ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയും പ്രാചീന ഭാരതീയ ജ്യോതിര്‍ഗണിതവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍

കഴിഞ്ഞ ദിവസം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ എനിയ്ക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം കൂടി ഇവിടെ പങ്കു വയ്ക്കുകയാണ് .. (21 -03 -2017 ) .ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും ലോകം അറിയണം.മലയാളികൾ അറിയണം ,അതിനു ശാശ്വത പരിഹാരം ഉണ്ടാവണം.അതിനു വേണ്ടിയാണ് ഈ ലേഖനം ..

ശ്രീ വിനോദിന്റെ പി എച്ച് ഡി ബിരുദദാന ചടങ്ങിനും , വാസ്തുശാസ്ത്ര സംവാദത്തിനും ശേഷം ഞങ്ങൾ ഭക്ഷണം കഴിയ്ക്കാനായി പിരിഞ്ഞു . ആ സമയത്തു പ്രോഗ്രാമിലെ മുഖ്യ അഥിതിയും ഈ കോളേജിലെ റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ പി വി ഔസേപ്പ് എന്ന ഒരു വിശിഷ്ട വ്യക്തിയെ നേരിൽ പരിചയപ്പെടുകയും സംസാരിയ്ക്കുകയും ചെയ്തു . ഞാൻ അദ്ദേഹത്തിന് എന്റെ പഞ്ചാംഗം ആയ ഭാരത പഞ്ചാംഗം ഉപഹാരമായി നൽകുകയും ഉണ്ടായി. അതിനു ശേഷം ഞാൻ അദ്ദേഹത്തോട് ഇങ്ങിനെ ചോദിച്ചു. ആദിശങ്കരന്റെ പേരിൽ സ്ഥാപിച്ച ഈ സർവ്വകലാശാലയിൽ സംസ്കൃതം, വ്യാകരണം, അറബിക്, വാസ്തുശാസ്ത്രം, സംഗീതം തുടങ്ങി അനേകം വിഷയങ്ങൾ പഠിപ്പിയ്ക്കുന്നുണ്ട്. എന്ത്കൊണ്ട് ഇവിടെ അസ്‌ട്രോണോമി പഠിപ്പിയ്ക്കുന്നില്ല?. അസ്‌ട്രോളജി പോകട്ടെ, അസ്‌ട്രോണോമി പഠിപ്പിയ്ക്കേണ്ടത് അത്യന്താപേക്ഷിതം അല്ലെ ?.. ഞങ്ങൾ തയ്യാറാക്കുന്ന ഈ പഞ്ചാംഗങ്ങളിൽ ഒരു തെറ്റ് കാര്യകാരണസഹിതം ചൂണ്ടികാണിയ്ക്കാൻ പോലും കേരളത്തിൽ ആളില്ലാത്ത അവസ്ഥ ആയിരിയ്ക്കുന്നു ഇന്ന്. അപ്പോൾ അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു ഞാൻ ഇവിടെ അധ്യാപകൻ ആയിരിയ്ക്കുന്ന കാലത്തു അസ്ട്രോണമി പഠിപ്പിയ്ക്കാൻ വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. സിലബസ് പോലും തയ്യാറാക്കി. പക്ഷെ, അവസാന നിമിഷം കൂടെനിന്നവരും നില്കേണ്ടവരും പാലം വലിച്ചു. പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ശ്രീ ശങ്കരാചാര്യ കോളജിൽ നടന്നതും ജ്യോതിഷത്തെയും ജ്യോതിഷികളെയും അപമാനിച്ച ഈ ദുഃഖ സംഭവം ശത വർഷം പഞ്ചാംഗം തയ്യറാക്കിയിരുന്ന സർ ജോൺ പെല്ലിശ്ശേരി തന്റെ ഒരു പഞ്ചാംഗത്തിൽ എഴുതിയിട്ടുണ്ട്.

