തിഥിഫലവും കരണഫലവും.

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

 ലേഖകന്‍ - ശ്രീനാഥ് ഒജി

തിഥിഫലത്തെയും കരണഫലത്തെയും കുറിച്ചു പറയുന്ന ചൊല്ലാന്‍ പറ്റിയ ഒരു ശ്ലോകം ഫലക്രിയാസമുച്ചയത്തില്‍ കണ്ടത് താഴെച്ചേര്‍ക്കുന്നു. ദേവപ്രശ്നാദികളില്‍ തിഥിഫലവും കരണഫലവും പറയുമ്പോള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ശ്ലോകങ്ങളിലൊന്നാണ് ഇത്.

വര്‍ദ്ധമാന തിഥൌ ജാതഃ ക്രമേണ പരിവര്‍ദ്ധതേ
ക്ഷീയമാണ തിഥൌ ജാതഃ ക്ഷീയതേ ധനബാന്ധവൈഃ
കരണേ സ്ഥിരനാമാഖ്യേ സ്ഥിരകര്‍മ്മരതസ്സദാ
ചരാഖ്യേ കരണേ ജാതോ ബഹുകാര്യോപജീവിനഃ

(ഫലക്രിയാസമുച്ചയം)

ശുക്ലപക്ഷതിഥിയില്‍ ജനിച്ചവന്‍ ക്രമേണ അഭിവൃദ്ധിയെ പ്രാപിക്കും. കൃഷ്ണപക്ഷതിഥിയില്‍ ജനിച്ചവന് ധനവും ബന്ധുക്കളുമെല്ലാം നഷ്ടപ്പെടും. സ്ഥിരക്കരണത്തില്‍ ജനിക്കുന്നവന്‍ സ്ഥിരകര്‍മ്മങ്ങളില്‍ (എന്നെന്നും നിലനില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍, ഏകാഗ്രതയോടെ ഒരു വിഷയത്തില്‍ മാത്രം പ്രയത്നിക്കുന്നതില്‍) താല്‍പര്യമുള്ളവനായിരിക്കും. ചരകരണത്തില്‍ ജനിക്കുന്നവന്‍ പല കാര്യങ്ങള്‍ ചെയ്ത് ഉപജീവനം നയിക്കുന്നതില്‍ തല്‍പരനായിരിക്കും.

കൃഷ്ണപക്ഷത്തിലെ അമാവാസിയില്‍ സ്ഥിരകരണത്തില്‍ ജനിച്ചവനാണ് ഞാന്‍. ശ്ലോകത്തില്‍ പറയുന്നതുപോലെ ബാല്യകൌമാരങ്ങളില്‍ തന്നെ ധനവും ബന്ധുക്കളുമെല്ലാം നഷ്ടപ്പെട്ടെന്നതുകൂടാതെ (മറ്റൊരു തരത്തില്‍ അവയെല്ലാം പിന്നീട് തിരികെ കിട്ടി എന്നതു വേറെ കാര്യം), സ്ഥിരകരണജാതന് പറയപ്പെട്ടതുപോലെ സ്ഥിരകര്‍മ്മങ്ങളില്‍ അഭിരമിക്കുന്നവനുമാണ് ഞാന്‍. ചുരുക്കത്തില്‍  ഫലപ്രവചനത്തില്‍ പ്രയോജനപ്രദവും ചൊല്ലാന്‍ പറ്റിയതുമാണ് മേല്‍ക്കാണിച്ച ശ്ലോകം എന്നു പറയാം.

You are not authorised to post comments.

Comments powered by CComment