മൃത്യുവും ഈശ്വരചിന്തയും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ വിഷ്ണുനമ്പൂതിരി പോസ്റ്റിയതാണ് ഈ കവിത. ക്യാന്‍സര്‍ ബാധിച്ച് വേദനവും ക്ലേശവും അനുഭവിക്കുന്ന ഒരു സുഹൃത്തിനോട് കവി പറയുന്നത്.)

മൃത്യുവന്നെന്നേപുണരേണമെന്നുമൽ
ഉൾത്താരിലേറ്റം കൊതിച്ചു മരുവ വേ
അസ്ഥിരമാകുമീ മാനുഷജീവിതം
വ്യക്തമായ്ക്കണ്ടു ഞാൻ പൊട്ടിച്ചിരിക്കവേ
സ്വന്തമെന്നാരെനിനച്ചോഅവരെനി-
ക്കന്തകരാക്കിച്ചമച്ചതും നീയല്ലോ

അന്തകൻനിന്നെ (ആരെ?)നശിപ്പിച്ചിടട്ടെപി -
ന്നന്ധകാരാവൃതമാകട്ടെ ലോകവും
പിന്നെ ജനിക്കുന്ന മാനുഷരൊക്കവേ
പന്നഗശായിയെ ഓർക്കാതിരിക്കട്ടെ?

എന്നാണു വേദനയാൽ ദിനം പോക്കുന്ന
ഖിന്നനാംഎന്റെ സുഹൃത്തിന്നഭിപ്രായം :-
പന്നഗശായിയോടിത്ര വിരോധവും
തോന്നിടുവാനിന്നു കാരണം ചൊൽ സഖേ !

മുജ്ജന്മകർമ്മാർജ്ജിതമാം ഫലം നമ്മൾ
നിശ്ചയമായിട്ടനു ഭവിച്ചീടുമാ
സത്യം തിരിച്ചറിഞ്ഞീടണം മൽസഖേ!

പൂർവ്വജന്മത്തിൽകൃതമായപാപങ്ങൾ
വ്യാധിരൂപത്തിലീജന്മത്തിൽവന്നിടും
തൽശാന്തിഔഷധം, ദാനം,ജപങ്ങളും
ഹോമാർച്ചനങ്ങളാൽതീർക്കാൻ ശ്രമിക്ക നാം

ബാലിയെ പണ്ടു മറഞ്ഞു നിന്നെയ്തൊരു
കർമ്മഫലത്തെ തടുക്കുവാൻ ദ്വാപരേ
പന്നഗശായിക്കുമായതില്ലോർക്കണം
പിന്നെ നാമെങ്ങനെ മാറ്റും വിധിഹിതം

ഉണ്ടൊരുപായം ശ്രമിക്കാം പരീക്ഷിത്തു
ചെയ്തൊരുപായം! ഹരികഥാ സ്വാദനം
ഭാഗവതത്തിലെ ഏകാദശ സ്കന്ധം,
ഗീതയും, താരോപദേശവും കേൾക്ക നാം

യോഗവാസിഷ്ഠകഥകളും വായിച്ചി
ട്ടാത്മസ്വരൂപത്തെ നന്നായറിയണം
വേദനയാതന എല്ലാ മിദ്ദേഹത്തി
നെങ്കിലുമാത്മാവിനല്ലെന്നറിയണം

ഇത്ഥമുറപ്പിച്ചു സച്ചിൻമയൻ തന്നിൽ
ചിത്തമുറപ്പിച്ചു യാത്രക്കൊരുങ്ങണം
ഇന്നു ഞാൻ നാളെ നീ എന്നതാം വ്യത്യാസം
ഇന്നതിനില്ലൊരു സംശയം ഭൂമിയിൽ

എങ്കിലും ഉള്ള നാൾ കർമ്മഫലങ്ങളെ
തീർത്തു സ്വതന്ത്രനാവാൻ കർമ്മമാകണം
കർമ്മങ്ങളൊന്നിലും സംഗങ്ങൾ കൂടാതെ
കർമ്മഫലങ്ങളിൽ കാംഷയും കൂടാതെ
കർമ്മങ്ങളെല്ലാം വിധിച്ച വണ്ണം പര -
ബ്രഹ്മനി നിത്യം സ്മരിച്ചു ചെയ്തീടണം"
എന്നു ള്ളതാമുപദേശം നമുക്കിന്നു
മുമ്പരായുള്ളവർ ഓതിടുന്നൂ സഖേ!

കർമ്മഫലങ്ങളെ ഒന്നൊഴിയാതെയി_
ജ്ജന്മത്തിൽത്തന്നെ യെരിഞ്ഞടങ്ങീടുവാൻ

പന്നഗശായി കനിഞ്ഞിനിജ്ജന്മങ്ങൾ
ഒന്നും വരാതെയിരിക്കുവാനായി നാം
പന്നഗശായിയെത്തന്നെ മനതാരിൽ
നന്നായ്നിനച്ചെന്നുംനന്നായ് മരുവിടാം

-          വിഷ്ണുനമ്പൂതിരി

കര്‍മ്മത്തെയും കര്‍മ്മഫലത്തെയും വരച്ചുകാട്ടുന്ന വരികള്‍...വളരെ അര്‍ത്ഥവത്തായത്...നന്നായിട്ടുണ്ട്..., ഉത്തമം, സുന്ദരം, മനോഹരം, വളരെ നന്നായിട്ടുണ്ട്, നല്ല കവിത തുടങ്ങി ഒട്ടേറെ അഭിനന്ദനങ്ങള്‍ ഈ കവിത ഏറ്റുവാങ്ങി.

You are not authorised to post comments.

Comments powered by CComment