തമ്മിൽ നാട്ടിലും ആന്ധ്രയിലും ഉത്തരേന്ത്യയിലും അനേകം വിദ്യാർഥികൾ സർവ്വകലാശാലകളിൽ അസ്ട്രോണമി ഐച്ഛികവിഷയം ആയി പഠിയ്ക്കുന്നുണ്ട്. ആർക്കും എതിർപ്പില്ല. പരാതിയും ഇല്ല .

എന്നാൽ കേരളത്തിൽ പാടില്ല. അപ്പോൾ ആരാണ് ഇതിനു പിന്നിലുള്ളവർ? എന്താണ് അവരുടെ യഥാർത്ഥ ഉദ്ദേശം?

അല്പം നിരീശ്വരവാദം, കൂടിയ വൈദേശിക അടിമത്തം, അതിരു കടന്ന രാഷ്ട്രീയ അടിമത്തം, സർവ്വോപരി നമ്മുടെ പൂർവ്വികരോടും ഗ്രന്ഥങ്ങളോടും വിജ്ഞാനസമ്പത്തിനോടും ഉള്ള പുച്ഛം  ഇതൊക്കെയല്ലെ അന്ന് കാലടി സർവ്വകലാശാലയിൽ ആ ശാസ്ത്ര നിഷേധികൾ (രാജ്യ ദ്രോഹികൾ) ഈ വിഷയത്തിൽ സ്വീകരിച്ചത്? അന്ന് ഈ കേരളത്തിലെ ഗണിതത്തിനു മുതൽക്കൂട്ടായേക്കാവുമായിരുന്ന ആ പാഠ്യപദ്ധതി വിദ്യാർത്ഥികളെ ഉപയാഗിച്ചു സമരം നടത്തിയും നിസ്സഹകരണം പ്രഖ്യാപിച്ചും തടസ്സപ്പെടുത്തിയ ആ അസുരജന്മങ്ങൾ ഇന്ന് അവിടെ ഉണ്ടോ എന്ന് അറിയില്ല. അതോ ചത്ത് മണ്ണടിഞ്ഞോ എന്നും അറിയില്ല. ഇല്ല എങ്കിൽ അതിനു വേണ്ടി ഒരു നിമിഷം പ്രാർത്ഥിയ്ക്കുന്നതു നന്നായിരിയ്ക്കും എന്ന് തോന്നുന്നു.

ഈ കേരളത്തിൽ ഇനി ഒരു വടശ്ശേരി പരമേശ്വരനും, പുലിയൂർ പുരുഷോത്തമൻ നമ്പുതിരിയും, വി പി കെ പൊതുവാളും ഒക്കെ പുനർജനിച്ചു ഗണിതകേരളം വിജ്ഞാനം കൊണ്ട് സമ്പത്താകണം എങ്കിൽ അസ്ട്രോണമി (ഗ്രഹഗണിതങ്ങൾ ഉൾപ്പെടെ) ഇന്നത്തെ വിദ്യാർത്ഥികളെ വ്യാപകമായ രീതിയിൽ പഠിപ്പിച്ചേ തീരൂ. അതിനുള്ള അവസരങ്ങൾ സൃഷ്ടിയ്ക്കപ്പെടണം. ഗ്രഹഗണിതത്തിനും സൗരയൂഥപഠനത്തിനും നമുക്ക് അഭിമാനത്തോടെ നമ്മുടെ പൂർവ്വികരുടെ ബ്രഹ്മസിദ്ധാന്തവും, സൗര സിദ്ധാന്തവും, വസിഷ്ഠസിദ്ധാന്തവും, ലോമശസിദ്ധാന്തവും, പൗലിശസിദ്ധാന്തവും ഒക്കെ വിവിധ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താം. അവയെ ഈ കമ്പ്യൂട്ടർയുഗത്തിലും വീണ്ടും പഠനവിധേയമാക്കാം.

ഭാരതീയജ്യോതിഷത്തിന്റെ അടിവേരാണ് ഗണിതം. അത് ഉണങ്ങാൻ നമ്മൾ അനുവദിയ്ക്കരുത്. കാലം കാത്തുനിൽക്കില്ല എന്നോർക്കുക, ആർക്കു വേണ്ടിയും. കാലത്തിന്റെ കൂടെ നടക്കാൻ പഠിയ്ക്കണം.

