ദേശാതിവര്‍ത്തിയായ ഭാരതീയജ്യോതിഷം

1 1 1 1 1 1 1 1 1 1 Rating 4.00 (2 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പിലേക്കു ഷെയര്‍ ചെയ്യപ്പെട്ട ഉണ്ണിക്കൃഷ്ണപണിക്കരുടെ ഒരു ലേഖനവും അതിനെക്കുറിച്ചുണ്ടായ തുടര്‍ചര്‍ച്ചയുമാണ് ഈ ലേഖനത്തിനാധാരം.)

ലേഖകന്‍ : ഉണ്ണിക്കൃഷ്ണപണിക്കര്‍

ഭാരതത്തിനു പുറത്തെ പുരാതനസംസ്കാരങ്ങളിൽ നിന്ന് ജ്യോതിഷത്തെ കുറിച്ച് കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ഗ്രന്ഥങ്ങളിൽ ചിലത് അവിടങ്ങളിലെ അധികാരികളുടെ - രാജാക്കന്മാരുടെയും പൗരപ്രമുഖരുടേയും - ജാതകങ്ങളായിരുന്നു എന്നാണു പറയുന്നത്. ജ്യോതിഷസംബന്ധിയായി ഏറ്റവും പഴക്കമുള്ള കണ്ടെത്തലുകൾ ഏതാണ്ട് രണ്ടായിരത്തഞ്ഞൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിലരുടെ ജാതകങ്ങളാണ്. ക്ഷണികമായ മനുഷ്യായുസ്സിനപ്പുറത്തേക്കും കടന്ന് ആ ജാതകങ്ങൾ ഒരർത്ഥത്തിൽ ഇന്ന് പുരാതനസംസ്കൃതികളുടെ തന്നെ ജാതകങ്ങളായി മാറിയിരിക്കുന്നുവെന്നത് എത്ര വിചിത്രമാണ്! രണ്ടരസഹസ്രാബ്ദങ്ങൾക്കിപ്പുറം കണ്ടെടുക്കപ്പെട്ട പുരാതനജാതകം ഏതോ വിധത്തിൽ ആ ജാതകകാരന്റെ ജനനത്തെ അർത്ഥപൂർണ്ണമാക്കുന്നുവെന്നു പോലും തോന്നും!

ഭാരതത്തിൽ ഏതദ് വിഷയകമായി അത്രത്തോളം പഴക്കമുള്ള കണ്ടെത്തലുകളോ ഖനനാവശിഷ്ടങ്ങളോ ഇതുവരെയും ഉണ്ടായതായി അറിവില്ല. അതിനാൽ ജാതകത്തിന്റെയോ ജ്യോതിഷത്തിന്റെയോ പൂർവ്വകാലത്തിലേക്ക് നോക്കാൻ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത് മറ്റു ചരിത്രാധാരങ്ങളെയാണ്. ഈ ചരിത്രാധാരങ്ങൾ പഠിക്കുമ്പോഴാണ് ഭാരതീയജ്യോതിഷം ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും അതിർത്തികൾ കടന്ന് വിജ്ഞാനത്തെ സ്വീകരിച്ച വിധമോർത്ത് നമുക്ക് അതിശയം തോന്നുക.

ഏകദേശം രണ്ടായിരം വർഷത്തിലധികം പഴക്കം ചെന്ന ശാർദ്ദൂലകർണാവദാനം എന്നൊരു കൃതിയിൽ, ജനനസമയത്തെ ചന്ദ്രസ്ഥിതിയും നക്ഷത്രവും പരിശോധിച്ച് ഭാവിജീവിതത്തെ കുറിച്ചു പഠിക്കുന്ന രീതി വ്യാപകമായി ഭാരതത്തിൽ നിലവിലുണ്ടായിരുന്നു എന്ന സൂചനകളുണ്ട്. അതിനു മുൻപു രചിക്കപ്പെട്ട പല കൃതികളിലും - മഹാഭാരതമുൾപ്പെടെയുള്ള ഇതാഹാസകാവ്യങ്ങളിലും പുരാണങ്ങളിലും - ജാതകത്തെയോ ജ്യോതിഷത്തെയോ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പക്ഷെ ചരിത്രകാരന്മാരാൽ പൊതുവേ അംഗീകൃതമായ വിധത്തിൽ കൃത്യമായ കാലഗണന സാദ്ധ്യമാവുന്ന കൃതികളിലൊന്നാണ് ശാർദ്ദൂലകർണാവദാനം.

ശാർദ്ദൂലകർണാവദാനത്തിന്റെ കാലത്തു തന്നെയാണ് ഭാരതത്തിലെ ആദ്യ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നായ യവനജാതകം വിരചിതമാവുന്നതും. ഒരു ഈജിപ്ഷ്യൻ ഗ്രന്ഥത്തിന്റെ ഗ്രീക്ക് പരിഭാഷയിൽ നിന്നു യവനേശ്വരൻ എന്നൊരു യവനപണ്ഡിതൻ സംസ്കൃതത്തിലേക്കു വിവർത്തനം ചെയ്തതാണ് യവനജാതകം എന്നാണു ചരിത്രകാരന്മാരുടെ മതം. (യവനന്മാർ ഗ്രീക്കുകാരല്ല എന്നൊരു പക്ഷവുമുണ്ട്. എന്റെ സുഹൃത്തും പണ്ഡിതനുമായ ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ അഭിപ്രായത്തിൽ യവനർ ഭാരതീയർ തന്നെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന ചില നിരീക്ഷണങ്ങൾ അദ്ദേഹം കുറച്ചു വർഷങ്ങൾക്കു മുൻപ് എന്നോടു പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അതു ശരിക്കോർക്കുന്നില്ല.) മൂലകൃതി നിർഭാഗ്യവശാൽ നഷ്ടപ്പെട്ടെങ്കിലും അതിന്റെ ഉള്ളടക്കത്തെ ഒട്ടൊക്കെ പരാമർശിക്കുന്ന സ്ഫുജിദ്ധ്വജയവനേശ്വരവിരചിതമായ യവനജാതകം എന്ന മറ്റൊരു കൃതി നമ്മുടെ കൈയിലുണ്ട്. കേരളത്തിലെയും ഭാരതത്തിലെയും ജ്യോതിഷികൾക്കെല്ലാം ഈ കൃതി സുപരിചിതമായിരിക്കും. (ഇതിനു പുറമേ യവനേശ്വരന്റെ കൃതിയെ അധികരിച്ച് വൃദ്ധയവനജാതകം എന്ന വേറൊരു കൃതിയുമുണ്ട്.) യവനജാതകത്തെ അധികരിച്ചു തന്നെയാണ്ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടു വരെയും ഭാരതത്തിലെ ജ്യോതിഷചിന്ത രൂപപ്പെട്ടു വന്നിട്ടുള്ളത്.

