സിദ്ധാന്തഗ്രന്ഥങ്ങളും ഗ്രീക്കുകാരും യുക്തിവാദിക്കോപ്പന്മാരും
- Details
- Created: Thursday, 06 April 2017 15:52
- Last Updated: Thursday, 06 April 2017 15:53
- Hits: 732
ലേഖകന്‍ - ശ്രീനാഥ് ഒജി
ഇന്ന് സോമസിദ്ധാന്തം, ബ്രഹ്മസിദ്ധാന്തം, പിതാമഹസിദ്ധാന്തം, വൃദ്ധവാസിഷ്ഠസിദ്ധാന്തം എന്നിവയടങ്ങിയ സിദ്ധാന്തസംഗ്രഹം എന്ന ഗ്രന്ഥം വായിക്കുകയായിരുന്നു.
യുഗാരംഭവും മേഷാദിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വൃദ്ധവാസിഷ്ഠസിദ്ധാന്തത്തിലെ ഒരു ശ്ലോകം കേള്‍ക്കുക -
സൃഷ്ട്വാ ജ്യോതിശ്ചക്രം ഖത്രയവേദാംഗഖാദ്രിശശിവര്‍ഷഃ
ശശ്വദ് ഭ്രമണോ ക്ഷിപ്ത്വാ മേഷാദിഗതാ ഗ്രഹാഃ കമലഭുവാ.
[ബ്രഹ്മാവ് ജ്യോതിശ്ചക്രം (രാശിചക്രം) സൃഷ്ടിച്ചശേഷം 17064000 വര്‍ഷം കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാവുന്നരീതിയില്‍ എക്കാലവും ഭ്രമണം ചെയ്യുന്നതിനായി ഗ്രഹങ്ങളെ നിയോഗിച്ചു. ]
പിതാമഹസിദ്ധാന്തത്തില്‍ നിന്നും ഒരു വാക്യം കേള്‍ക്കുക-
അര്‍ക്കസ്യ ഭഗണാഭോഗഃ ദിവ്യാഹോരാത്രം. തേഷാമര്‍ക്കസ്യ മേഷപ്രവേശേ സൂര്യോദയഃ, കര്‍ക്കടപ്രവേശോ മധ്യാഹ്നഃ, തുലാപ്രവേശോ(അ)സ്തമയഃ, മകരപ്രവേശോ(അ)ര്‍ദ്ധരാത്രം.
[സൂര്യന്റെ ഭഗണഭോഗമാണ് (രാശിചക്രത്തിന്റെ ഓരോ ഡിഗ്രിയിലും കൂടിയുള്ള സഞ്ചാരമാണ്) ദിവ്യമായ അഹോരാത്രം. (അതായത് ഒരു മനുഷ്യവര്‍ഷമാണ് ദേവന്മാരുടെ ഒരു ദിവസം). സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നത് ദേവന്മാരുടെ സൂര്യോദയമാണെന്നും, കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കുന്നത് അവരുടെ മധ്യാഹ്നമാണെന്നും, തുലാം രാശിയില്‍ പ്രവേശിക്കുന്നത് അവരുടെ സൂര്യാസ്തമയമാണെന്നും, മകരം രാശിയില്‍ അവരുടെ അര്‍ദ്ധരാത്രിയാണെന്നും പറയപ്പെടുന്നു.]
ഈ സിദ്ധാന്തഗ്രന്ഥങ്ങളുടെ കാലഘട്ടമൊന്നും ആര്‍ക്കും നിശ്ചയം പോര. പക്ഷെ പാശ്ചാത്യരും യുക്തിവാദികളും എല്ലാം പറയുന്നു മേഷാദിരാശികള്‍ ഗ്രീസില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന്! ഗ്രീസിലാണെങ്കില്‍ ഇറാനിലും ഇന്ത്യയിലും വന്ന് പല ജ്യോതിഷികളെയും അങ്ങോട്ടെല്ലാം കൊണ്ടുപോയതിനുശേഷവും ബിസി 60-വരെ രാശിചക്രത്തെക്കുറിച്ച് ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. ഗ്രീക്കുകാരോടൊപ്പം ഇവിടെ വന്ന ഇന്‍ഡിക്കയെഴുതിയ മെഗസ്തനീസാവട്ടെ ഇന്ത്യന്‍ ജ്യോതിഷികളുടെ പ്രവചനകൃത്യതയെക്കുറിച്ച് അതിശയം കൂറിയിട്ടുമുണ്ട്. എന്താപ്പോ വിശ്വസിക്കുക? യുക്തിവാദികള്‍ക്ക് തീരെ യുക്തിയില്ലെന്നു വരുമോ?! പ്രത്യക്ഷമായ ധാരാളം തെളിവുകള്‍ ഉണ്ടായിരിക്കെ പാശ്ചാത്യര്‍ എന്തിനാണാവോ ബൈബീള്‍ ബൈബിള്‍ സോറി ബാബിലോണിയ ഗ്രീസ് ടോളമി എന്നെല്ലാം പറഞ്ഞ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പുതുപുസ്തകങ്ങളുണ്ടാക്കി അവയെ അടിസ്ഥാനമാക്കി പഴയ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്?!! ദശാംശമെവുതാന്‍ പോലും വകുപ്പില്ലാത്ത റോമന്‍ സംഖ്യകളുപയോഗിച്ചിരുന്ന റോമാക്കാരായിരുന്നുവത്രേ പണ്ടേ ഗണിതത്തില്‍ ഭാരതീയരെക്കാളും സമര്‍ത്ഥന്മാര്‍...! അതിശയം തന്നെ! ഇതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഞാന്‍ വല്ല യുക്തിവാദിക്കോപ്പനും ആയിരിക്കണം! ഹല്ല പിന്നെ....!
You are not authorised to post comments.