നമ്മുടെ ജന്മനാടിനെ സ്നേഹിയ്ക്കുന്ന, പൈതൃകത്തെ ബഹുമാനിയ്ക്കുന്ന, ഗണിതത്തെ സ്നേഹിയ്ക്കുന്ന, എല്ലാ സജ്ജനങ്ങളും ജ്യോതിഷ സംഘടനകളും വിദ്യാർത്ഥിസംഘടനകളും ഇനിയെങ്കിലും ഇത്തരം നല്ലകാര്യങ്ങൾക്കു വേണ്ടി ശക്തമായി മുന്നിട്ടിറങ്ങണം എന്ന് അഭ്യർത്ഥിയ്ക്കുന്നു. ചെത്തല്ലൂർ വിജയകുമാർ. (26 -03 -2017) .

തുടര്‍ചര്‍ച്ച

രവി കണ്ടയത്ത്:

അറിവ് അവരുടെ ഫലപ്രപ്തിയ്ക്ക് ഉദകുന്നത് മാത്രം മതിയെന്ന് ചിലര്‍ അറിഞ്ഞാവിഷ്കരിയ്ക്കുന്ന നിലപാട്. അറിവ് നിരസിച്ചാലും തിരസ്കരിച്ചാലും പ്രകൃതിയും അതിന്റെ അനസ്യൂതമായ വ്യാപനവും അതിന്നതൊരുക്കുന്ന വ്യവസ്ഥയും നിലനില്‍ക്കേ അങ്കുരിച്ചുകൊണ്ടിരിയ്ക്കും.

ഉണ്ണിക്കൃഷ്ണപിഷാരടി:

നിര്‍ഭാഗ്യവശാല്‍ സ്ഥിതി അതല്ല. തിരസ്കരിക്കപ്പെട്ടതോ കാലാനുസൃതമായി മാറ്റം വരുത്തേണ്ട അറിവുകള്‍ പരിഷ്കരിക്കാതെയോ ഇരുന്നാല്‍ നഷ്ടപ്പെടുകതന്നെ ചെയ്യുന്നു. ഭാരതത്തിനൊരു വ്യോമയാനശാസ്ത്രമുണ്ടെന്നു അവ്കാശപ്പെട്ടപ്പോള്‍ ഉണ്ടായ ബഹളങ്ങല്‍ കണ്ടില്ലേ. നാളെ ഭാരതീയഗണിതശാസ്ത്രം, പ്രത്യേകിച്ച് ഭാരതീയ ജ്യോതിര്‍ഗ്ഗണിതം ഇതേ പരിഹാസ്യത നേരിടേണ്ടിവരും ഇങ്ങിനെ പോയാല്‍.

ഹരികുമാര്‍ നായര്‍:

ഇത് ജ്യോതിഷികളുടെ പ്രശ്നമല്ല. ജ്യോതിഷിക്ക് ഇന്ന് എന്തിനാണ് പഞ്ചാംഗം. കമ്പ്യൂട്ടർ ഇല്ലേ? എത്ര ജ്യോതിഷികൾക്ക് ഇന്ന് ഗ്രഹനില ശരിയായി ഗണിക്കുന്നതിന് അറിയാം? അസ്ട്രോണമിയുടെ പഠനം കേരളത്തിലില്ലാത്തത് കേരളത്തിലെ ശാസ്ത്രപഠനത്തിന്റെ ശോചനീയ നിലവാരത്തെയാണ് കാണിക്കുന്നത്. അസ്ട്രോണമി പഠിച്ചിട്ട് ജ്യോതിഷി എന്ത് ചെയ്യാനാണ്? പരമേശ്വരന്റെയും മറ്റും കാലും ഇനി ലോകഗതിയിൽ തിരിച്ചു വരില്ല. ആര്യഭടന്റെ സ്ഥലം 1000 വർഷത്തിലേറെയായി വിവാദമായിരുന്നു. പ്രഖ്യാതപണ്ഡിതന്മാർ അദ്ദേഹത്തെ ബീഹാറിയാക്കി. ആര്യഭടൻ കേരളത്തിലാണ് ചമ്രവട്ടത്താണ് ജീവിച്ചിരുന്നതെന്ന് ജ്യോതിശാസ്ത്രപരമായി സ്ഥാപിക്കുന്ന പഠനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അവ ചർച്ച ചെയ്യപ്പെട്ടത് ബീഹാറിലാണ്. കേരളത്തിലെ കോഴിക്കോട്ടുള്ള ഒരു പരമേശ്വരൻ നമ്പൂതിരി അദ്ധ്യക്ഷനായ ഗണിതസ്ഥാപനമോ കോഴിക്കോട് യൂണിവേഴ്സിറ്റിയോ പോലും വിഷയം ചർച്ച ചെയ്തില്ല. ആര്യഭടന് സ്മാരകം സ്ഥാപിക്കുന്നതിന് ചമ്രവടത്ത് പ്രോജക്ടിന് ധനസഹായവുമായി ആളുകൾ വന്നപ്പോൾ അതിന് പാര വെച്ചത് കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ അന്നത്തെ വൈസ്-ചാൻസലറായിരുന്ന പാമ്പാടിക്കാരനോ മറ്റോ ആയ ഒരു മഹാനാണ്. പേരു ഓർക്കുന്നില്ല. ആകാശം പുണ്യമായ സ്ഥലമാണെല്ലോ. മലയാളി ആകാശത്തോട്ട് നോക്കേണ്ട എന്നത് ഗ്രഹങ്ങളുയും ആകാശഗംഗയുടെയും നിശ്ചയമാകാം. തലതിരിഞ്ഞ സമീപനത്തിന് മനം പോലെ മംഗല്യം എന്നല്ലേ പറയുക?

ആരൊക്കെയാണ് ഇന്ന് കേരളത്തിൽ ഭാരതീയഗണിതം അനുസരിച്ച് ഗ്രഹസ്ഫുടം നിർണ്ണയിക്കുന്നത്? ശ്രീ. പുരുഷോത്തമൻ നമ്പൂതിരിയുടെ അവസാനത്തെ കൃതിക്ക് ബീജസംസ്കാരം ആരെങ്കിലും ചെയ്തിട്ടുണ്ടോ? ശ്രീ. പി.യു. കൃഷ്ണവാര്യരുടെ മകൻ അമേരിക്കൻ എഫിമെറിസ് വെച്ചാണ് ദേവസ്വംബോർഡ് പഞ്ചാംഗം ഇറക്കിയിരുന്നത്. എവിടെ നിൽക്കുന്നു അയനാംശവിവാദം? സൂര്യസിദ്ധാന്തത്തെപ്പറ്റിയുള്ള എന്റെ പഠനം പ്രസിദ്ധീകൃതമായിട്ട് 20 വർഷമായി. ഇന്നുവരെ കേരളത്തിലെ ഒരു ജ്യോതിഷിയും അത് കണ്ടതായി നടിച്ചിട്ടില്ല.

(ഒട്ടേറെപ്പേര്‍ ചെത്തല്ലൂരിന് പിന്തുണ പ്രഖ്യാപിക്കുകയും ലേഖനത്തെ അഭിനന്ദിക്കുകയുമുണ്ടായി. നൂറ്റിഇരുപത്തഞ്ചോളം പേര്‍ ചെത്തല്ലൂരിന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഇരുപത്തഞ്ചോളം ആളുകള്‍ ഷെയര്‍ ചെയ്യുകയും ഉണ്ടായി.)

സനല്‍ കുമാര്‍: ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്.

സഞ്ജീവ് കുമാര്‍ ജെമോളജിസ്റ്റ്: Very good report.

 

You are not authorised to post comments.

Comments powered by CComment