ഈജിപ്തിൽ നിന്നു ഗ്രീസിലേക്കും അവിടെ നിന്നു ഭാരതത്തിലേക്കും ഒരു കൃതി സഞ്ചരിക്കുന്നു എന്നത് ആ കൃതിയുടെ മഹത്വം മാത്രമല്ല കാണിക്കുന്നത്. നമ്മുടെ പൂർവ്വസൂരികളുടെ വിജ്ഞാനകൗതുകം കൂടിയാണ്. പുരാതനമായ ഒരു കാലത്ത് മറ്റൊരു സംസ്കാരത്തിൽ, മറ്റൊരു ഭാഷയിൽ, മറ്റൊരു വിദ്വത്സദസ്സിനു വേണ്ടി രചിക്കപ്പെട്ട ഒരു കൃതിയെ, അതിന്റെ ഉള്ളടക്കത്തിന്റെ മൗലികത വേറൊരു ഭൂഖണ്ഡത്തിലിരുന്നു തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിലെ പ്രായോഗികതയും ദീർഘവീക്ഷണവും എത്ര സ്തുത്യർഹമാണ്! യവനജാതകത്തെ സ്വീകരിക്കുക മാത്രമല്ല, നമ്മുടെ ഋഷീശ്വരന്മാർ അതിലെ നിരീക്ഷണങ്ങളെ സമൂലം നവീകരിക്കുകയും ചെയ്തിട്ടുണ്ട്. രാഹുകേതുക്കളെ ഗണിക്കുന്നതും ജ്യോതിഷത്തിൽ ഉപയുക്തമാക്കുന്നതും യവനജാതകത്തിനു ശേഷമാണ് എന്നൊരു പക്ഷമുണ്ട്. അതു പോലെ തന്നെ മുഹൂർത്തജ്യോതിഷഗ്രന്ഥമായ ലല്ലന്റെ രത്നകോശവും യവനജാതകത്തിനു ശേഷം വളരെ നൂറ്റാണ്ടുകൾ കഴിഞ്ഞാണു വരുന്നത്.

ഭാരതീയജ്യോതിഷികളെ സംബന്ധിച്ച് ഏറ്റവും പ്രാമാണികത്വമുള്ള വരാഹമിഹിരൻ അനേകം ജ്യോതിഷപണ്ഡിതരെയും ഗ്രന്ഥങ്ങളെയും ഉദ്ധരിച്ചു കാണുന്നുണ്ട്. യവനേശ്വരനു പുറമേ മയൻ, ശക്തിപൂർവ്വൻ, ദേവസ്വാമി, വിഷ്ണുഗുപ്തൻ, സിദ്ധസേനൻ എന്നിവരെയും മറ്റു യവനപണ്ഡിതർ രചിച്ച, പിന്നീടു നഷ്ടപ്പെട്ട, ചില ഗ്രന്ഥങ്ങളെയും വരാഹമിഹിരൻ പരാമർശിക്കുന്നുണ്ട്. യവനേശ്വരനു ശേഷം വരാഹമിഹിരന്റെ കാലം വരെയും യവനജ്യോതിഷവും യവനപണ്ഡിതരും ഭാരതീയജ്യോതിഷത്തെ സമ്പുഷ്ടമാക്കിയിരുന്നുവെന്നു സാരം.

വരാഹമിഹിരന്റെ കൃതികൾക്കു ശേഷം വിരചിതമായതെന്നു കരുതുന്ന ബൃഹത്പരാശരഹോരയും യവനപണ്ഡിതരെ പരാമർശിക്കുന്നുണ്ട്. യവനജാതകനിരീക്ഷണങ്ങളെ ആഴത്തിൽ തന്നെ മാറ്റിയെടുക്കുകയും കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നത് പരാശരഹോരയാണ്. ഉത്തരഭാരതത്തിൽ വെച്ചു രചിക്കപ്പെട്ട പരാശരഹോരയുടെ ഉത്തരകാണ്ഡത്തിനുണ്ടായ ഏറ്റവും പ്രമുഖവും ഗംഭീരവുമായ ഭാഷ്യം കേരളീയ ഗണിതജ്ഞനായിരുന്ന ഗോവിന്ദസ്വാമി രചിച്ച പ്രകടാർത്ഥദീപികയാണ്. ഗോവിന്ദസ്വാമി, യവനേശ്വരനു പുറമേ ചിരന്തനയവനൻ എന്നൊരു യവനപണ്ഡിതനെയും പരാമർശിക്കുന്നുണ്ട്. പരാശരഹോരയ്ക്കു ശേഷം വിരചിതമായ കല്യാണവർമ്മന്റെ സാരാവലിയും യവനജാതകത്തെ പരാമർശിക്കുന്നുണ്ട്. വംഗദേശത്തു ജനിച്ചു ജീവിച്ച സാരാവലീകാരൻ , കേരളീയനായിരുന്ന ഗോവിന്ദസ്വാമിയുടെ പ്രകടാർത്ഥദീപികയെ പരാമർശിക്കുന്നു. സാരാവലിയിൽ തന്നെ കനകാചാര്യൻ എന്നൊരു ജ്യോതിഷപണ്ഡിതനെ കുറിച്ചും പരാമർശമുണ്ട്. എട്ടാം നൂറ്റാണ്ടിലെ ബാഗ്ദാദ് ഖലീഫയായിരുന്ന ഹാറൂൺ അൽ റഷീദിന്റെ പണ്ഡിതസദസ്സിൽ കനകാചാര്യൻ എന്നൊരു ജ്യോതിഷപണ്ഡിതനുണ്ടായിരുന്നുവെന്നും, ഈ കനകാചാര്യനെ തന്നെയായിരിക്കാം സാരാവലീകാരൻ പരാമർശിക്കുന്നതെന്നും ഡേവിഡ് പിംഗ്രി എന്നൊരു ചരിത്രപണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആര്യകുലൻ, ഇന്ദ്രാചാര്യൻ, ശംഖധരൻ, ജിതാരി തുടങ്ങി അനവധി പ്രഗത്ഭ ജ്യോതിഷമതികളെ അറബ് ലോകം അടുത്തറിഞ്ഞിരുന്നുവെന്നും പിംഗ്രി നിരീക്ഷിക്കുന്നു.

