പ്രശ്നമാര്‍ഗം ശ്ലോകം - 14
- Details
- Created: Wednesday, 05 April 2017 18:18
- Last Updated: Thursday, 06 April 2017 11:35
- Hits: 2003
(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഈ ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)
തഥാപി ജ്യോതിർ വിദോ ജനാ: സർവേപി മാനനീയാ: തഥാ ചോക്തം.
ജ്യോതിശാസ്ത്രാധ്യയനത്തിൽ അധികാര മോ ഫലസിദ്ധിയോ പൂർണ ഫല ലാഭമോ ബ്രാഹ്മണർക്കു മാത്രമേ ഉള്ളുവെങ്കിലും ജാതിഭേദം വിചാരിക്കാതെ ജ്യോതിശാസ്ത്രത്തെ അറിയുന്നവരായ എല്ലാ ആളുകളെയും ബഹുമാനിക്കേണ്ടതാകുന്നു. അതിനുള്ള പ്രമാണവും ഉണ്ടു്.
ശ്ളോകം - 14.
മ്ളേച്ഛാ ഹി യവനാസ്തേഷു സമ്യക് ശാസ്ത്രമിദം സ്ഥിതം
ഋഷിവത്തേപി പൂജ്യന്തേ കിം പുനർ ദൈവവിദ്വിജ:
ഇതി.
യവനന്മാരെന്നവർ ജാതി കൊണ്ടു് നികൃഷ്ടരും മ്ളേച്ഛരുമെന്ന് പറയപ്പെടുന്നവരുമാണെന്ന് പ്രസിദ്ധമാണല്ലോ. അവരിലും ഈ ജ്യോതിശാസ്ത്രം നല്ല വണ്ണം പഠിച്ചവരുണ്ടു്. മഹർഷിമാരെ പൂജിക്കുന്നതു പോലെ തന്നെ ജനങ്ങൾ അവരെയും പൂജിക്കുന്നുണ്ടു് ജ്യോതിശാസ്ത്രാധ്യേതാവായ ബ്രാഹ്മണൻ, പൂജിക്കപ്പെടുന്ന കാര്യത്തിൽ പിന്നെ സംശയമുണ്ടോ?എന്നാകുന്നു പ്രമാണവചനം. (ഈ പ്രമാണം വരാഹമിഹിരാചാര്യരുടെ ബൃഹത്സംഹിതയില്‍ ഉദ്ധരിച്ചിട്ടുള്ള ഗര്‍ഗാചാര്യവചനമാണ്.)
ജ്യോതിഷികൾ ജാതിവിശേഷാക്ഷേപം കൂടാതെ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അവർക്കും ജ്യോതിഷം പഠിക്കാൻ അധികാരമുണ്ടെന്നും സമ്മതിക്കേണ്ടി വരുന്നു.എന്നാൽ ജാതിക്കല്ല, വ്യക്തിയിലെ ഗുണങ്ങൾക്കാണ് പ്രധാന്യം കൊടുക്കേണ്ടതു്. വിദ്യയുള്ളവര്‍ മാനിക്കപ്പെടുക തന്നെ ചെയ്യും. വിശേഷിച്ച് ജ്യോതിഷൃമതീവിദ്യയുള്ളവര്‍ വിശേഷിച്ച് ബഹുമാനിക്കപ്പെടും....
തഥാപി ജ്യോതിർ വിദോ ജനാ: സർവേപി മാനനീയാ: തഥാ ചോക്തം
അങ്ങനെയാണെങ്കില്‍ക്കൂടി (ബ്രാഹ്മണര്‍ക്കാണ് ജ്യോതിശാസ്ത്രം പഠിക്കാന്‍ അര്‍ഹതയെങ്കില്‍ക്കൂടി) ജ്യോതിഷം അറിയുന്ന എല്ലാവരും ബഹുമാനിക്കപ്പെടേണ്ടവരാണ്. അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട്.
ബ്രാഹ്മണരാണ് ജ്യോതിഷം പഠിക്കാന്‍ അര്‍ഹര്‍. ബ്രാഹ്മണരല്ലെങ്കില്‍ക്കൂടി, അതായത് യോഗ-സ്തപോ-ദമോ-ദാനം-സത്യം-ശൌചം-ദയാ-ശ്രുതം എന്നിത്യാദി ബ്രഹ്മണലക്ഷണങ്ങള്‍ യാതൊന്നും ഇല്ലാത്തവരാണെങ്കില്‍ക്കൂടി ജ്യോതിഷം അറിയുന്ന എല്ലാവരും (ഭാരതീയരാണെങ്കിലും ശരി ഇതര ദേശീയരാണെങ്കിലും ശരി, വേദമറിയുന്നവരാണെങ്കിലും അറിയാത്തവരാണെങ്കിലും ശരി) ബഹുമാനിക്കപ്പെടേണ്ടവരാണ്. ഇതിന് ഉദാഹരണവും പ്രമാണവുമായിട്ടാണ് ഇനി പറയാന്‍ പോകുന്ന ശ്ലോകം ഉദ്ധരിക്കുന്നത്.
തഥാചോക്തം - അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട്. എവിടെ? ബൃഹത്സംഹിതയിലാണോ? അതേ എന്നും അല്ലെന്നും പറയാം. ബൃഹത്സംഹിത തന്നെ ഒരു സമാഹാരമാണല്ലോ. ഏതു ഗ്രന്ഥത്തിലേതാണ് ആ ശ്ലോകം? അതിപ്രാചീനമായ ഗര്‍ഗമഹര്‍ഷിയുടെ ഗ്രന്ഥത്തില്‍ നിന്ന്, വരാഹമിഹിരന്‍ ഉദ്ധരിച്ച് ബൃഹത്സംഹിതയില്‍ ചേര്‍ത്തിട്ടുള്ള ഒരു ശ്ലോകമാണ് ഇക്കാര്യത്തിനു തെളിവായി പ്രശ്നമാര്‍ഗാചാര്യന്‍ ഉദ്ധരിക്കുന്നത്.
