ആഴ്ച കൂടി നോക്കിവേണം രത്നാധാരണം
- Details
- Created: Thursday, 06 April 2017 14:33
- Last Updated: Thursday, 06 April 2017 14:50
- Hits: 992
ലേഖകന്‍ - ശ്രീനാഥ് ഒജി
മുഹൂര്‍ത്തചിന്തയില്‍ ആഴ്ച കൂടി നോക്കിവേണം രത്നാധാരണം ചെയ്യേണ്ടതെന്ന് ഹാലാസ്യമാഹാത്മ്യം. ശ്ലോകം താഴെച്ചേര്‍ക്കുന്നു.
വാരക്രമേണ വീക്ഷേത മാണിക്യാദിമണീനഥ
ആദിത്യവാരേ മാണിക്യം സോമവാരേ തു മൌക്തികം
വിദ്രുമം ഭൌമവാരേ ച സൌമ്യേ മരകതം തഥാ
പുഷ്പരാഗം ഗുരോര്‍വാരേ വജ്രം വാരേ ഭൃഗോരപി
നീലം വാരേ രവേര്‍സൂനോര്‍ ഗോമേദം രവിവാരകേ
വൈഡൂര്യം ശശിനോ വാരേ ഇതി വീക്ഷാ വിനിര്‍ണയഃ
(ഹാലാസ്യമാഹാത്മ്യം)
വാരക്രമം കൂടി നോക്കിവേണം മാണിക്യാദി രത്നങ്ങള്‍ ധരിക്കാന്‍ ആരംഭിക്കേണ്ടത് ഞായറാഴ്ച സൂര്യന്റെ രത്നമായ മാണിക്യവും, തിങ്കളാഴ്ച ചന്ദ്രന്റെ രത്നമായ മുത്തും, ചൊവ്വാഴ്ച ചൊവ്വയുടെ രത്നമായ പവിഴവും (വിദ്രുമം = പവിഴം), ബുധനാഴ്ച ബുധന്റെ രത്നമായ മരകതവും (മരതകം എന്നു മലയാളികളാണ് പറയുന്നത്. പഴയ പുസ്തകങ്ങളിലെല്ലാം മരകതം എന്നാണ് കാണുന്നത്), വ്യാഴാഴ്ച വ്യാഴത്തിന്റെ രത്നമായ പുഷ്പരാഗവും, വെള്ളിയാഴ്ച ശുക്രന്റെ രത്നമായ വജ്രവും, ശനിയാഴ്ച ശനിയുടെ രത്നമായ ഇന്ദ്രനീലവും (രവേര്‍സൂനു = സൂര്യപുത്രന്‍ = ശനി) ധരിക്കാന്‍ ആരംഭിക്കണം. ഞായറാഴ്ച ദിവസമാണ് രാഹുവിന്റെ രത്നമായ ഗോമേദകം ധരിക്കാന്‍ സ്വീകരിക്കേണ്ടത്. അതുപോലെ തിങ്കളാഴ്ച ദിവസമാണ് കേതുവിന്റെ രത്നമായ വൈഡൂര്യം ധരിക്കാന്‍ സ്വീകരിക്കേണ്ടത്. (രാഹുവിന് ദുര്‍ബലനായ സൂര്യനോടും കേതുവിന് ദുര്‍ബലനായ ചന്ദ്രനോടുമാണ് സ്വഭാവസാമ്യം. അതിനാലാണ് ഇപ്രകാരം പറയപ്പെട്ടത്) ഇക്കാര്യമെല്ലാം അറിഞ്ഞ് ഇതിന്‍പ്രകാരം രത്നധാരണം ആരംഭിക്കേണ്ടതായ വാരം നിര്‍ണയിക്കണം.
നോട്ട്: ഹാലാസ്യമാഹാത്മ്യത്തില്‍ നിന്നല്ല മറിച്ച് ഇത്തരത്തിലുള്ള ധാരാളം ശ്ലോകങ്ങള്‍ അടങ്ങിയ രത്നപരീക്ഷ എന്ന ഗ്രന്ഥലിപിയിലെഴുതിയ ഒരു പ്രാചീന ഗ്രന്ഥത്തില്‍ നിന്നാണ് മേല്‍ക്കാണിച്ച ശ്ലോകം എനിക്ക് ലഭിച്ചത്.
തദ്ഭവം : ഒരു ഭാഷ മറ്റൊരുഭാഷയിൽ നിന്ന് സ്വീകരിച്ചതും എന്നാൽ കാലക്രമേണ അർഥത്തിലോ, ഉച്ചാരണത്തിലോ, എഴുത്തിലോ വ്യതിയാനം സംഭവിച്ചതുമായ പദങ്ങളാണ് തദ്ഭവങ്ങൾ. മരകതം എന്നതാണ് ശരിയായ വാക്ക്. മരകതം എന്ന വാക്കിന്റെ തദ്ഭവമാണ് മരതകം എന്ന മലയാളവാക്ക്.
നവരത്നങ്ങളും നവഗ്രഹങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ശ്ലോകവും താഴെച്ചേര്‍ക്കുന്നു.
മാണിക്യം തരണേഃ, സുതാര്യമമലം മുക്താഫലം ശീതഗോർ,
മാഹേയസ്യ ച വിദ്രുമം, മരതകം സൗമ്യസ്യഗൈരുത്തമം
ദേവേഢ്യസ്യചപുഷ്യരാഗ,മസുരാമാത്യസ്യവജ്രം, ശനേർ-ന്നീലം
നിർമലമന്യയോശ്ച ഗതിദേ ഗോമേതവൈരൂഢ്യകേ.
(ഫലദീപിക)
മാണിക്യം സൂര്യന്റേയും, സുതാര്യവും കേടില്ലാത്തതുമായ മുത്ത് ചന്ദ്രന്റേയും, പവിഴം ചൊവ്വയുടേയും, ഉത്തമമായ മരതകം ബുധന്റേയും, പുഷ്യരാഗം വ്യാഴത്തിന്റേയും, വജ്രം ശുക്രന്റേയും, ഇന്ദ്രനീലം ശനിയുടേയും, ഗോമേദകം രാഹുവിന്റേയും, വൈഡൂര്യം കേതുവിന്റേയും രത്നങ്ങളാണ്.
|
നം |
രത്നം |
ഗ്രഹം |
ആഴ്ച |
|
1 |
മാണിക്യം |
സൂര്യന്‍ |
ഞായറാഴ്ച |
|
2 |
മുത്ത് |
ചന്ദ്രന്‍ |
തിങ്കളാഴ്ച |
|
3 |
പവിഴം |
ചൊവ്വ |
ചൊവ്വാഴ്ച |
|
4 |
മരതകം |
ബുധന്‍ |
ബുധനാഴ്ച |
|
5 |
പുഷ്യരാഗം |
വ്യാഴം |
വ്യാഴാഴ്ച |
|
6 |
വജ്രം |
ശുക്രന്‍ |
വെള്ളിയാഴ്ച |
|
7 |
ഇന്ദ്രനീലം |
ശനി |
ശനിയാഴ്ച |
|
8 |
ഗോമേദകം |
രാഹു |
ഞായറാഴ്ച (ശനിവത് രാഹു എന്നുണ്ടാകയാല്‍ ശനിയാഴ്ച എന്നും ചിലര്‍) |
|
9 |
വൈഡൂര്യം |
കേതു |
തിങ്കളാഴ്ച (കുജവത് കേതു എന്നുണ്ടാകയാല്‍ ചൊവ്വാഴ്ച എന്നു ചിലര്‍) |
You are not authorised to post comments.