മഹാഭിചാര-ക്ഷുദ്ര ഭേദം
- Details
- Created: Tuesday, 04 April 2017 14:03
- Last Updated: Thursday, 06 April 2017 06:09
- Hits: 1019
ലേഖകന്‍ - ശ്രീനാഥ് ഒജി
കൈരളീപ്രശ്നമാര്‍ഗത്തില്‍നിന്ന് -
ശത്രുക്കള്‍ ചെയ്യുന്ന മാന്ത്രിക ദോഷങ്ങള്‍ രണ്ടു തരത്തിലാകാം - മഹാഭിചാരവും ക്ഷുദ്രവും. ആഭിചാരം (മഹാഭിചാരം) = വലിയ ദ്രോഹപ്രവൃത്തി. ക്ഷുദ്രം (ക്ഷുദ്രാഭിചാരം) = ചെറിയ ദ്രോഹപ്രവൃത്തി.
മഹാഭിചാരം ശത്രുക്കള്‍ മാരണാദികള്‍ ചെയ്‌വതാം
ചൂര്‍ണയന്ത്രാദി വേശ്‌മാദൗ വച്ചീടുന്നതു ക്ഷുദ്രമാം
(പ്രശ്‌നരീതി)
മാരണാദികള്‍=മാരണം തുടങ്ങിയ മാന്ത്രിക കര്‍മ്മങ്ങള്‍, അഥവാ കൊല്ലാന്‍ വേണ്ടിയുള്ള ദുഷ്ടകര്‍മ്മങ്ങള്‍. ചൂര്‍ണം=ഭസ്‌മം. വേശ്‌മാദൗ=വീട് തുടങ്ങിയവയില്‍.
ശത്രൂ മന്ത്രജപാദിഹോമകൃതമാം താനാഭിചാരം തഥാ
ക്ഷുദ്രംതാന്‍ രിപു മന്ത്രതന്ത്രസഹിതം ചെയ്‌തുള്ളതാം കീലകം
(പ്രശ്‌നമാര്‍ഗം ഭാഷാസംഗ്രഹം)
കീലകം=ആണി, കുറ്റി.
You are not authorised to post comments.