പഞ്ചാംഗഫലം
- Details
- Created: Friday, 07 April 2017 06:41
- Last Updated: Friday, 07 April 2017 06:42
- Hits: 1019
(ഈ വിഷയത്തെക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബമാക്കിയാണ് ഈ ലേഖനം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - ശ്രീനാഥ് ഒജി, സല്‍ഗുണന്‍ പാങ്ങാട്ടൂര്‍, വികെ സന്തോഷ് പണിക്കര്‍, ചന്ദ്രശേഖരന്‍ ടികെ, വിഷ്ണുനമ്പൂതിരി, വിജയാമേനോന്‍ തുടങ്ങിയവര്‍)
പഞ്ചാംഗഫലം പറയുന്ന ശ്ലോകം താഴെച്ചേര്‍ക്കുന്നു.
ഭൂരിശ്രീവിഭവസ്ഥിതി ശ്രവണതോ വാരാന്മഹായുർഭവേ-
ന്നക്ഷത്രം കൃതപാപസഞ്ചയഹരം യോഗസ്തു രോഗാപഹാ
യച്ചിത്തേപ്സിതമാശു തത്ര കരണാൽ സമ്പ്രാപ്യതേ മാനവൈ:
ശ്രോതവ്യം ബഹു യജ്ഞ പുണ്യഫലദം പഞ്ചാംഗമേതത് ശുഭം
ഈ ശ്ലോകം ഏതു ഗ്രന്ഥത്തിലേതാണെന്ന് അറിയില്ല. പക്ഷെ ഇത് മിക്കവാറും എല്ലാ പഞ്ചാംഗങ്ങളിലും ചേര്‍ത്തു കാണുന്നു.
പഞ്ചാംഗം പഠതേ നിത്യം ശ്രോതുമിശ്ചന്തിയേ നരാ:
അഗ്നിഷ്ഠോമ ഫലം തേഷാം ഗംഗാസ്നാനം ദിനേ ദിനേ.
പാഠഭേദം
പഠന്തി നിത്യം പഞ്ചാഗം ശ്രോതുമിച്ചന്തി യേനര
അഗ്നിഷ്ടേോമഫലം കുര്യാൽ ഗംഗാ സ്നാനം ദിനേ ദിനേ
എന്നിങ്ങനെ പഞ്ചാംഗം നിത്യം വായിക്കുന്നത് നല്ലതാണെന്നും അയാള്‍ക്ക് അഗ്നിഹോത്രത്തിന്റെയും ഗംഗാസ്നാനത്തിന്റെയും ഫലം കിട്ടുമെന്നും പറയുന്ന ഒരു ശ്ലോകവും കണ്ടിട്ടുണ്ട്.
മേല്‍ക്കാണിച്ച ശ്ലോകങ്ങള്‍ക്ക് വിഷ്ണുനമ്പൂതിരി രചിച്ച ഭാഷാവിവര്‍ത്തനം താഴെച്ചേര്‍ക്കുന്നു.
തിഥിയേ കേട്ടുവെന്നാലോ കൂടും ശ്രീ വിഭവങ്ങളും
വാരത്താൽ നീളുമായുസ്സും നാൾ പോക്കും പാപസഞ്ചയം -
യോഗം തീർക്കുന്നു രോഗത്തേ, മാനവർക്കാഗ്രഹങ്ങളേ-
പ്രാപിക്കാൻ കരണം നല്ലൂ, ധാരാളം യജ്ഞപുണ്യവും -
നൽകീടുന്നോരുപഞ്ചാംഗം നിത്യംകേൾപ്പാൻതുനിഞ്ഞവൻ-
ചൊല്ലുന്നവനുമെന്നെന്നും ഗംഗാ സ്നാനഫലങ്ങളും –
അഗ്നിഷ്ടോമഫലം താനും കിട്ടുമെന്നതു നിർണ്ണയം!
കേൾക്കേണ്ടതാണീ പഞ്ചാംഗം നിത്യം നൽകുന്നതാം ശുഭം!
- വിഷ്ണുനമ്പൂതിരി
ഭൂരിശ്രീവിഭവസ്തിഥി ശ്ലോകത്തിന് ഒരു ഭാഷാവിവര്‍ത്തനം ഇല്ല എന്ന സങ്കടം ഇനി വേണ്ട!
You are not authorised to post comments.