ഭാരതീയജ്യോതിഷഗ്രന്ഥങ്ങളും അവയിൽ ഉള്ളടങ്ങിയിട്ടുള്ള വിജ്ഞാനവും ദേശാതിവർത്തിയാവുന്നത് എങ്ങനെയെന്നു നോക്കൂ! പ്രസിദ്ധീകരണശാലകളോ പുസ്തകങ്ങളോ ഇല്ലാത്ത ഒരു കാലത്താണ് ഗ്രന്ഥങ്ങളുടെയും വിജ്ഞാനത്തിന്റെയും ഈ വ്യാപനം എന്നോർക്കണം. താളിയോലഗ്രന്ഥങ്ങളായിരുന്നു കൃതികൾ മിക്കതും എന്നതു കൊണ്ട്, വളരെ ചുരുക്കമായിരുന്നു ഗ്രന്ഥാലയങ്ങൾ. മദ്ധ്യകാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ സുപ്രധാനമായിരുന്ന ഗ്രന്ഥാലയങ്ങളിലൊന്ന് തഞ്ചാവൂർ രാജാക്കന്മാരുടെ സരസ്വതി മഹൽ ഗ്രന്ഥാലയമായിരുന്നു. ബിക്കാനീർ മഹാരാജാവിന്റെ ഗ്രന്ഥശേഖരത്തിലും അനവധി അപൂർവ്വ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളുണ്ടായിരുന്നുവത്രെ. അതിൽ പലതും ഇന്നും ഒരു ചെറിയ ലൈബ്രറിയിലായി സൂക്ഷിച്ചിട്ടുണ്ടെന്നറിയുന്നു.

ഭാരതീയരായ പണ്ഡിതർ ദേശാതിർത്തികളെയും ഭാഷാതിർത്തികളെയും അതിലംഘിച്ചുണ്ടാക്കിയ ഗ്രന്ഥങ്ങൾ അനവധിയാണ്. ഇന്ന്, ഈ അതിർത്തികൾ മങ്ങുന്ന കാലത്ത്, ഈ ഗ്രന്ഥങ്ങളെ പഠിക്കാനും സംരക്ഷിക്കാനും എളുപ്പത്തിൽ കഴിയുന്ന കാലത്ത്, നമ്മൾ പൂർവ്വസൂരികളുടെ പ്രയത്നത്തെ നന്ദിയില്ലാതെ വിസ്മരിച്ചു തുടങ്ങിയിരിക്കുന്നു. ഭാരതത്തിനകത്തും പുറത്തുമായി ഇന്നും ഉണ്ടെന്നു കരുതപ്പെടുന്ന ജ്യോതിഷസംബന്ധിയായ താളിയോലഗ്രന്ഥങ്ങൾ ഒരു ലക്ഷത്തോളം വരുമെന്നു കണക്കാക്കപ്പെടുന്നു. എന്തെല്ലാം ജ്ഞാനശേഖരങ്ങൾ ആ ഗ്രന്ഥങ്ങളിൽ കണ്ടേക്കും! എന്നെങ്കിലും ആ വിജ്ഞാനശേഖരത്തിനും അവയ്ക്കു പിന്നിൽ അക്ഷീണം പ്രവർത്തിച്ച മനീഷികൾക്കും അവരർഹിക്കുന്ന ആദരം നമ്മൾ കൊടുക്കുമോ? നാം നമ്മുടെ ചരിത്രത്തെയോ പൈതൃകത്തെയോ കുറിച്ചു ചിന്തിക്കാറും പഠിക്കാറുമില്ലല്ലോ. സ്വന്തം ചരിത്രത്തെ കുറിച്ച് അജ്ഞരാവുന്ന കെട്ട കാലത്താണു നമ്മൾ. അതിനേക്കാൾ സങ്കടം, ആ അജ്ഞത അഭിമാനമാണെന്നു പലരും കരുതുന്നു എന്നതാണ്. ഭാരതീയമായ വിജ്ഞാനശേഖരത്തെ പഠിക്കുകയോ ആദരിക്കുകയോ ചെയ്യുന്നത് പുരോഗമനപരമല്ല എന്നൊരു ധാരണ പൊതുവേ ഉണ്ടായിട്ടുണ്ട് എന്നല്ലേ ഇപ്പോൾ തോന്നുക? എത്ര നിർഭാഗ്യകരമായ സ്ഥിതിവിശേഷം!

തുടര്‍ചര്‍ച്ച

ശ്രീനാഥ് ഒജി:

//ഭാരതത്തിനു പുറത്തെ പുരാതനസംസ്കാരങ്ങളിൽ നിന്ന് ജ്യോതിഷത്തെ കുറിച്ച് കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ഗ്രന്ഥങ്ങളിൽ ചിലത് അവിടങ്ങളിലെ അധികാരികളുടെ - രാജാക്കന്മാരുടെയും പൗരപ്രമുഖരുടേയും - ജാതകങ്ങളായിരുന്നു എന്നാണു പറയുന്നത്. ജ്യോതിഷസംബന്ധിയായി ഏറ്റവും പഴക്കമുള്ള കണ്ടെത്തലുകൾ ഏതാണ്ട് രണ്ടായിരത്തഞ്ഞൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിലരുടെ ജാതകങ്ങളാണ്. ക്ഷണികമായ മനുഷ്യായുസ്സിനപ്പുറത്തേക്കും കടന്ന് ആ ജാതകങ്ങൾ ഒരർത്ഥത്തിൽ ഇന്ന് പുരാതനസംസ്കൃതികളുടെ തന്നെ ജാതകങ്ങളായി മാറിയിരിക്കുന്നുവെന്നത് എത്ര വിചിത്രമാണ്! രണ്ടരസഹസ്രാബ്ദങ്ങൾക്കിപ്പുറം കണ്ടെടുക്കപ്പെട്ട പുരാതനജാതകം ഏതോ വിധത്തിൽ ആ ജാതകകാരന്റെ ജനനത്തെ അർത്ഥപൂർണ്ണമാക്കുന്നുവെന്നു പോലും തോന്നും! //

വളരെ സത്യമായ കാര്യമാണിത്. Mesopotamian Horoscopes-നെ ആധാരമാക്കി മെസപ്പൊട്ടോമിയന്‍ ജ്യോതിഷത്തെയും ലഭ്യമായ ജാതകങ്ങളെയും കുറിച്ച് ഇംഗ്ലീഷ് ഒരു ഗ്രന്ഥം രചിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍ എന്നതുകൊണ്ട് (ഇപ്പോള്‍ ഏകദേശം 300-ലധികം പേജ് എഴുതിക്കഴിഞ്ഞു) ഈ അഭിപ്രായത്തിന്റെ മൂല്യം എനിക്ക് നല്ലവണ്ണം മനസ്സിലാവും.