എഡി 6-ആം നൂറ്റാണ്ടാണ് വരാഹമിഹിരന്‍റെ കാലം, ബിസി 1100 ആണ് ഗര്‍ഗാചാര്യന്‍റെ കാലം. ഇതേക്കുറിച്ച് ഇനിയും പലതും പറയാനുണ്ട്. അതിനുമുമ്പ് പ്രശ്നമാര്‍ഗാചാര്യന്‍ ഉദ്ധരിക്കുന്ന ഗര്‍ഗമഹര്‍ഷിയുടെ ശ്ലോകത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് നോക്കാം.
മ്ലേച്ഛാ ഹി യവനാസ്തേഷു സമ്യക് ശാസ്ത്രമിദം സ്ഥിതം ഋഷിവത്തേപി പൂജ്യന്തേ കിം പുനർ ദൈവവിദ്വിജ:
യവനന്മാര്‍ മ്ലേച്ഛന്മാരാണെങ്കില്‍ക്കൂടി അവര്‍ക്ക് ഈ ശാസ്ത്രം നല്ലവണ്ണമറിയാം. (നല്ലവണ്ണം ജ്യോതിശാസ്ത്രം അറിയുകയാല്‍) അവര്‍ (ഭാരതത്തിലെ) ഋഷിമാരെപ്പോലെ ബഹുമാനിക്കപ്പെടുന്നു. പിന്നെയാണോ (ഭാരതീയരും വിജ്ഞാനികളുമായ) ഭാഗ്യസ്വരൂപം പോലുള്ള, (ഉപനയനത്തിലൂടെ വിദ്യാഭ്യാസാരംഭത്തിലൂടെ) രണ്ടാം ജന്മം സ്വീകരിച്ചവര്‍ (ബ്രാഹ്മണര്‍) (ഈ ജ്യോതിശാസ്ത്രം പഠിച്ചാല്‍) ബഹുമാനിക്കപ്പെടാതിരിക്കുക? (ജ്യോതിശാസ്ത്രം പഠിച്ചാല്‍ തീര്‍ച്ചയായും അവരും ബഹുമാനിക്കപ്പെടുകതന്നെച്ചെയ്യും)
യവനന്മാര്‍ മ്ലേച്ഛന്മാരാണെന്നല്ലാതെ ജാതിമതാദികളെക്കുറിച്ചോ നികൃഷ്ടതയെക്കുറിച്ചോ ഉള്ള യാതൊരു പരാമര്‍ശവും ഈ ശ്ലോകത്തിലില്ല. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായി പിന്നീടു പറയാം.
മറ്റൊന്നുള്ളത് ഈ ശ്ലോകത്തിലുപയോഗിച്ചിട്ടുള്ള പൂജിക്കപ്പെടുക എന്ന പദത്തിന് ബഹുമാനിക്കപ്പെടുക എന്നാണ് അര്‍ത്ഥം, അല്ലാതെ ആരാധിക്കപ്പെടുക എന്നല്ല. പൂജ്യത = ബഹുമാന്യത.
ദൈവവിത് (ദൈവത്തെ അറിയുന്ന) എന്നതിന് ഈശ്വരനെ അറിയുന്ന എന്നല്ല മറിച്ച് ഭാഗ്യത്തെ അറിയുന്ന, വിധിയെ അറിയുന്ന, കര്‍മ്മഫലജ്ഞാനം ഉള്ള, ദൈവജ്ഞരെന്നാണ് അര്‍ത്ഥം. പൂര്‍വജന്മകൃതംകര്‍മം ദൈവമിത്യഭിധീതയേ (പൂര്‍വജന്മത്തിലെ കര്‍മ്മഫലത്തെയാണ് ദൈവം എന്നു പറയുന്നത്) എന്ന നിര്‍വ്വചനം ജ്യോതിഷത്തില്‍ അതിപ്രശസ്തമാണല്ലോ.
ദ്വിജന്‍ എന്ന പദത്തിന് രണ്ടുജന്മമുള്ളവന്‍ എന്നാണര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ പക്ഷികളും ദ്വിജരാണ്. ഒന്നാം ജന്മം മുട്ടയായും രണ്ടാം ജന്മം മുട്ടവിരിഞ്ഞ് പക്ഷിയായും. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യരും ദ്വിജരാണ്. കാരണം അവര്‍ക്കെല്ലാം ഉപനയനസംസ്ക്കാരമുണ്ടായിരുന്നു. ആദ്യജന്മം മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്നും പിതൃപുത്രനായും, രണ്ടാംജന്മം ഉപനയത്തോടെ ഗുരുവിന്‍റെ ശിഷ്യനായും. ഉപനയനം എന്നത് പണ്ടത്തെ വിദ്യാരംഭമാണ്. ബ്രഹ്മചര്യത്തോടെ വേദം പഠിക്കേണ്ടതായ കാലമാണ് 8 മുതല്‍ 32 വയസ്സുവരെയുള്ള കാലം. (നീണ്ട 24 വര്‍ഷത്തെ വിദ്യാഭ്യാസകാലം!) ത്രിവര്‍ണികരും ദ്വിജരാണെങ്കില്‍ക്കൂടി മുകളിലെ ശ്ലോകത്തില്‍ ബ്രാഹ്മണര്‍ക്കാണ് വേദവും വേദാംഗമായ ജ്യോതിഷവും പഠിക്കാന്‍ യോഗ്യത എന്നു പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ദ്വിജന്‍ എന്ന പദത്തിന് ത്രൈവര്‍ണികര്‍ എന്നല്ല മറിച്ച് ബ്രാഹ്മണര്‍ എന്നുതന്നെയാണ് അര്‍ത്ഥം എന്നു കരുതാം. ഇക്കാലത്ത് വിദ്യാഭ്യാസം ലഭിച്ച എല്ലാവരും ദ്വിജരാണ് എന്നു കരുതാം. പക്ഷെ വെറും വിജ്ഞാനാര്‍ജ്ജനപ്രദമായ വിദ്യാഭ്യാസം കൊണ്ടുമാത്രം ആരെയും ബ്രഹ്മചാരി എന്നോ ബ്രാഹ്മണന്‍ എന്നോ വിളിക്കാനാവില്ല. യോഗ-സ്തപോ-ദമോ-ദാനം-സത്യം-ശൌചം-ദയാ-ശ്രുതം എന്നിത്യാദി ബ്രാഹ്മണലക്ഷണവും ജ്ഞാനവും സമാര്‍ജ്ജിച്ചവനെ മാത്രമേ ബ്രാഹ്മണന്‍ എന്നു വിളിക്കാനാവൂ.
