പരാശരനും സ്ഫുജിദ്ധ്വജനും
- Details
- Created: Monday, 03 April 2017 08:45
- Last Updated: Monday, 03 April 2017 08:47
- Hits: 688
(ഋഷിജാതകം ഒന്നാംഭാഗം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താഴെച്ചേര്‍ത്തിട്ടുള്ളത്.)
ഉച്ചരാശിയിലും നീചരാശിയിലും ഒരു പ്രത്യേകഡിഗ്രി പരമോച്ചം അഥവാ പരമനീചം ആണെന്ന് കണക്കാക്കിയിരിക്കുന്നു.
സൂര്യസ്യ ഭാഗേ ദശമേ തൃതീയേ ചന്ദ്രസ്യ
ജീവസ്യ തു പഞ്ചമേംശേ, സൗരസ്യ വിംശേ
ത്വധിസപ്തകേ തു വിദ്യാദ് ഭൃഗോഃ പഞ്ചദശേ ബുധസ്യ
ഭൗമസ്യ വിംശേഷ്ടയുതേ പരോച്ചൈഃ
- പരാശരന്‍ (പരാശരഹോര)
[സൂര്യന് 10-ാം ഡിഗ്രിയും, ചന്ദ്രന് 3-ാം ഡിഗ്രിയും, വ്യാഴത്തിന് 5-ാം ഡിഗ്രിയും, ശനിക്ക് 20-ാം ഡിഗ്രിയും, ശുക്രന് 27-ാം ഡിഗ്രിയും, ബുധന് 15-ാം ഡിഗ്രിയും, ചൊവ്വക്ക് 28-ാം ഡിഗ്രിയും പരമോച്ചമാകുന്നു]
സൂര്യസ്യ ഭാഗേ ദശമേ ത്രിതീയേ ചന്ദ്രസ്യ ജീവസ്യ തു പഞ്ചമേ(അ)ംശേ
ശുക്രസ്യ വിംശേ ത്വധിസപ്തകേ ച വിദ്യാത്തഥാ പഞ്ചദശേ ബുധസ്യ
ഭൗമസ്യ വിംശേ(അ)ഷ്ടയുതേ ച നൂനം വിംശേ തഥാ സൂര്യസുതസ്യചോച്ചം
സോച്ചാത്തു യാമിത്രമുശന്തി നീചം ത്രംശല്ലവോ യച്ച സമാനസംഖ്യഃ
- സ്ഫുജിദ്ധ്വജന്‍ (യവനജാതകം)
[സൂര്യന് മേടത്തില്‍ 10-ാം ഡിഗ്രിയും, ചന്ദ്രന് ഇടവത്തില്‍ 3-ാം ഡിഗ്രിയും, വ്യാഴത്തിന് കര്‍ക്കിടകത്തില്‍ 5-ാം ഡിഗ്രിയും, ശുക്രന് മീനത്തില്‍ 27-ാം ഡിഗ്രിയും, ബുധന് കന്നിയില്‍ 15-ാം ഡിഗ്രിയും, ചൊവ്വക്ക് മകരത്തില്‍ 28-ാം ഡിഗ്രിയും, ശനിക്ക് തുലാത്തില്‍ 20-ാം ഡിഗ്രിയും പരമോച്ചമാകുന്നു. ഉച്ചരാശിയില്‍ നിന്നും ഏഴാം രാശിയില്‍ സമാന ഡിഗ്രി പരമനീചവുമാണ്]
സ്ഫുജിദ്ധ്വജന്‍ ഇവിടെ പരാശരന്റെ വാക്കുകള്‍ കടമെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. തന്റെ തന്നെ സമ്പ്രദായത്തിലെ ഗുരുവിന്റെ വാക്കുകളല്ലായെങ്കില്‍, സാമാന്യേന ജ്യോതിഷഗ്രന്ഥമുണ്ടാക്കുന്ന ആധികാരികപണ്ഡിതര്‍ ചെയ്യാത്ത കാര്യമാണ് ഇവിടെ സ്ഫുജിദ്ധ്വജന്‍ ചെയ്തിരിക്കുന്നത്. പരാശരസമ്പ്രദായത്തോട് യവനജ്യോതിഷം (പേര്‍ഷ്യന്‍ ജ്യോതിഷം) എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ ശ്ലോകം.
You are not authorised to post comments.