ബവ കരണം
- Details
- Created: Monday, 03 April 2017 10:17
- Last Updated: Tuesday, 04 April 2017 14:13
- Hits: 939
ലേഖകന്‍ - ശ്രീനാഥ് ഒജി
(ബവ കരണത്തെക്കുറിച്ച് എന്റെ അഥര്‍വവേദീയജ്യോതിഷം എന്ന ഗ്രന്ഥത്തില്‍ പറയപ്പെട്ടിട്ടുള്ളതാണ് താഴെച്ചേര്‍ക്കുന്നത്.)
ബവേന ധ്രുവകര്‍മ്മാണി ക്ഷിപ്രാണ്യപി ച കാരയേത്
പ്രസ്ഥാനേ ച പ്രവേശേ ച തദ്ധി സര്‍വാര്‍ത്ഥസാധകം
[ബവകരണത്തില്‍ ധ്രുവകാര്യങ്ങളും (സ്ഥിരകാര്യങ്ങളും) ചരകാര്യങ്ങളും ചെയ്യാവുന്നതാണ്. യാത്ര പുറപ്പെടുന്നതിഌം, എത്തിച്ചേരുന്നതിഌം എല്ലാം ഉത്തമമായ ഈ കരണം സര്‍വ്വാര്‍ത്ഥസാധകമാണ്.]
യുദ്ധയാത്ര, മംഗളകാര്യങ്ങള്‍ക്കായുള്ള യാത്രകള്‍, ഗൃഹപ്രവേശം, ഗൃഹാരംഭം തുടങ്ങി എല്ലാവിധ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിഌം നടപ്പിലാക്കുന്നതിഌം ഉത്തമമാണ് ബവകരണം. ബവകരണത്തിന്റെ മൃഗം സിംഹമാണ്. അതിനാല്‍ കേരളീയര്‍ ഇതിനെ സിംഹകരണം എന്നും വിളിക്കാറുണ്ട്. ബീജം, കൊഴുപ്പ്, മാംസം, സര്‍ഗ്ഗാത്മകത എന്നെല്ലാം അര്‍ത്ഥമുള്ള വപഃ ശബ്‌ദത്തില്‍ നിന്നാണ് ബവ ശബ്‌ദത്തിന്റെ ഉല്‍പത്തി. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഈ കരണം എല്ലാ ചരകാര്യങ്ങള്‍ക്കും (യാത്ര, ദൈനംദിനകര്‍മ്മങ്ങള്‍, കച്ചവടം തുടങ്ങിയവ), അതുപോലെ തന്നെ സ്ഥിരകാര്യങ്ങള്‍ക്കും (വിത്തു വിതയ്‌ക്കല്‍, സംഭോഗം, ശിലാസ്ഥാപനം, പൂജ, അമ്പലനിര്‍മ്മാണം തുടങ്ങിയവ) ഒരു പോലെ ഉത്തമമാണ്. ലഭ്യമായവയില്‍ ഏറ്റവും പ്രാചീനമായ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നായ ഗര്‍ഗസംഹിതയിലും മേല്‍ക്കാണിച്ച ശ്ലോകം ഉദ്ധരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് അഥര്‍വ്വവേദീയജ്യോതിഷം എന്ന ഈ ഗ്രന്ഥത്തിന്റെ പ്രാചീനതയ്‌ക്കും പ്രാമാണികതയ്‌ക്കും തെളിവാണ്. സംസ്‌കൃതത്തിലെ വപഃ എന്ന പദത്തിന്റെ പ്രയോഗഭേദമാണ് ബവഃ. വപഃ ശബ്‌ദത്തിന് വിതയ്‌ക്കുന്നവന്‍ എന്നര്‍ത്ഥം. വപ് എന്ന ധാതുവില്‍ നിന്നാണ് വപഃ ശബ്‌ദം രൂപംകൊള്ളുന്നത്. ഈ കരണം ഗര്‍ഭാധാനത്തിന് ഏറ്റവും ഉത്തമമാണ്. ഗര്‍ഭാധാനവും ഒരു തരത്തിലുള്ള വിത്തുവിതയ്‌ക്കല്‍ (ബീജസന്ധാരണം) ആണല്ലോ. ഗര്‍ഭാധാനം എല്ലായ്‌പോഴും തന്റെ പ്രിയ ധര്‍മ്മപത്‌നിയില്‍ തന്നെ വേണം. പരപത്‌നിയില്‍ ഗര്‍ഭാധാനം നടത്തുക മഹാപാപമാണ്. വരാഹമിഹിരന്‍, മഌ മുതലായവര്‍ ഇതേക്കുറിച്ചു പറയുന്നതെന്തെന്നാല്‍ ആരാണോ സ്വപത്‌നിയെ ഉപേക്ഷിച്ച് പരപത്‌നിയില്‍ ഗര്‍ഭാധാനം നടത്തുന്നത് അവന്‍ ‘ദാരാതിക്രമണം’ എന്ന അപരാധം ചെയ്യുന്നവനാണ്. ഇതിഌള്ള പ്രായശ്ചിത്തമായി അവന്‍ 6 മാസക്കാലം കഴുതയുടെ തൊലി വസ്‌ത്രമായി ധരിച്ച് ഭിക്ഷാംദേഹി എന്നിങ്ങനെ യാചിച്ചു ജീവിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ അവന്‍ ആ പാപത്തില്‍ നിന്ന് മുക്തനാവൂ. ഇങ്ങനെ പറയപ്പെട്ടിട്ടുമുണ്ട്. ബഹിലോമ്‌നാ തു ഷണ്‍മാസാന്‍ വേഷ്ടിതഃ ഖരചര്‍മണാ ദാരാതിക്രമണേ ഭിക്ഷാം ദേഹിത്യുക്ത്വാ വിശുദ്ധ്യതി അതുപോലെതന്നെ അന്യരുടെ വയലില്‍ വിത്തുവിതയ്‌ക്കുന്നതും അപരാധമാണ്. അറിവില്ലാത്തവരെ, അപരാധം പ്രവര്‍ത്തിക്കുന്നവരെ കഴുത എന്നു എന്നു വിളിക്കുന്ന രീതിയ്‌ക്കും ഇതുമായി ബന്ധമുണ്ടാകാം. കാരണം പേര്‍ഷ്യഭാഷയില്‍നിന്ന് അറബിഭാഷയിലേയ്‌ക്ക് സ്വീകരിക്കപ്പെട്ട ബവ എന്ന പദത്തിനര്‍ത്ഥം കഴുതയുടെ തോല് എന്നാണ്. പ്രാചീനകാലത്ത് അന്യഭാര്യയെ പ്രാപിക്കുന്നവന് (അന്യന്റെ വയലില്‍ വിത്തുവിതയ്‌ക്കുന്നവന്) ഭാരതത്തില്‍ നല്‍കിയിരുന്ന ശിക്ഷയുടെ പ്രതിഫലനം ഈ പഴയ പേര്‍ഷ്യന്‍അറബി വാക്കിലും പ്രതിഫലിക്കുന്നു. ബവ പദത്തിന് അറബിയിലുള്ള മേല്‍പറഞ്ഞ അര്‍ത്ഥം കണ്ട് ഈ വാക്ക് അറബിയില്‍നിന്ന് സംസ്‌കൃതത്തിലേയ്‌ക്ക് കടമെടുത്തതാണെന്ന് കരുതുന്നത് ചരിത്രബോധമില്ലാത്ത വിഡ്‌ഢിത്തമാണ്. ആര്യഭാഷയായ വൈദികസംസ്‌കൃതം പ്രചരിച്ചിരുന്ന പേര്‍ഷ്യ (ഇറാന്‍), കാശ്‌മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ആധുനിക സംസ്‌കൃതവും, പേര്‍ഷ്യഌം (പേര്‍ഷ്യനില്‍ നിന്ന് അറബിയും) ഒരുപോലെ കടംകൊണ്ടതാണ് ഈ വാക്ക് എന്നു മനസ്സിലാക്കുന്നതാണ് നന്ന്. ഇത്തരത്തില്‍ ഇറാന്‍, അഫ്‌ഘാനിസ്ഥാന്‍, കാശ്‌മീര്‍ മേഖലയില്‍ നിലനിന്ന ഭാരതീയമായ ഒരു സംസ്‌കാരത്തില്‍നിന്നുമുള്ള വാക്കുകള്‍ ഇറാക്ക്, ഗ്രീസ്, ഇന്ത്യ, അറബി തുടങ്ങിയ വിഭിന്ന സംസ്‌കാരങ്ങളിലേയ്‌ക്ക് പില്‍ക്കാലത്ത് കടമെടുക്കപ്പെടുന്ന ചരിത്രം ഒട്ടനവധി വാക്കുകളുടെ കാര്യത്തില്‍ നമുക്കു കാണാം. ഹോര, ദ്രക്കാണം, ത്രികോണം, കേന്ദ്രം, ആപോക്ലിമം, പണപരം, വേസിവാസഉഭയചരി, അനഭസുനഭകേമദ്രുമ എന്നിത്യാദി പദങ്ങളെല്ലാം ഇപ്രകാരം അപഭ്രംശം ഭവിച്ച് പ്രയോഗത്തില്‍ നിലനിന്ന സംസ്‌കൃതപദങ്ങള്‍ തന്നെയാണ്. ഹോര ദ്വിഭാഗം, ദ്വംശം ദ്രക്കാണം ത്രിഭാഗം, ത്രിംശം അനഭ അഌഭം സുനഭ സുനഭം കേമദ്രുമം ഹേമദ്രുമം ഇത്തരത്തില്‍ടെ വൈദികസംസ്‌കൃതം പ്രചരിച്ചിരുന്ന പേര്‍ഷ്യ (ഇറാന്‍ആര്യാന), അഫ്‌ഘാനിസ്ഥാന്‍, കാശ്‌മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഒരു പ്രാചീനസംസ്‌കൃതിയില്‍നിന്ന് ഭാരതവും, ഗ്രീസും, പേര്‍ഷ്യഌം, അറബിയും പൊതുവായി കടംകൊണ്ടതാണ് ജ്യോതിഷവുമായി ബന്ധപ്പെട്ട പല പ്രാചീനപദങ്ങളും എന്ന് അറിയാത്തവര്‍ ഈ പദങ്ങളുടെ ഉത്ഭവം തേടി ഗ്രീസിലേയ്‌ക്കും ബാബിലോണിയയിലേയ്‌ക്കും പോകുന്നു. പലപ്പോഴും അവിടെയും അവയുടെ ധാതുപാഠം കിട്ടാതെ കുഴങ്ങുന്നു.
You are not authorised to post comments.