കണക്ക് സയന്‍സ് ചരിത്രം എന്നത്യാദി വിവിധ വിഷയങ്ങളിലുള്ള അറിവാണ് വിജ്ഞാനം. ആത്മജ്ഞാനമാണ് ജ്ഞാനം. ആത്മീയപുസ്തകപഠനമോ വേദപഠനമോ ഉപനിഷത് പഠനമോ ആത്മീയാചരണമോ ഒന്നുമൊന്നും ജ്ഞാനമാവില്ല. അവയും വിജ്ഞാനം മാത്രമാണ്. ജ്ഞാനം എന്നാല്‍ അവനവനെ അറിയല്ലാണ്. തന്നോടുതന്നെയുള്ള സത്യസന്ധതയില്‍ നിന്നും, ആത്മസംവേദനത്തില്‍ നിന്നും ഉള്ളില്‍നിന്നും സ്വയമേവ ഉറന്നൊഴുകുന്ന അറിവാണ്. ഉള്ളിലെ പരമഗുരുവിനെ അറിഞ്ഞനുഭവിക്കലാണ് ജ്ഞാനം. ബ്രാഹ്മണനാവാന്‍ വിജ്ഞാനമല്ല, ജ്ഞാനമാണ് വേണ്ടത്. വിജ്ഞാനം വേണ്ടെന്നല്ല, അതും വേണം. ജ്ഞാനവിജ്ഞാനസമ്പന്നനാണ് ബ്രാഹ്മണന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍.
ഒട്ടേറെ മ്ലേച്ഛന്‍, യവനന്‍, പൂജ്യന്തേ, ദൈവം, ദ്വിജന്‍ തുടങ്ങിയ വാക്കുകളെച്ലൊല്ലി ഒട്ടേറെ പഴി കേള്‍ക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യപ്പെട്ട ശ്ലോകമാണ് ഇത്. അതുകൊണ്ടുതന്നെ വളരെ വിശദമായി പഠിക്കുകയും വിശ്ലേഷണം ചെയ്യുകയും മനസ്സിലാക്കപ്പെടുകയും വേണ്ടതായ ശ്ലോകം. ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം എന്നാണല്ലോ - ശ്രദ്ധയുള്ളവനാണ് അറിവ് ലഭിക്കുക. അവന്‍റെ ഉള്ളില്‍ നിന്നാണ് ജ്ഞാനം ഉറന്നൊഴുക, ആ ഒഴുക്കിനെയാണ് വിജ്ഞാനം പിന്തുടരുക. അതിനാല്‍ ഈ ശ്ലോകം നമുക്ക് കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാനും, അടുത്തറിയാനും ശ്രമിക്കാം.
ദൈവവിത് ദ്വിജ. ദൈവജ്ഞനായ - ജോൽസ്യനായ ദ്വിജൻ എന്നാ. ദൈവവൽ - ദൈവത്തെ പോലെ എന്നല്ല. എനിക്കുണ്ടായ ഒരു സംശയം ശരിയാ പാഠം ഇതാണെന്ന് ഇങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോഴാണ് തീര്‍ന്നത്. ആ ദൈവവത് (ദൈവത്തെപ്പോലെ എന്നത്) ഒരു കീറാമുട്ടിയായിരുന്നു, ദൈവവിത് (ദൈവജ്ഞന്‍) എന്നായപ്പോള്‍ ആ പ്രശ്നം തീര്‍ന്നുകിട്ടി.
മ്ലേച്ഛാ ഹി യവനാസ്തേഷു സമ്യക് ശാസ്ത്രമിദം സ്ഥിതം
(യവനന്മാര്‍ മ്ലേച്ഛരാണെങ്കില്‍ക്കൂടി ഈ ശാസ്ത്രം ഇവര്‍ക്ക് നല്ലവണ്ണമറിയാം)
ആരാണ് യവനന്മാര്‍? ചില പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നതുപോലെ ഗ്രീക്കുകാരാണോ? അതോ ജോനകര്‍ തുടങ്ങിയ മലയാള ഭാഷാപദങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ മുസ്ലീങ്ങളോ? അതോ മറ്റേതെങ്കിലും ദേശക്കാരോ? എന്താണ് ഈ വാക്കിന്റെ ഭാരതീയവും ജ്യോതിഷപരവുമായ നിര്‍വ്വചനം? ഏതെങ്കിലും പുസ്തകത്തില്‍ ഈ വാക്കുകളുടെ നിര്‍വചനം കൊടുത്തിട്ടുണ്ടോ? (ശുക്രസ്മൃതിയില്‍ ഈ വാക്കിന്റെ നിര്‍വ്വചനം കൊടുത്തിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. പരിശോധിക്കാം.)
