പുണ്യദിവസങ്ങളും ഗ്രന്ഥങ്ങളും

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയാണ് താഴെച്ചേര്‍ക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - ചെത്തല്ലൂര്‍ വിജയകുമാര്‍, ലിജു കരുണാകരന്‍, ശ്രീനാഥ് ഒജി തുടങ്ങിയവര്‍.)

ചെത്തല്ലൂര്‍ വിജയകുമാര്‍:

ചൈത്രാദി മാസങ്ങളെയും, ഭാരതീയരുടെ പ്രധാന പുണ്യദിവസങ്ങളായ ശിവരാത്രി , അഷ്ടമിരോഹിണി, ദീപാവലി, വിനായക ചതുർഥി തുടങ്ങിയ അനേകം പ്രധാനപ്പെട്ട വിശേഷദിവസങ്ങളെയും ഗണിച്ചെടുക്കാൻ നമ്മൾക്ക് ഇന്ന് ആശ്രയം പി എസ് പുരുഷോത്തമൻ നമ്പൂതിരിയുടെ ഗണിത നിർണ്ണയം എന്ന ഒരു ഗ്രന്ഥവും, മണ്മറഞ്ഞ മഹാത്മാക്കളായ പുന്നശ്ശേരി നമ്പി, ഉഴുത്ര വാര്യർ, വി പി കെ പൊതുവാൾ, പാണ്ടനാട് ഗോപാലവാര്യർ തുടങ്ങിയവരുടെ ഗുരൂപദേശരൂപേണയുള്ള ചില അറിവുകളും പുരാണങ്ങളും മാത്രമാണ്. ഗണിതനിർണ്ണയത്തിൽ ഒരു പ്രത്യേക ഭാഗത്തു പരാമർശിയ്ക്കപ്പെട്ട മൂന്ന് ഗ്രന്ഥങ്ങളുടെ പേരുകൾ ഞാൻ ഇവിടെ സൂചിപ്പിയ്ക്കുന്നു. ഈ ഗ്രന്ഥങ്ങളെക്കുറിച്ചോ അവയുടെ ഏതെങ്കിലും ഭാഗങ്ങളെക്കുറിച്ചോ ആർക്കെങ്കിലും അറിയുമെങ്കിൽ ഇവിടെ അറിയിയ്ക്കുക . ഗ്രന്ഥകാരൻ സൂചിപ്പിച്ച ഈ ഗ്രന്ഥങ്ങളും അവയിലെ അറിവുകളും വിലമതിയ്ക്കാൻ ആവാത്തതാണ് . നമുക്ക് നഷ്ടപ്പെട്ടു എന്ന് വിശ്വസിയ്ക്കുന്ന ഈ വിലപ്പെട്ട ഗ്രന്ഥങ്ങൾ ഏതു ഭാഷയിൽ ആയാലും (ഗ്രന്ഥലിപി) ഓലകളിൽ ആയാലും അന്വേഷിച്ചു കണ്ടെത്താൻ ശ്രമിയ്ക്കുക. "നിർണ്ണയ സിന്ധു ,വ്രത ചൂഢാമണി, , തിഥി നിർണ്ണയം" എന്നിവയാണ് ആ പ്രധാന ഗ്രന്ഥങ്ങള്‍. പല വിശേഷദിവസങ്ങളും ചില വർഷങ്ങളിൽ ദിവസവ്യത്യാസം ഉണ്ടാകാറുണ്ട്. അങ്ങിനെ വിവാദമോ സംശയമോ ഉള്ള ഘട്ടത്തിൽ ഇത്തരം മൂലഗ്രന്ഥങ്ങളുടെ സഹായം അനിവാര്യമായി വരും. അതിനാലാണ് ഇങ്ങിനെ ഒരു ശ്രമം.

ലിജു കരുണാകരന്‍:

ഗണിത നിർണ്ണയം ഉണ്ട്.

ശ്രീനാഥ് ഒജി:

നിർണ്ണയ സിന്ധു ,വ്രത ചൂഢാമണി , തിഥി നിർണ്ണയം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം കണ്ടു. ഇവയില്‍ നിര്‍ണ്ണയസിന്ധു എന്റെ കൈയിലുണ്ട്. തിഥിനിര്‍ണയവും ഉണ്ടെന്നു തോന്നുന്നു, നോക്കണം. വ്രതചൂഡാമണി കണ്ടിട്ടില്ല. പക്ഷെ പറഞ്ഞത് നന്നായി. 458 പേജുള്ള വ്രതചൂഡാമണി എന്ന ഈ ഗ്രന്ഥം DLI യില്‍ ലഭ്യമാണ്. http://www.new.dli.ernet.in/handle/2015/496372 തിഥിനിര്‍ണയം, വ്രതതിഥി നിര്‍ണയം എന്നിങ്ങനെ പല ഗ്രന്ഥങ്ങള്‍ DLI-യില്‍ കണ്ടു. അവയും ലഭ്യമാണ്.

You are not authorised to post comments.

Comments powered by CComment