ഏകനക്ഷത്രവിഷയം വിവാഹപ്പൊരുത്തചിന്തയില്‍

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - അനില്‍ കാടൂരാന്‍

പൂയം മൂന്നും അവിട്ടമാർദ്ര ഭരണീ തൃക്കേട്ട മൂന്നത്തവും
രോഹിണ്യം ചതയർഷമങ്ങിരുവരും  നാളൊന്നതാകിൽ  ത്യജേൽ.

പൂയം ആയില്യം മകം അവിട്ടം  തിരുവാതിര ഭരണി തൃക്കേട്ട മൂലം പൂരാടം  അത്തം രോഹിണി ചതയം  ഈ 12 നാളുകളിൽ  ഒന്നു സ്ത്രീപുരുഷന്മാരുടെ ജന്മ  നക്ഷത്രം ആയിരുന്നാൽ അവർക്ക് തമ്മിൽ വിവാഹ  ഘടന പാടില്ല... 

പക്ഷാന്തരം

* ഭരണി ആയില്യം ചോതി  കേട്ട മൂലം അവിട്ടം ചതയം പൂരൂരുട്ടാതി  ഈ എട്ടിലൊന്നു വധൂവരന്മാരുടെ ഏകനക്ഷത്രം ആകാൻ പാടില്ല.

* പൂരം ഉത്രം  ചിത്തിര പുണർതം പൂയം അശ്വതി ഉത്രാടം പൂരാടം മകയിരം അനിഴം ഏകനക്ഷത്രം ആയാൽ മധ്യമം 

* രോഹിണി തിരുവാതിര മകം വിശാഖം കാർത്തിക  അത്തം തിരുവോണം ഉതൃട്ടാതി  രേവതി ഈ ഒൻപതു നക്ഷത്രങ്ങളും ഏകനക്ഷത്രം ആയിരുന്നാൽ വിവാഹം ഉത്തമം. 

* ഏകരാശിയിൽ സ്ത്രീപുരുഷ നക്ഷത്രം വന്നാൽ പുരുഷ നക്ഷത്രം മുൻപിലത്തെത്തും  സ്ത്രീ നക്ഷത്രം പിന്നിലെയും ആയാൽ നന്ന്.. തിരിച്ചായാൽ വർജ്യം. 

* ഏകരാശിയിൽ ഭരണിയും കാർത്തികയുമോ, അവിട്ടവും ചതയവുമോ, പൂയമോ ആയില്യമോ വരുമ്പോൾ  പുരുഷ നക്ഷത്രം മുൻപിലത്തെ ആയിരുന്നാലും നന്നല്ല.. 

 * ജന്മനക്ഷത്രം ഒന്നായിരുന്നാലും ഭിന്ന പാദങ്ങളിലാണ്  വധൂവരന്മാർ ജനിച്ചതെങ്കിൽ  ദോഷമില്ലായെന്നു ആചാര്യ മതം. 

 * ജന്മ നക്ഷത്രം രണ്ടു രാശികളിലായി വന്നാൽ സ്ത്രീയുടെ നക്ഷത്രപാദം  മുൻരാശിയിൽ പെട്ടതാവണം.  ഉദാഹരണം  കാർത്തിക ആണ് ഇരുവരുടെയും ജന്മ നക്ഷത്രം എങ്കിൽ സ്ത്രീ ജന്മ രാശി മേടവും പുരുഷന്റെ ഇടവവും ആയിരിക്കണം. 

 * സ്ത്രീപുരുഷന്മാർ ഒരേ ജന്മ രാശിയിൽ ഒരേ ജന്മ നക്ഷത്രത്തിൽ ജനിച്ചവരായിരുന്നാൽ അതു വർജ്യം. 

 * ചതയം അത്തം ചോതി അശ്വതി കാർത്തിക പൂരാടം മകയിരം മകം എന്നീ  നക്ഷത്രങ്ങളെ സംബന്ധിച്ച്  അവയുടെ ആദ്യ പാദ  ആണ് രണ്ടു പേരുടെയും ജനനം എങ്കിൽ  ഈ ദോഷത്തിനു ഭംഗം എന്നും ആചാര്യന്മാർ..

അവലംബം : ജ്യോതിഷദീപം 

 

You are not authorised to post comments.

Comments powered by CComment