യനവന്മാരെന്നാല്‍ പേര്‍ഷ്യക്കാര്‍ (ഇറാനികള്‍) എന്നാണ് മനസ്സിലാക്കേണ്ടതെന്ന് ആചാര്യബലഭദ്രന്‍ ഹായനരത്നം എന്ന ആധികാരികഗ്രന്ഥത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
ആരാണ് മ്ലേച്ഛന്മാര്‍? പുരാതനമായ മെലൂഹദേശത്തു (ഹാരപ്പയില്‍) വസിച്ചിരുന്ന സംസ്കൃതേതരമായ ഭാഷ സംസാരിച്ചിരുന്ന ജനതതിക്ക് ബിസി 1800-ല്‍ ആ നഗരത്തിനും സംസ്കൃതിക്കും വന്നുഭവിച്ച നാശത്തിനുശേഷം ലഭിച്ച പേരാണ് മേച്ഛ എന്നത്. ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയ ചിലത് ഇവിടെ ചേര്‍ക്കാം.
First of all, the quote 'Mlesccha hi yavanasteshu...' is NOT a sloka by Mihira. Mihira clearly states that he is quoting Garga. If we accept the Ayana related quote provided by Garga Samhita and quoted again in the text "Adbhuta Sagara" by King Ballalasena, then Garga lived during BC 1100. Yes, around 700 years after the period of the Meluhans (Harappan people) whose knowledge is well known based on available archeological evidence. The word "Mlesccha" is used by Sage Garga in many places. In the following quote about Rahu in 11th house present in Garga Hora too.
Garga hora states that –
Yasya labhagato rahur labho bhavati nischayat
Mleschadhipatito noonam gajavaja radhadikam
(Garga hora)
The word used is 'Mleschha Adhipatir' - which literally means lord of Mlechha lands. During the BC 1100 period of Garga, this word 'Mleccha' indicated in a de-generated form the people of 'Meluha' (the ancient city of Harappa) that stopped being existence as a reputed land by around BC 1800 itself. Thus the word 'Mechha adhipatir' indicate the lord of Harappa or near by lands who followed ancient tantric cult. They were reputed for their astrological, architectural and systematic knowledge; but was considered as de-generated cult as well to an extend since they (the Meluhans) were not the followers of Vedic or Jain wisdom. Please note that the majority of Aryans at that time might have followed the Vedic path, which the Jains like Garga followed the Jain religion. Mleschha desa might have indicated Afghanistan, Pakistan or parts of Iran, Armenia, Tajakkistan, Turkmenistan, Baluchistan, Parts of India etc during that period. Thus the statement, "Will be rewarded by lord of Mlescha desa" indicate that "the native would be reputed and rewarded by the non-vedic kings of near by countries, which does not follow the vedic path". This can happen, if and only if the native itself does not follow and appreciate the Vedic path but still would be a reputed scholar. Since he is a non-traditional scholar and follows innovative non-traditional, non-conservative path - he will not be reputed by the conservative vedic scholars; but by the non-vedic kings of adjacent kingdoms who repute freedom of thought and presentation of innovative ideas. Another reason for the reputation by lords of adjacent lands could be his success as a middleman, trades man and human being with crooked intellect to suit the situation. The individual with Rahu in 11th is usually ready to take his chances and does not value his money - and usually wastes money on investments and businesses. He is daring and success comes to him for sure at one time or the other. Going abroad to earn and reap success is not a necessity for him (due to his confidence in his own ability and willingness to follow any method to amaze wealth and success), but usually he does this (i.e. goes abroad).
അപ്പോള്‍ എന്താണ് മേല്‍ക്കാണിച്ച ശ്ലോകത്തിന്റെ അര്‍ത്ഥം?
മ്ലേച്ഛാ ഹി യവനാസ്തേഷു സമ്യക് ശാസ്ത്രമിദം സ്ഥിതം
ഋഷിവത്തേപി പൂജ്യന്തേ കിം പുനർ ദൈവവിദ്വിജ:
(പേര്‍ഷ്യക്കാര്‍ സംസ്കൃതേതരമായ ഒരു ഭാഷ സംസാരിക്കുന്നവരാണെങ്കില്‍ക്കൂടി ഈ ശാസ്ത്രം ഇവര്‍ക്ക് നല്ലവണ്ണമറിയാം. എന്നിട്ടും അവര്‍ (അര്‍ഹിക്കുന്നതുപോലെ തന്നെ) ഋഷിമാരെപ്പോലെ ബഹുമാനിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ (സംസ്കൃതമറിയുന്ന, വേദമറിയുന്ന, ഭാരതത്തിനുള്ളില്‍ വസിക്കുന്ന) ബ്രാഹ്മണര്‍ (ജ്യോതിശാസ്ത്രം കൂടി പഠിച്ചാല്‍) ബഹുമാനിക്കപ്പെടാതിരിക്കുന്നതെങ്ങനെ?! (അവര്‍ക്കാവട്ടെ സംസ്കൃതം അറിയുമെന്നതിനാലും ഭാരതവാസികളാകയാലും വേദാംഗമായ ജ്യോതിഷം പഠിക്കാന്‍ വളരെ എളുപ്പവുമാണ്).
എന്നിങ്ങനെയാണ് ഈ ശ്ലോകം മനസ്സിലാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
Now coming to greek astrology, here is something interesting that I would like to share with you...
the word "Yavana desa" refers to ancient Yavana kingdom of Mahabharata period (mentioned in Mahabharata) located around Turkmenistan (a russian province) west of Tajistan, and do not refer to Ionia (Anatolia; that is present day Turkey). (Which was probably part of ancient Persian kingdom at times.) And please note that whether it is "Yavana desa" is Turkmenistan or Turky it does not have anything to do with Greece/Greek.