//ഭാരതത്തിൽ ഏതദ് വിഷയകമായി അത്രത്തോളം പഴക്കമുള്ള കണ്ടെത്തലുകളോ ഖനനാവശിഷ്ടങ്ങളോ ഇതുവരെയും ഉണ്ടായതായി അറിവില്ല. അതിനാൽ ജാതകത്തിന്റെയോ ജ്യോതിഷത്തിന്റെയോ പൂർവ്വകാലത്തിലേക്ക് നോക്കാൻ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത് മറ്റു ചരിത്രാധാരങ്ങളെയാണ്. //

ഇത് വാസ്തവമാണ്. മെസപ്പൊട്ടോമിയയിലെപ്പോലെ കളിമണ്‍ ഫലകങ്ങളിലല്ല, മറിച്ച് ബക്ഷാലി മാനുസ്ക്രിപ്റ്റ് മുതലായവ സൂചിപ്പിക്കുന്നതുപോലെ ഭൂര്‍ജപത്രത്തിലും (മരത്തൊലി), പനയോലകളിലും മറ്റുമാണ് ഭാരതീയര്‍ പുസ്തകങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നത് എന്നതുകൊണ്ട് വന്നുഭവിച്ച നഷ്ടവുമാവാം ഇത്. ലക്ഷണം പോലും അവശേഷിപ്പിക്കാതെ മരത്തില്‍ തീര്‍ത്ത മഹാമന്ദിരങ്ങളും, നാലുകെട്ടുകളും, ക്ഷേത്രങ്ങളും മറ്റും മണ്ണിലലിഞ്ഞുചേര്‍ന്ന പ്രകൃതിയോടിണങ്ങിയ നിര്‍മ്മിതികളും എഴുത്തുപകരണങ്ങളും ഉപയോഗിച്ചിരുന്ന നാടാണല്ലോ നമ്മുടേത്. അതിരില്ലാത്ത ഗ്രന്ഥശേഖരങ്ങള്‍ മനഃപാഠമാക്കിയിരുന്നവരോട് അതവര്‍ കളിമണ്‍ഫലകങ്ങളില്‍ ഒന്നും എഴുതിവെച്ചില്ല എന്നു പരാതിപറയാനാവുമോ?

//ഏകദേശം രണ്ടായിരം വർഷത്തിലധികം പഴക്കം ചെന്ന ശാർദ്ദൂലകർണാവദാനം എന്നൊരു കൃതിയിൽ, ജനനസമയത്തെ ചന്ദ്രസ്ഥിതിയും നക്ഷത്രവും പരിശോധിച്ച് ഭാവിജീവിതത്തെ കുറിച്ചു പഠിക്കുന്ന രീതി വ്യാപകമായി ഭാരതത്തിൽ നിലവിലുണ്ടായിരുന്നു എന്ന സൂചനകളുണ്ട്. അതിനു മുൻപു രചിക്കപ്പെട്ട പല കൃതികളിലും - മഹാഭാരതമുൾപ്പെടെയുള്ള ഇതാഹാസകാവ്യങ്ങളിലും പുരാണങ്ങളിലും - ജാതകത്തെയോ ജ്യോതിഷത്തെയോ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പക്ഷെ ചരിത്രകാരന്മാരാൽ പൊതുവേ അംഗീകൃതമായ വിധത്തിൽ കൃത്യമായ കാലഗണന സാദ്ധ്യമാവുന്ന കൃതികളിലൊന്നാണ് ശാർദ്ദൂലകർണാവദാനം. //

ഈ ഒരൊറ്റ പാരഗ്രാഫ് കൊണ്ടുതന്നെ ഇദ്ദേഹം എനിക്ക് ഗുരുതുല്യനായിക്കഴിഞ്ഞു. ഈ വിജ്ഞാനിക്ക് എന്റെ വിനീത നമസ്കാരം.

ശാര്‍ദ്ദൂലകര്‍ണാവദാനത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഈ വാക്കുകളിലൂടെയാണ്. ശാര്‍ദ്ദൂലകര്‍ണാവദാനം DLI യില്‍ ലഭ്യമാണ്. ശാര്‍ദ്ദൂലകര്‍ണാവദാനം കേരളജ്യോതിഷം വെബ്സൈറ്റിലെ ലൈബ്രറിയില്‍ ലഭ്യമാണ്. Download it from here: http://www.keralajyotisham.in/index.php/library/category/3-buddhist-astrology

//ശാർദ്ദൂലകർണാവദാനത്തിന്റെ കാലത്തു തന്നെയാണ് ഭാരതത്തിലെ ആദ്യ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നായ യവനജാതകം വിരചിതമാവുന്നതും. ഒരു ഈജിപ്ഷ്യൻ ഗ്രന്ഥത്തിന്റെ ഗ്രീക്ക് പരിഭാഷയിൽ നിന്നു യവനേശ്വരൻ എന്നൊരു യവനപണ്ഡിതൻ സംസ്കൃതത്തിലേക്കു വിവർത്തനം ചെയ്തതാണ് യവനജാതകം എന്നാണു ചരിത്രകാരന്മാരുടെ മതം. //

ഇതു തെറ്റാണ്. യവനാജാതകത്തിന്റെ കാലം ശാര്‍ദ്ദൂലകര്‍ണാവദാനത്തിന്റേതായ് എഡി ഒന്നാം നൂറ്റാണ്ടാണ് എന്നു കരുതാനാവില്ല. കാലസൂചകമായ പദ്യങ്ങളൊന്നും യവനജാതകത്തിലില്ല. നാരായണാര്‍ക്കേന്ദുമയാദിദൃഷ്ടം (നാരായണനും അര്‍ക്കനും മയനും കണ്ടത്) എന്ന് സ്ഫുജിദ്ധ്വജന്റെ യവനജാതകത്തിലുള്ളതിനെ നാരായണാര്‍ക്കേന്ദു...സൃഷ്ടം എന്നിങ്ങനെ തെറ്റി (അതോ തെറ്റിച്ചോ) ഡേവിഡ് പിന്‍ഗ്രി വായിച്ചതിലൂടെയാണ് എഡി 191 ലാണ് ആ ഗ്രന്ഥം രചിക്കപ്പെട്ടത് എന്നൊരു തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടു. ഇതു ശരിയല്ല. സ്ഫുജിദ്ധ്വജയവനാചാര്യന്റെ ഗ്രന്ഥത്തിലെ ശ്ലോകങ്ങള്‍ ബൃഹജ്ജാതകാദികളില്‍ സൂചിപ്പിക്കപ്പെടുന്നു എന്നതിനാല്‍ ബൃഹജ്ജാതകത്തിന്റേതായ 6-ആം നൂറ്റാണ്ടിനുമുമ്പാണ് യവനജാതകം രചിക്കപ്പെട്ടത് എന്നുറപ്പിക്കാം എന്നേയുള്ളു. യവനജാതകം ഈജിപഷ്യന്‍ഗ്രന്ഥമോ അതിന്റെ വിവര്‍ത്തനമോ ഒന്നുമല്ല. ഗുജറാത്തിലേക്കു കുടിയേറിയ തുര്‍ക്ക്മെനിസ്ഥാന്‍ നിവാസികളാണ് (ഇറാനികളാണ്, പേര്‍ഷ്യാക്കാരാണ്) അക്കാലത്ത് യവനര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഹിന്ദുമതം പിന്തുടര്‍ന്നിരുന്ന, യവനേന്ദ്രകല്‍പം എന്ന പ്രാചീനഗ്രന്ഥം രചിച്ച യവനേശ്വരമഹര്ഷിയുടെ ജ്യോതിഷപദ്ധതി പിന്തുടര്‍ന്നിരുന്ന ഗുജറാത്ത് നിവാസികളായിരുന്നു ഒരുപക്ഷെ പേര്‍ഷ്യക്കാരനോ പേര്‍ഷ്യന്‍ ജ്യോതിഷപരമ്പര പിന്തുടര്‍ന്നയാളോ ആയിരിക്കാനിടയുള്ള സ്ഫുജിദ്ധ്വജന്‍. യവനജാതകം ഒരു വിവര്‍ത്തനഗ്രന്ഥമല്ല. അത് രചിക്കപ്പെട്ടതേ സംസ്കൃതത്തില്‍ തന്നെയാണ്.

