ഠാപദ്ധതിക്കാരന്‍ പ്രഥമപ്രാധാന്യം കൊടുത്തത്. ഈ തിഥ്യാചരണം പലപ്പോഴും വടക്കൻ സമ്പ്രദായത്തെ ഓര്മ്മിപ്പിക്കുന്നു. തിഥി പ്രധാനം, നവരാത്രി, ശിവരാത്രി, ദീപാവലി., ജന്മാഷ്ടമി ഇങ്ങനെ പലതും തിഥിപ്രധാനവും, ഓണം, പൂരം, കാര്‍ത്തിക, ഭരണി, രോഹിണി, തിരുവാതിര, ഇങ്ങനെ കേരളാചരണങ്ങളധികവും നക്ഷത്രപ്രധാനങ്ങളായും കാണുന്നു.

താരകാദിയേക്കാൾ തിഥി ബലിഷ്ഠയാണെന്ന് ചിലര്‍ പറയുന്നു. പഴയ കാലത്ത് വിദ്യാഭ്യാസകാര്യങ്ങൾക്കും (അഷ്ടമീ ച ഗുരും ഹന്തി ശിഷ്യം ഹന്തി ചതുർദശീ ....). മരം മുറിക്കാനും മറ്റും മറ്റും പക്കങ്ങളാണ് നോക്കാറ്.

You are not authorised to post comments.

Comments powered by CComment