The greeks came to know about astrology only later, after the period of Alexander (i.e. After BC 350) and astrology really became popular among them only after BC 50 (i.e. after a long period of interaction with Indians and Iranians - greeks learned astrology from Indians and Iranians). Let me quote the OLDEST available greek horoscope from the collection provided to us by O.Neugebauer.
Sun, Venus (and) Horoscopos in Taurus, Moon in Aquarius, Saturn in Cancer, Jupiter in Libra, Mars (and) Mercury in Gemini. In the first periods (or times) he had great political prestige and affairs and positions of trust; for the rulers of the triangle happened to be in the centers. But later he was brought down in life and became a vagabond: for Mars and Mercury were in opposition to the (the locus of) accomplishment and the rulers of the lot (of fortune) and of the (locus of) accomplishment were in apoklima. (Translation by O.Neugebauer; He dates this horoscope to 25th Oct 50 assuming that this horoscope uses Western Tropical astrological system)
I don't know how he got that date for a Sun in Taurus (April-May). I checked the above horoscope assuming that the Ayanamsa used might be the one learned from India (e.g Suryasiddhantci Ayanamsa or Chitrapaksha Ayanamsa;. I have used the popular Chitrapaksha Ayanamsa for this chart). The chart is exactly true for 29th April 61 AD (Gregorian), for Alexandria, time: 3.00 AM. (Assuming that the lagna is Aquarius, just like the Moon sign)
Body Longitude Nakshatra Pada Rasi Navamsa
Lagna 13 Aq 35' 47.12" Sata 3 Aq Aq
Sun - MK 10 Ta 31' 55.05" Rohi 1 Ta Ar
Moon - PiK 5 Aq 39' 15.32" Dhan 4 Aq Sc
Mars - PK 3 Ge 44' 40.54" Mrig 4 Ge Sc
Mercury - GK 3 Ge 28' 14.95" Mrig 4 Ge Sc
Jupiter (R) - AK 28 Li 05' 41.54" Visa 3 Li Ge
Venus - BK 22 Ta 43' 11.61" Rohi 4 Ta Cn
Saturn - DK 1 Cn 59' 27.29" Puna 4 Cn Cn
Rahu - AmK 4 Li 01' 09.17" Chit 4 Li Sc
Ketu 4 Ar 01' 09.17" Aswi 2 Ar Ta
Please note that the chart is a Moon centric one and the position of Laga is NOT given in the original description. Thus here the house should be counted from Moon and NOT from Lagna.
I see that there could be some translation mistakes from Neugebauer's part. For example look at the sentence - //for the rulers of the triangle happened to be in the centers//. That means the 5th lord Mercury and the 9th lord Venus are in Kendra (Square) to the natal Moon. Certainly this is not true since Mercury is in 5th and Venus is in 4th house. But for a real astrologer it is easy to see what the original scribe meant since both Mercury and Venus are in own house. The the real reading should be - //for the rulers of the triangle happened to be in their own house//
The next sentence reads - //for Mars and Mercury were in opposition to the (the locus of) accomplishment and the rulers of the lot (of fortune) and of the (locus of) accomplishment were in apoklima. // This means that Mars and Mercury were aspecting 11th house (which is true for Aquarius sign) and the 11th lord is Apoklima i.e. 3-6-9-12 houses (which is true since the 11th lord Jupiter is in 9th house from Moon sign Aquarius).
The notable points are that -
1) The so called 'Greek Horoscopes' uses Indian Sidereal astrology (and not western tropical astrology).
2) The Moon sign seems to be in popular use, and the use of Lagna (Ascendent) seems to be in vague.
അതിനാല്‍ വ്യക്തമായി മനസ്സിലാക്കേണ്ട കാര്യം, ഗ്രീക്കുജ്യോതിഷം നിലവില്‍ വന്നതുതന്നെ ഗ്രീക്കുകാര്‍ ഇറാനിലും ഭാരതത്തിലും ഒക്കെ എത്തിയതിനുശേഷമാണെന്നും, ഗ്രീക്കുകാര്‍ ഇറാനിലും ഭാരതത്തിലും നിന്നാണ് ജോതിഷം പഠിച്ചതെന്നും, ഗ്രീക്കുകാര്‍ സൈഡീരിയല്‍ അസ്ട്രോളജിയാണ് ഉപയോഗിച്ചിരുന്നത് എന്നും, യവനദേശം ഗ്രീസ് അല്ല മറിച്ച് Turkmenistan (a russian province of old USSR west of Tajistan) ആണ് എന്നുമാണ്. https://en.wikipedia.org/wiki/Turkmenistan ഈ യവനദേശത്തിന് ഗ്രീസുമായോ ഗ്രീക്കുകാരുമായോ ഒരു ബന്ധവുമില്ല.
തീര്‍ച്ചയായും അക്കാലത്ത് അവര്‍ സംസാരിച്ചിരുന്നത് സംസ്കൃതമായിരുന്നില്ല, അവരുടെ ദേശം ഭാരതബാഹ്യവും ആയിരുന്നു. അതിനാല്‍ അവരെ മ്ലേച്ഛന്മാര്‍ എന്നു വിളിച്ചതില്‍ തെറ്റില്ല. ഇറാനും (ആര്യാന) താജിക്ഥാനും (താജികം) ഇന്ത്യയും അക്കാലത്ത് ആര്യദേശം (ഭാരതം) ആയിരുന്നുവല്ലോ. താജിക്സ്ഥാനെയും (ആര്യാനോവിജ്ജ) ഭാരതത്തെയും അപേക്ഷിച്ച് താരതമ്യേന മരുഭൂമികള്‍ അധികമായ വരണ്ട കാലാവസ്ഥയുള്ള ഒരു ദേശമാണ് തുര്‍ക്ക്മെനിസ്ഥാന്‍ (യവനദേശം)
(മേച്ഛ, യവന, ഋഷി, ദൈവം, ദ്വിജ തുടങ്ങിയ പദങ്ങളുടെ കൂടുതല്‍ നിര്‍വചനങ്ങള്‍ പ്രതീക്ഷിക്കുന്നു.)