//നമ്മുടെ ഋഷീശ്വരന്മാർ അതിലെ നിരീക്ഷണങ്ങളെ സമൂലം നവീകരിക്കുകയും ചെയ്തിട്ടുണ്ട്. രാഹുകേതുക്കളെ ഗണിക്കുന്നതും ജ്യോതിഷത്തിൽ ഉപയുക്തമാക്കുന്നതും യവനജാതകത്തിനു ശേഷമാണ് എന്നൊരു പക്ഷമുണ്ട്. //

തെറ്റ്. രാഹുകേതുക്കള്‍ ഭാരതത്തിലെ ആദ്യത്തെ സംഹിതാഗ്രന്ഥവും വേദസാഹിത്യത്തില്‍ അന്തര്‍ഭവിച്ചുവരുന്നതുമായ അഥര്‍വ്വവേദപരിശിഷ്ടത്തില്‍ പോലുമുണ്ട്

//അതു പോലെ തന്നെ മുഹൂർത്തജ്യോതിഷഗ്രന്ഥമായ ലല്ലന്റെ രത്നകോശവും യവനജാതകത്തിനു ശേഷം വളരെ നൂറ്റാണ്ടുകൾ കഴിഞ്ഞാണു വരുന്നത്. //

ലല്ലന്റെ രത്നകോശം എന്ന മുഹൂര്‍ത്തഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. ഇത് നെറ്റില്‍ എവിടെയെങ്കിലും ലഭ്യമാണോ? ഈ ഗ്രന്ഥത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ ആ വിജ്ഞാനം ഷെയര്‍ ചെയ്യുക..

//വരാഹമിഹിരന്റെ കൃതികൾക്കു ശേഷം വിരചിതമായതെന്നു കരുതുന്ന ബൃഹത്പരാശരഹോരയും യവനപണ്ഡിതരെ പരാമർശിക്കുന്നുണ്ട്. //

ആരു കരുതുന്നത്?! പൂര്‍വ്വപരാശരി ഉത്തരപരാശരി (അവ ചേര്‍ന്നാണ് പരാശരഹോരയാവുന്നത്) എന്നിവയുടെ ലഭ്യമായ കൈയെഴുത്തു പ്രതികള്‍ക്ക് എഡി ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ട്. വരാഹമിഹിരന്‍ ബൃഹത്സംഹിതയില്‍ പരാശരസംഹിതയെക്കുറിച്ച് (ഇതൊരു ഗദ്യഗ്രന്ഥമാണ്) പരാമര്‍ശിക്കുന്നുണ്ട്, ശക്തിപൂര്‍വ്വന്‍ അഥവാ പരാശരനെക്കുറിച്ച് പറയുന്നുമുണ്ട്. ഇപ്രകാരമാകയാല്‍ വരാഹമിഹിരന്റെ കാലശേഷവും പരാശരഹോര പരിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടാവാം എന്നല്ലാതെ വരാഹമിഹിരന്റെ കാലത്ത് പരാശരഹോര നിലവിലില്ലായിരുന്നു എന്നു പറയാനാവില്ല. മീനരാജനും സ്ഫുജിദ്ധ്വജനും അവര്‍ക്കും ഗുരുവായ പ്രാചീന യവനേശ്വരനും, മണിന്ഥനും കാലയവനനും എല്ലാം ജീവിച്ചിരുന്നത് വരാഹമിഹിരന് മുമ്പുള്ള കാലത്താണെന്നിരിക്കെ ഇതിലേതു യവനനെയാണ് പരാശരന്‍ പരാമര്‍ശിക്കുന്നതെന്നും പറയാനാവില്ല. 18 ജ്യോതിശാസ്ത്രപ്രവര്‍ത്തകരായ മഹര്‍ഷിമാരില്‍ ഉള്‍പ്പെടുത്തി പറയപ്പെടുന്ന യവനേശ്വരന്‍, കശ്യപസംഹിതയില്‍പോലും പറയപ്പെടുന്ന യവനേശ്വരന്‍ ബിസി 1400-ലോ സമീപസ്ഥമായ കാലഘട്ടത്തിലോ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ ജ്യോതിഷാചാര്യന്‍ ആവാനിടയുണ്ട്.

//പരാശരഹോരയ്ക്കു ശേഷം വിരചിതമായ കല്യാണവർമ്മന്റെ സാരാവലിയും യവനജാതകത്തെ പരാമർശിക്കുന്നുണ്ട്. വംഗദേശത്തു ജനിച്ചു ജീവിച്ച സാരാവലീകാരൻ , കേരളീയനായിരുന്ന ഗോവിന്ദസ്വാമിയുടെ പ്രകടാർത്ഥദീപികയെ പരാമർശിക്കുന്നു. //

ഈ പരാമര്‍ശം സംശയാസ്പദമാണ്. AD 570-ന് സമീപസ്ഥമാണ് സാരാവലീ കര്‍ത്താവായ കല്യാണവര്‍മ്മന്റെ കാലഘട്ടം. ഗോവിന്ദസ്വാമിയകട്ടെ AD 800-860 കാലഘട്ടത്തില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ജ്യോതിഷിയും. പരാശരഹോരയ്ക്കും ബൃഹജ്ജാതകത്തിനും ശേഷമാണ് സാരാവലിയുടെ കാലഘട്ടം എന്നതുവാസ്തവും. പക്ഷെ കല്യാണവര്‍മ്മന്‍ ഒരിക്കലും 9-ആം നൂറ്റാണ്ടില്‍ ജീവിച്ച കേരളീയനായ ഗോവിന്ദസ്വാമിക്ക് സമകാലികനായിരുന്നില്ല.

ഗോവിന്ദസ്വാമിയുടെ പ്രകടാര്‍ത്ഥദീപിക എന്ന ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. ഈ ഗ്രന്ഥം നെറ്റിലെവിടെയെങ്കിലും ലഭ്യമാണോ? ഈ ഗ്രന്ഥത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ വിവരിക്കുക.

