ഗുരുദേവന്‍റെ കാല്‍ കഴുകിയ വെള്ളം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

ഗുരുഗീതയിലെ മുപ്പതാമത്തെ ശ്ലോകമാണ് താഴെച്ചേര്‍ക്കുന്നത്. (ലിങ്ക്)

ശോഷണം പാപപങ്കസ്യ ദീപനം ജ്ഞാനതേജസഃ
ഗുരോഃ പാദോദകം സമ്യക് സംസാരാര്‍ണവതാരകം.

ഗുരുദേവന്‍റെ കാല്‍ കഴുകിയ വെള്ളം പാപമാകുന്ന അഴുക്കുകളെ നശിപ്പിയ്ക്കുന്നു. അത് ജ്ഞാനതേജസ്സിനെ ഉദ്ദീപിയ്ക്കുന്നു. സംസാര സാഗരത്തിനെ തരണം ചെയ്യാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.

ഗുരുവിനെ സേവിക്കണം, ഗുരുവിന്റെ പാത പിന്തുടരണം, ഗുരുവചനം അനുസരിക്കണം തുടങ്ങിയവയാവാം ശ്ലോകകര്‍ത്താവ് ഉദ്ദേശിച്ച അര്‍ത്ഥം.  അതിനുപകരം ഈ ശ്ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നെടുത്ത് ഗുരുവിന്റെ കാലുകഴുകി ആ വെള്ളം കുടിക്കുന്നവരും ഉണ്ടാവാം. അജ്ഞാനതിമിരാന്ധസ്സില്‍ ആഴ്ന്നു കിടക്കുന്ന ആ വിഡ്ഢിക്കും, അറിഞ്ഞിട്ടുകൂടി ആ അജ്ഞാനത്തെ ദൂരീകരിക്കാന്‍ ശ്രമിക്കാതിരിക്കുന്ന ഗുരുനാമമാത്രധാരിയായ പാപിക്കും രോഗവും ദുരിതയും അജ്ഞാനവും ക്ലേശവും തന്നെയാണ് ഫലം, മറിച്ച് ജ്ഞാനതേജസ്സും മോക്ഷവും അല്ലതന്നെ!

You are not authorised to post comments.

Comments powered by CComment