ഋഷി
ഋഷിദ്ദര്‍ശനാത്‌സ്‌തോമാന്ദദര്ശ ഇത്യൗപമന്യവ
(യാസ്‌കന്റെ നിരുക്തം)
നേരേ കണ്ടതിനാല്‍ ഋഷിയായി. മന്ത്രങ്ങളെ നേരിട്ടു കണ്ടു എന്നതിനാല്‍.
എന്ന് യാസ്‌കന്റെ നിരുക്തത്തില്‍ ഉപമന്യുവിന്റെ പുത്രനായ നൈരുക്തികന്റെ നിര്‍വ്വചനം പകര്‍ത്തിക്കാണിച്ചിരിക്കുന്നു. മന്ത്രാര്‍ത്ഥം ദര്‍ശിച്ചതിനാല്‍ ഋഷിയായി എന്നു സാരം.
തദ്യേതേനാംസ്തപസ്യമാനാന് ബ്രഹ്മസ്വയംഭൂ അഭ്യനര്ഷത്
ത ഋഷയോ(അ)ഭവത് തദൃഷീണാമൃഷിത്വം
(തൈത്തിരീയാരണ്യകം)
ഉറച്ച തപസ്സിലിരിക്കെ സ്വയംഭൂവായ വേദത്തെ അവര്‍ ദര്‍ശിച്ച് ഋഷികളായി, അതത്രേ അവരുടെ ഋഷിത്വം.
ഏതായാലും ശരി, പ്രാചീന നിര്‍വ്വചനാനുസാരം മന്ത്രദര്‍ശനമാണ് ഋഷിത്വത്തിനു മൂലം എന്നറിയേണ്ടതാണ്. ഋഷി എങ്ങനെയുള്ള ആളായിരിക്കണം.
ഊര്‍ദ്ധ്വരേതാ തപസ്ത്യാഗഃ നിയതാശീ ച സംയമീ
ശാപാനുഗ്രഹയോ ശക്തഃ സത്യസന്ധോ ഭവേദൃഷിഃ
(ദേവപ്രശ്‌നമുക്താവലി)
ഊര്‍ദ്ധ്വരേതസ്സും, തപസ്സും ത്യാഗശീലവും ഉള്ളവനും, ആവശ്യത്തിനുമാത്രം ഭക്ഷിക്കുന്നതവും, സംയമിയും, ശപിക്കാനും അനുഗ്രഹിക്കാനും കഴിവുള്ളവനും, സത്യസന്ധനും ആയിരിക്കണം ഋഷി.
ജ്ഞാനം (ഈശ്വരന്‍, ദൈവം, ബോധോദയം) ദര്‍ശിക്കാത്തവന്‍ ഋഷിയാവില്ല. ജ്ഞാനിയാണ് മന്ത്രദ്രഷ്ടാവ്. ഊര്‍ദ്ധ്വരേതാദികള്‍ അവനെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ മാത്രമാണ്. എല്ലാ ഋഷിക്കും ഇത്തരം ലക്ഷണങ്ങളെല്ലാം ഉണ്ടാവണമെന്നില്ല. ഉള്ളില്‍ നിന്നും ഉറന്നൊഴുകുന്ന തനതായ ആത്മജ്ഞാനമാണ് ഋഷിയുടെ ഋഷിത്വം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. മന്ത്രപ്രവാഹമാണ് ഋഷിയുടെ ഋഷിത്വം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ഒരാളില്‍ നിന്ന് അനര്‍ഗ്ഗളപ്രവാഹമായ വേദമന്ത്രം ഉറന്നൊഴുകിയാല്‍ അയാളെ ഋഷിയെന്നെണ്ണുന്ന സമ്പ്രദായം പണ്ടുകാലത്ത് നിലനിന്നിരുന്നു. ശുനശ്ശേഭന്റെ കഥ ഉദാഹരണം. ആത്മോപദേശശതകം പോലുള്ളവ എഴുതിയ നാരായണഗുരു തുടങ്ങിയവരെയും ഋഷിയായി കരുതാം. ഋഷിത്വം സാമാന്യേന സ്വയം പ്രത്യക്ഷമാകാറാണ് പതിവ്. ഉറച്ച തപസ്സിലിരിക്കെ സ്വയംഭൂവായ അറിവിനെ (ജ്ഞാനത്തെ) ദര്‍ശിച്ച് അവര്‍ ഋഷികളായി, അതത്രേ അവരുടെ ഋഷിത്വം.
ബ്രാഹ്മണന്‍
ഋഷഭം പ്രവരം വീരം മഹര്‍ഷിം വിജിതേന്ദ്രിയം
അനേജം സ്‌നാതകം ബുദ്ധം തമഹം ബ്രവീമി ബ്രാഹ്മണം
- അജ്ഞാതകര്‍ത്തൃകം
നിര്‍ഭയനായി, സര്‍വ്വോല്‍ക്കൃഷ്ടനായി, മഹര്‍ഷിയായി, ജിതേന്ദ്രിയനായി, തൃഷ്ണാരാഗാദിദോഷരഹിതനായി, ശുദ്ധനായി, സര്‍വ്വജ്ഞനായിട്ടുള്ളവനെയാണ് ഞാന്‍ ബ്രാഹ്മണന്‍ എന്നു പറയുന്നത്.