കല്യാണവര്‍മ്മന്‍ രാജാവായിരുന്നു എന്നാണല്ലോ പറയപ്പെടുന്നത്. വ്യാഘ്രപദം എന്നായിരുന്നു രാജ്യനാമം എന്നും ഒരു പക്ഷമുണ്ട്. ആസാമിലെ കാമരൂപത്തിലെ വര്‍മ്മന്‍ വംശത്തിലെ കല്യാണവര്‍മ്മന്റെ കാലം 5-ആം നൂറ്റാണ്ടിലാണ്. https://en.wikipedia.org/wiki/Varman_dynasty  

അതുകൊണ്ടുതന്നെ ഇദ്ദേഹം സാരാവലീകര്‍ത്തവാകാന്‍ ഇടയില്ല. വാസ്തവത്തില്‍ സാരാവലീകര്‍ത്താവായ കല്യാണവര്‍മ്മന്റെ ജനനവും ജീവിതവും ഏതു സംസ്ഥാനത്തിലായിരുന്നു എന്നതുപോലും നിശ്ചയംപോരാ...!

From my English commentary to Lagna Varahi of Varahamihira -

//Certainly the period of Mihira was before the period of Kalyanavarma, the author of Saravali, who wrote Saravali to complement Brihat Jataka of Mihira. In Saravali, Kalyanavarma states-

विस्तरकृतानि मुनिभिः परिहृत्य पुरातनानि शास्त्राणि।
होरात्रयं रचितं वराहमिहिरेण संक्षेपात्॥

[Looking at the content of the ancient and detailed texts written by sages, this Hora text has been created by Varahamihira in brief.]

Scholars like Sudhakar Dwivedi (Ganita Tarangini, P.16) consider the period of Saravali to be around Saka 500 (i.e. 500 + 78 = AD 578). If so, then the period of Varahamihira was certainly around or before AD 578, and it further becomes a possibility that both Kalyanavarma and Varahamihira were contemporaries - even though Varahamihira might have been very old by that time and Kalyanavarma was possibly very young. //

            Some others say that -

//Kalyana Varma, the famous author Saravali belonged to the 10th century AD. He was the king of a place called Vyaghrapada, believed to be somewhere in Madhya Pradesh.//

Out of these statements which one is correct? When did Kalayana Varma the author Saravli lived? Does he belong to 6th, 7th, 8th, 9th or 10th century AD? And where did he lived in Andhera Pradesh, Madhya Pradesh, Assam or somewhere else?  Alas! Not even the century is certain, what to tell about his kingdom and location! :D (Same is the opinion about the number of Chapters the original Saravali contained! Now at the end everyone has settled for the brief version which contains 55 chapters, which is incomplete for sure!)

//സാരാവലിയിൽ തന്നെ കനകാചാര്യൻ എന്നൊരു ജ്യോതിഷപണ്ഡിതനെ കുറിച്ചും പരാമർശമുണ്ട്. എട്ടാം നൂറ്റാണ്ടിലെ ബാഗ്ദാദ് ഖലീഫയായിരുന്ന ഹാറൂൺ അൽ റഷീദിന്റെ പണ്ഡിതസദസ്സിൽ കനകാചാര്യൻ എന്നൊരു ജ്യോതിഷപണ്ഡിതനുണ്ടായിരുന്നുവെന്നും, ഈ കനകാചാര്യനെ തന്നെയായിരിക്കാം സാരാവലീകാരൻ പരാമർശിക്കുന്നതെന്നും ഡേവിഡ് പിംഗ്രി എന്നൊരു ചരിത്രപണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആര്യകുലൻ, ഇന്ദ്രാചാര്യൻ, ശംഖധരൻ, ജിതാരി തുടങ്ങി അനവധി പ്രഗത്ഭ ജ്യോതിഷമതികളെ അറബ് ലോകം അടുത്തറിഞ്ഞിരുന്നുവെന്നും പിംഗ്രി നിരീക്ഷിക്കുന്നു.//

കനകാചാര്യര്‍ പലരുണ്ടായിരുന്നിരിക്കാം. 8-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കനകാചാര്യനെക്കുറിച്ച് പരാമാര്‍ശമുണ്ടായിരുന്നു എന്നാണെങ്കില്‍ സാരവലി കര്‍ത്താവിന്റെ കാലം 6-ആം നൂറ്റാണ്ടിനുപകരം 9-ആം നൂറ്റാണ്ടാണ് എന്നു പറയേണ്ടിവരും. ഇനി അതല്ല 9-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (താഴെപ്പറയുന്ന) കനകാചാര്യനെക്കുറിച്ചാണ് പരാമര്‍ശമെങ്കില്‍ 10-ആം നൂറ്റാണ്ടിലാണ് സാരാവലീകര്‍ത്താവ് ജീവിച്ചിരുന്നത് എന്നു പറയേണ്ടിവരും!

//Ramala system tries to predict based on the fall of dice. This system was popular among the Swetambara Jains and Arabs. This system of astrology might have become popular in India by around 9th century AD especially due to contribution of Kanakacharya.//

ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ഒരുപക്ഷെ വരാഹമിഹിരന്റെ ജീവിതാവസാനകാലത്ത് അദ്ദേഹത്തിന്റെ സമകാലികനായിരുന്നിരിക്കാന്‍ ഇടയുള്ള ആളാണ് എന്ന അഭിപ്രായത്തിന് കടകവിരുദ്ധമായിത്തീരും ഇത്തരം വാദഗതികള്‍...

ഉണ്ണിക്കൃഷ്ണപണിക്കര്‍:

രണ്ടാഴ്ച മുൻപ്, ഭാരതീയജ്യോതിഷം മറ്റു സംസ്കാരങ്ങളിലെ വിജ്ഞാനശേഖരങ്ങളെ പഠിച്ചത് എങ്ങനെയായിരുന്നുവെന്നും ഭാരതീയജ്യോതിഷം ദേശാതിവർത്തിയാവുന്നത് എങ്ങനെയെന്നും ചുരുക്കത്തിൽ ഞാൻ എഴുതിയിരുന്നുവല്ലോ. ഞാനെഴുതിയതിലുള്ള ചില പിശകുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് Sreenadh OG അദ്ദേഹത്തിന്റെയൊരു ഗ്രൂപ്പിൽ എഴുതിയിട്ടുണ്ട്. ശ്രീനാഥ് എഴുതിയതു വളരെ ശരിയാണ്. ചില കാര്യങ്ങളിൽ വസ്തുതാപരമായ പിശക് എനിക്കു പറ്റിയിട്ടുണ്ട്. അതു ചൂണ്ടിക്കാണിച്ചതിനു നന്ദി. ശ്രീനാഥ് ഈ വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട് എന്നതു വളരെ സന്തോഷകരമാണ്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ളവർ അദ്ദേഹം എഴുതിയതു തീർച്ചയായും വായിക്കണം. രണ്ടുമൂന്നു കാര്യങ്ങൾ അദ്ദേഹം എഴുതിയതിനോട് എനിക്കു ചേർത്തു വെയ്ക്കാനുണ്ട്.

1. പൂർവ്വപരാശരിയും ഉത്തരപരാശരിയും രണ്ടു കാലഘട്ടങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവയാണ്. രണ്ടിനുമിടയിൽ ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ വ്യത്യാസമുണ്ടെന്നും പറയുന്നു.