അദ്വേഷ്ടാ നിര്‍മമ: ശാന്ത: സത്യവാദീ ജിതേന്ദ്രിയ:
നിര്‍മ്മത്സരോ നിഷ്‌കപട: സ്വവൃതൌ ബ്രാഹ്മണോ വദേത്
അദ്ധ്യാപയേത് പുത്രബുദ്ധ്യാ ശിഷ്യാ: സന്മാര്‍ഗ്ഗചാരിണാ:
സര്‍വ്വലോകഹിതൈഷി സ്യാത് പക്ഷപാതവിനിര്‍മ്മുഖ:
മിഥ്യാലാപം അസൂയാം ച വ്യസനമപ്രിയഭാഷണം
നീചൈ:പ്രസക്തിം ദംഭം ച സര്‍വ്വഥാ ബ്രാഹ്മണസ്ത്യജേത്.
- അജ്ഞാതകര്‍ത്തൃകം
ദ്വേഷമില്ലാത്തവനും, നിര്‍മമനും, ശാന്തനും, സത്യവാദിയും, ജിതേന്ദ്രിയനും, നിര്‍മത്സരനും, നിഷ്കപടനും, സ്വന്തം (വര്‍ണാനുസാരിയായ) കര്‍മം ചെയ്യുന്നവനുമാണ് ബ്രാഹ്മണന്‍. സന്മാര്‍ഗചാരികളായ ശിഷ്യരെ പുത്രരെയെന്നപോലെ പഠിപ്പിക്കുന്നവനും, സര്‍വലോകഹിതം കാംക്ഷിക്കുന്നവനും, പക്ഷപാതമില്ലാത്തവനും ആയിരിക്കണം ബ്രാഹ്മണന്‍. വെറുംവാക്കുപറയുന്നവനും, അസൂയാലുവും, മറ്റുള്ളവര്‍ക്ക് ദുഃഖമുണ്ടാക്കുന്ന വാക്കുകള്‍ പറയുന്നവനും, അഹങ്കാരിയും, നീചജനങ്ങളില്‍ താല്പര്യമുള്ളവരുമായ ബ്രാഹ്മണരെ ഉപേക്ഷിക്കണം (അവരെ അടുപ്പിക്കരുത്. അവര്‍ ബ്രാഹ്മണരെന്ന വാക്കിനുതന്നെ അര്‍ഹരല്ല)
സത്യം ദാനം ക്ഷമാശീലം ആനൃശംസ്യം തപോ ഗുണാ
ദൃശ്യന്തേ യാത്ര രാജേന്ദ്ര: സ: ബ്രാഹ്മണ: ഇതി സ്മൃത:
- അജ്ഞാതകര്‍ത്തൃകം
സത്യം, ദാനം, ക്ഷമാശീലം, കള്ളമില്ലായ്മ, തപോഗുണം എന്നിത്യാദി ഗുണങ്ങള്‍ ആരിലാണോ കാണുന്നത്, അല്ലയോ രാജാവേ, അത്തരക്കാരെ ബ്രഹ്മണര്‍ എന്നു മനസ്സിലാക്കിക്കൊള്ളുക.
ബ്രാഹ്മണോ ലോകഹിതാനുവര്‍ത്തിന:
- അജ്ഞാതകര്‍ത്തൃകം
ജനങ്ങള്‍ക്ക് (ലോകത്തിന്) ഹിതകരമായതുമാത്രം ചെയ്യുന്നയാളാണ് ബ്രാഹ്മണന്‍.
മ്ലേച്ഛഃ
മ്ലേച്ഛന്മാർ എന്നാൽ വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുക കുളം നികത്തുക, അക്ഷര ശുദ്ധിയില്ലാതെ സംസാരിക്കുക ഇവ ചെയ്യുന്നവർ എന്നത്രേ അർത്ഥം. മ്ലേച്ഛശബ്ദത്തിന്‍റെ ഉല്‍പത്തി മേല്‍പറഞ്ഞവിധം ആവാമെങ്കില്‍ക്കൂടി, ശുക്രനീതി മ്ലേച്ഛശബ്ദത്തിനു നല്‍കുന്ന നിര്‍വചനം നന്നല്ല.
ത്യക്തസ്വധര്‍മാചരണാ നിര്‍ഘൃണാപരപീഡകാഃ
ചണ്ഡാശ്ച ഹിംസകാ നിത്യം മ്ലേച്ഛകാസ്തേ (പ്രകീര്‍ത്തിതാഃ?)
(ശുക്രനീതി)
സ്വധര്‍മ്മാചരണം ഉപേക്ഷിച്ച്, നന്ദിയില്ലാത്തവരും മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും ആയി മാറിയ, എല്ലായ്പോഴും ക്രൂരന്മാരും ഹിംസാശീലരുമായ ആളുകളെയാണ് മ്ലേച്ഛന്മാര്‍ എന്നു പറയുന്നത്
എന്നാണ് ശുക്രനീതീകാരന്‍റെ അഭിപ്രായം. ഭാരതവും അന്യഭാഷ സംസാരിക്കുന്ന പേര്‍ഷ്യ (Assyria, അസുരദേശം, Iran) യവനദേശം (Turkmenistan) പോലുള്ള സമീപസ്ഥമായ വിദേശരാജ്യങ്ങളും തമ്മില്‍ ശത്രുത നിലനിന്നിരുന്ന കാലഘട്ടത്തിലാവാം ശുക്രനീതീകാരനായ ശുക്രമഹര്‍ഷി (അഥവാ ശുക്രമഹര്‍ഷിയുടെ പരമ്പരയിലെ ഏതോ ഒരു ആചാര്യന്‍) ഇത്തരം ഒരു നിര്‍വചനം മ്ലേച്ഛശബ്ദത്തിന് നല്‍കിയത്.