2. സാരാവലീകാരൻ ഗോവിന്ദസ്വാമിയെ ഉദ്ധരിക്കുന്നുണ്ട് എന്ന പരാമർശം എന്റെ നോട്ടപ്പിഴ തന്നെയാണ്. നേരെ തിരിച്ചാണു വസ്തുത. ഗോവിന്ദസ്വാമി, സാരാവലീകാരനെ ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. ശ്രീനാഥ് പറയുന്നതു തന്നെയാണു ശരി. കല്യാണവർമ്മന്റെ കാലശേഷമാണ് ഗോവിന്ദസ്വാമിയുടെ കാലഘട്ടം.

3. സാരാവലിയിൽ ഉത്തരപരാശരി പരാമർശിക്കപ്പെടുന്നുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗോവിന്ദസ്വാമിയുടെ കൃതിയിൽ സാരാവലി പരാമർശിക്കപ്പെടുന്നുണ്ട്. ഇത്, ഉത്തരപരാശരിക്കു ശേഷവും ഗോവിന്ദസ്വാമിക്കു മുൻപുമാണ് സാരാവലീകാരന്റെ കാലഘട്ടം എന്നു വരുത്തുന്നു. ആ കാലത്തു ജീവിച്ചിരുന്ന കനകാചാര്യനെ കുറിച്ചാണ് കല്യാണവർമ്മന്റെ പരാമർശം. ആ സമയത്തു ബാഗ്ദാദിലെ രാജസദസ്സിൽ അംഗമായിരുന്ന കനകാചാര്യൻ ഭാരതം സന്ദർശിച്ചിരുന്നു എന്നാണു പിംഗ്രിയുടെ നിരീക്ഷണം.

ശ്രീനാഥ് ഒജി:

//പൂർവ്വപരാശരിയും ഉത്തരപരാശരിയും രണ്ടു കാലഘട്ടങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവയാണ്. രണ്ടിനുമിടയിൽ ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ വ്യത്യാസമുണ്ടെന്നും പറയുന്നു. //

//സാരാവലിയിൽ ഉത്തരപരാശരി പരാമർശിക്കപ്പെടുന്നുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗോവിന്ദസ്വാമിയുടെ കൃതിയിൽ സാരാവലി പരാമർശിക്കപ്പെടുന്നുണ്ട്. ഇത്, ഉത്തരപരാശരിക്കു ശേഷവും ഗോവിന്ദസ്വാമിക്കു മുൻപുമാണ് സാരാവലീകാരന്റെ കാലഘട്ടം എന്നു വരുത്തുന്നു. ആ കാലത്തു ജീവിച്ചിരുന്ന കനകാചാര്യനെ കുറിച്ചാണ് കല്യാണവർമ്മന്റെ പരാമർശം. //

ആ കാലഘട്ടം ഏതെന്നു നിശ്ചയിക്കലാണ് പ്രയാസം. കാരണം ഉത്തരപരാശരിയുടെ കാലം ഏകദേശം 7-ആം നൂറ്റാണ്ടിനുമുമ്പാവാം എന്നല്ലാതെ ഏതുകാലത്താണ് ഉത്തരപരാശരി എഴുതിയിട്ടുണ്ടാവുക എന്ന് യാതൊരു ധാരണയുമില്ല. വരാഹമിഹിരനു ശേഷമാണ് ഉത്തരപരാശരി എന്ന് അഭിപ്രായമുണ്ടെങ്കില്‍ അതിന് അനുകൂലമായ തെളിവ് എന്താണുള്ളത്? അതിനാല്‍ സാരാവലീകാരന്‍ വരാഹമിഹിരന്റെ ബൃഹജ്ജാതകത്തെ ഉദ്ധരിക്കുന്നുണ്ട് എന്നതിനെ മുന്‍നിര്‍ത്തിയും, ഗോവിന്ധസ്വാമി സാരാവലിയെ ഉദ്ധരിക്കുന്നുണ്ട് എന്നതിനെ മുന്‍നിര്‍ത്തിയും എഡി 6-ആം നൂറ്റാണ്ടിനും എഡി 9-ആം നൂറ്റാണ്ടിനും മധ്യേയാണ് സാരാവലിയുടെ കാലം എന്നു മാത്രമേ നിര്‍ണയിക്കാനാവൂ എന്നു തോന്നുന്നു.

ഏതെങ്കിലും ഒരു കനകാചാര്യനെക്കുറിച്ചു സാരാവലിയില്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് സാരാവലിയുടെ കാലത്തിനുമുമ്പ് ജീവിച്ചിരുന്ന ഏതു കനകാചാര്യനെക്കുറിച്ചുമാവാം. കനകാചാര്യര്‍ പലരുണ്ടായിരിക്കെ ബാഗ്ദാദിലെ രാജസദസ്സിൽ അംഗമായിരുന്ന കനകാചാര്യനാണ് അതെന്ന് ഉറപ്പിക്കുന്നതെങ്ങനെ?

It is clear that the above statements you make are based on words of David Pingree given in Census of Exact Sciences in Sanskrit Vol. 4. A screen shot of the relevant section from the same is given below.

Pingree states - //From these facts it is clear that (Parasarahora) purvakhanda was composed between ca 600 and 750, the uttarakhanda after purvakhanda and before ca.800.// Note that even as per Pingree there is only a difference of 50 years or so between the two khandas and not centuries. But I also invite you to have a look at the absurdity of Pingree's statements because he himself says that (plz check the snip below) the Ayanamsa used in Parasarahora is of AD.522. which puts the text to 6th century AD and not 8th century AD. Further the above argument that the Ayanamsa used in BPHS is of AD.522 itself can be contested. Because that argument itself is not good or strong enough, and lacks enough evidence.

Even when Pingree is a great scholar when it comes to the dating of ancient indian astrological works Pingree is an intentional distorter as evident from the most probably intentional (and may be even Vattikan funded) wrong reading and wrong dating of Yavana Jataka of Spujidhwaja etc. (Note that he took the Mss of the book from Vattikan library for the translation of Yavana Jataka, and started the same when he was there.)

With due respect to this sage like individual who contributed a lot to literary history of astrology astronomy etc, I would like to disagree with him on the issue of dating Parasarahora and Saravali.

ശ്രീനാഥ് ഒജി:

Harikumar Nair ji, I request your attention to the statement by David Pingree that - in BPHS 3.31 the Ayanamsa from Saka 444 = AD 522 is used based on a misapprehension of the meaning of Kalakriya 10 in the Aryabhatiya. Plz have a look at this issue and provide your feedback.

ഹരികുമാര്‍ നായര്‍:

Before Munjala of Laghu and Brihatmanasam, no astronomer except Varahamihira has given ayanamsa. Panchasiddhanta gives 03-20 ayanamsa as can be understood from certain verses. BPH verses can be insertion in later years under Audayika paksham. Before Munjala no mention. Silence between Mihira and Munjala.

ശ്രീനാഥ് ഒജി:

http://islamsci.mcgill.ca/RASI/BEA/Munjala_BEA.htm

Harikumar Nair ji, It is Munjala (AD 900?) who givens AD.522 as zero Ayanamsa year, right? From where does Pingree gets the idea that Aryabhata gives AD.522 as the zero Ayanamsa year or that Parasara or someone does a //misapprehension of the meaning of Kalakriya 10// and gets AD.522 as the zero Ayanamsa year?

//BPH verses can be insertion in later years under Audayika paksham.//

But can you plz chek that verses and comment plz?

         

             This is the sloka under discussion. (screenshot from Tarachand Sastri version)

മകരന്ദീയ അയനാംശസാധന്‍ എന്ന തലക്കെട്ടിനു താഴെയുള്ളത് മകരന്ദസരണിയില്‍ നിന്നോ മറ്റോ ഉള്ള ശ്ലോകമാണെന്നു തോന്നുന്നു. അത് പരാശരഹോരയുടെ ഭാഗമാണെന്നു തോന്നുന്നില്ല. അതിനു താഴെയുള്ള ശ്ലോകമാണ് ശരിക്കും ശ്ലോകം 31, അത് പരാശരഹോയുടെ ഭാഗമാണുതാനും. പക്ഷെ അതില്‍നിന്ന് എങ്ങനെയാണ് Zero Ayanamsa year Ad.522 ആണ് എന്ന് നിശ്ചയിക്കുക?!!

ഹരികുമാര്‍ നായര്‍:

ഗിരിതുംഗം. എന്ന കലിഗതം. ആര്യഭടീയപരമ്പരയിലാണ് ഗിരിതുംഗം പ്രസിദ്ധമായത്.

ശ്രീനാഥ് ഒജി:

OG പക്ഷെ ഗിരിതുംഗം എന്ന വാക്ക് ആ ശ്ലോകങ്ങളില്‍ കാണാനില്ലല്ലോ...ഒന്നു വിശദീകരിക്കാമോ പ്ലീസ്... Harikumar Nair ആര്യഭടീയം രചിക്കപ്പെട്ട കാലം കടപയാദിയില്‍ ഗിരിതുംഗ (3623 = AD 522) എന്ന വരികള്‍ പറഞ്ഞത് ദൃക്കരണ കര്‍ത്താവായ ജ്യേഷ്ഠദേവനാണ് എന്ന് ഇവിടെ കാണുന്നു..

//Drkkarana, ascribed to Jyesthadeva of the 16th century, records

the promulgation of these systems in the following (Malayalam) verses:

 

pandulla ganitajnanmar connatottu paranjitam

 

kalyabdam trisahasrattil param cennujja nalilu

46

ottuvannitumarilla grahanadikalonnume

karanannajumottlta siddhantanna|umottita

tada hyaryabhato nama ganakastvabhavad bhuvi

jnanatungeti kalyabde jatanayavanitale

giritungeti kalyabde ganitam nirmitam param

sastram aryabhatiyakhyam tasmin paryayam uktavan

ivayannekkupayena kuraccittum karettiyum

kalyadidhruvami i 1 1 ate oppiccan annu paryayam

Meaning: Now shall I set out in brief what early astronomers

enunciated. Before Kali 3000, the eclipses and other observed results

did not tally with the astronomical manuals or the siddhantas.Then, in

Kali year jnanatunga (3600 = A.D.499) an astronomer by name

Aryabhata was born in this world. In the Kali year giritunga (3623 =

A.D 522) was his work Aryabhatiya composed and there he stated the

revolutions of the planets. He had adjusted these revolutions by

reduction and addition in such a way that there was no zero correction

at the beginning of Kali.

 

pinneyigganitattinnu nikkam kanditu bhutale

mandasthaleti kalyabde tanuteti sakabdake

palarum ganitajnanmar kute nokkittu veccatu

kalyabdad giritungonad sesam veccu perukkanam

* * *

 

perum parahitam ennu ganitam suksmamennitu

iti nisacitya palarum acariccavanitale.

 

Meaning: in course of time , deviations were observed in the results

arrived at by this computation. Then in the Kali year mandasthala

(3785=AD 684) equivalent to cTTcTT (606), several astronomers gathered

together and derived by observation a system, wherein the correct

number of revolutions were to be found by multiplying the current

Kali year minus giritunga (Kali 3623 viz. Aryabhatan epoch) by the

yearly bhatabda or sakabda corrections ennunciated.This system was

termed parahita and many followed it being assured of its accuracy.// (Link: https://archive.org/.../Indian%20Scientific%20Traditions...

 

ആര്യഭടീയം രചിക്കപ്പെട്ട കാലം AD 522 ആണ് എന്നത് ശരി. പക്ഷെ മേല്‍ക്കാണിച്ച പരാശരഹോരാശ്ലോകവും ഇതും തമ്മിലുള്ള ബന്ധം എന്താണ്?

ആര്യഭടീയകാലത്തെ സൂചിപ്പിക്കുന്ന ഗിരിതുംഗം (3623 = AD 522) എന്ന കടപയാദിയില്‍ പറയപ്പെട്ട കലിവര്‍ഷവും, മേല്‍ക്കാണിച്ച പരാശരഹോരാശ്ലോകവും തമ്മിലുള്ള ബന്ധം എന്താണ്? എന്റെ അറിവില്‍ ആര്യഭടനോ പരാശരനോ കടപയാദി ഉപയോഗിച്ചിട്ടില്ല. അതെന്തോ ആവട്ടെ, ആര്യഭടീയ ഗണിതത്തെ ആധാരമാക്കിയാണ് മേല്‍ക്കാണിച്ച ശ്ലോകം എന്ന് എങ്ങനെയാണ് പറയാനാവുക? ദയവായി വിശദീകരിക്കാമോ പ്ലീസ്...

Harikumar Nair ji, Thanks for the info on Subbarayappa. The text 'Indian Astronomy a source book' is available here for download: https://archive.org/details/IndianAstronomyASourcebook

Harikumar Nair ji, //See Drigganita of Paramesvara or there is an early work of Chitrabhanu. I think even earlier to Haridatta and Munjala. // Is that correct? //Chitrabhanu (IAST: Citrabhānu; fl. 16th century) was a mathematician of the Kerala school and a student of Nilakantha Somayaji. // Says Wikipedia.

(Source: https://en.wikipedia.org/wiki/Chitrabhanu_(mathematician) )

//Chitrabhanu (IAST: Citrabhānu; fl. 16th century) was a mathematician of the Kerala school and a student of Nilakantha Somayaji. He is noted for a karaa, a concise astronomical manual, dated to 1530, an algebraic treatise, and a commentary on a poetic text. Nilakantha and he were both teachers of Shankara Variya//

(Source: https://www.revolvy.com/main/index.php...)

 

 

 

You are not authorised to post comments.

Comments powered by CComment