ബ്രാഹ്മണഃ
ജ്ഞാനകര്‍മോപാസനാഭിര്‍ദ്ദേവതാരാധനേ രതഃ
ശാന്തോ ദാന്തോ ദയാലുശ്ച ബ്രാഹ്മണശ്ച ഗുണാ കൃതഃ
(ശുക്രനീതി)
ജ്ഞാനകര്‍മോപാസന ദേവതാരാധന എന്നിവയില്‍ മുഴുകിയവനും, ശാന്തനും, ക്ഷമാശീലനും, ദയാലുവുമാണ് ബ്രാഹ്മണന്‍. (അഥവാ ഇത്തരം ഗുണങ്ങളുള്ളവനെയാണ് ബ്രാഹ്മണന്‍ എന്നു വിളിക്കേണ്ടത്)
പുരാണങ്ങൾ ,ന്യായം, മീമാംസ ,ധർമ്മശാസ്ത്രങ്ങൾ, ശിക്ഷ, കൽപം, നിരുക്തം, വ്യാകരണം, ഛന്ദസ്സ് ഇവയിലെല്ലാം ധർമ്മസംഹിത അടങ്ങിയിരിക്കുന്നു. മനു, വിഷ്ണു, യമൻ, അംഗിരസ്സ് ,വസിഷ് oൻ, ദക്ഷൻ, സംവർത്തൻ, ശാതാ തപൻ, പരാശരൻ, ആപസ്തംബൻ, ബൃഹസ്പതി, ഗൗതമൻ , ശംഖൻ, ലിഖിതൻ, ഹാരീശൻ, അത്രി ഈ മഹർഷിമാരെല്ലാം സ്മൃതികൾ നിർമ്മിച്ചിട്ടുണ്ടു്. ഇവരെല്ലാം വിഷ്ണു വിനേപ്പോലെ പൂജനീയരാണ്. ഇവരെല്ലാം ധർമ്മോപദേശകരാണ്. ധർമ്മത്തിനർത്ഥം പുണ്യമെന്നാണ്. ദമം ,അഹിംസ ,സാദ്ധ്യായം, യോഗം, ഇവയാൽ ആത്മ ദർശനം സാധിക്കുക, എന്നിവയാണ് പരമമായ ധർമ്മം. ചിത്തവൃത്തി നിരോധം കൊണ്ടു് ഇവ സാധിക്കുന്നു. അതിനു ധർമ്മജ്ഞരുടെ ഉപദേശം തേടാം. അതറിയുന്നവർ നാല് അഥവാ മൂന്നുതരം ബ്രാഹ്മണരാണ്. ബ്രാഹ്മണൻ, ക്ഷത്രിയർ, വൈശ്യ ൻ, ശൂദ്രൻ എന്നീ 4 വർണ്ണങ്ങളുണ്ടു്. അതിലെ ആദ്യ മൂന്നു കൂട്ടരെ ദ്വിജന്മാരെന്നു പറയാം.ഗർഭാധാനം മുതൽ ശ്മശാനം വരെ ഈ ദ്വിജന്മാരുടെ എല്ലാ കർമ്മങ്ങളും മന്ത്ര പുരസ്കൃതം നടത്തപ്പെട്ടുന്നു. മൂന്നു കൂട്ടരും ഉപനയനം നടത്തുന്നു. എട്ടാം വയസ്സിൽ ബ്രാഹ്മണനും പതിനൊന്നാം വയസ്സിൽ ക്ഷത്രിയനും പന്ത്രണ്ടാം വയസ്സിൽ വൈശ്യനും ഉപനയനം നടത്തുന്നു. അതിനാൽ ഇവർ ദ്വിജന്മാരാകുന്നു (ഗരുഡപുരാണം)
ഉത്തമം കുശലം വിദ്യ, മദ്ധ്യമം കൃഷി വാണിഭം, അധമം സേവയാവൃത്തി
ജ്യോതിഷം കുശലംവിദ്യയാണല്ലൊ. അപ്പോൾ ജ്യോതിഷികൾ അവർ യവനനായാലും ബ്രാഹ്മണനായാലും ഉത്തമവൃത്തിചെയ്യുന്ന ഉത്തമന്മാരണ്!
ഭാഷാവിവര്‍ത്തനങ്ങള്‍
മ്ലേച്ഛൻമാർ യവനന്മാരീ ശാസ്ത്രംനന്നായ് പഠിക്കയാൽ,
ഋഷിയേപോലവർപൂജ്യർ പിന്നെന്താം ദൈവ വിദ് ദ്വിജർ?
- വിഷ്ണുനമ്പൂതിരി
ഇപ്രകാരമിതെന്നാലും ശാസ്ത്രം പഠിച്ചവരെല്ലാമെ
മാനനീയന്മാരായിടുമപ്രകാരം പറഞ്ഞിതേ
കാടന്മാരായ യവനന്മാര്‍ ജ്യോതിശ്ശാസ്ത്രം പഠിച്ചിതേ
ഋഷിക്കുതുല്യം പുജിപ്പൂ ബ്രാഹ്മണന്‍ ഗതി ചൊല്ലണോ
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
എങ്കിലും ജ്യോതിഷജ്ഞന്മാര്‍ എല്ലാരും ബഹുമാന്യരാം.
അപ്രകാരം ചൊല്ലുന്നോരു ശ്ലോകവും നല്‍കിടാമുടന്‍.
മ്ലേച്ഛന്മാര്‍ യവനരെന്നാലും നന്നായ് ജോത്സ്യം പഠിച്ചവര്‍
ഋഷികളെപ്പോലെ ബഹുമാന്യര്‍, ശാസ്ത്രജ്ഞാനം തികഞ്ഞവര്‍
ജ്യോതിഷജ്ഞാനഹേതുത്വാല്‍ അവരും ബഹുമാനിതര്‍
എങ്കില്‍ ചൊല്ലേണമോ കാര്യം ദൈവജ്ഞന്‍ ദ്വിജനെങ്കിലോ
- ശ്രീനാഥ് ഒജി
-
You are not authorised to post comments.