വാഗര്‍ത്ഥം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

 ലേഖകന്‍ - ചന്ദ്രകുമാര്‍ മുല്ലച്ചേരി

വാഗര്‍ത്ഥാവിവസംപൃക്തൌ വാഗര്‍ത്ഥപ്രതിപത്തയേ
ജഗതപിതരൌ വന്ദേ പാര്‍വ്വതീപരമേശ്വരൌ

പാര്‍വ്വതീപരമേശശ്വരന്മാരെന്ന പോലെ പാര്‍വ്വതീപനായ ശിവനും പരമേശ്വരനായ മഹാവിഷ്ണുവും എന്ന പോലെയും ആയിരിക്കും വാക്കും അര്‍ത്ഥവും.... ഇണപിരിയാതെ ഇരിക്കുന്ന ദേഹവും ദേഹിയും വിഗ്രഹവും ചൈതന്യവും......

അങ്ങനെ പറയുമ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പാണ്...ഓരോ വാക്കും പ്രയോഗിക്കുന്നതും ഓരോ ജീവനെ പ്രവഹിപ്പിക്കുകയാണ്. ഒരു ദേവപ്രതിഷ്ഠ ചെയ്യുന്ന പോലെയാണ്.... ഈശ്വരസാക്ഷാത്ക്കാരമാണ്... അതറിഞ്ഞ് വാക്കുകള്‍ പ്രയോഗിക്കാനും (പറയാനും എഴുതാനും) ജഗത്പിതാക്കള്‍ അനുഗ്രഹിക്കട്ടെ... ജ്യോതിഷികള്‍ക്ക് വാക്കാണ് സര്‍വ്വവും... ആ വാക്കുകള്‍ ഓരോന്നും ഈശ്വരപ്രതിഷ്ഠാനിര്‍വ്വഹണമാണ്.... അങ്ങനെ വാക്കുകള്‍ കൊണ്ടുള്ള പ്രതിഷ്ഠകള്‍ നിത്യവും സഹസ്രോപരിയായി ചെയ്യുന്നവരാണ് നാം ഓരോരുത്ണരും... ആ പ്രതിഷ്ഠിച്ച മൂര്‍ത്തികള്‍ ഓരോന്നും നിത്യവും നമ്മെ അനുഗ്രഹിക്കുന്നു, അനുഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു... അതുകൊണ്ട് ഇനിയും സത്യമായ സന്മൂര്‍ത്തികളാകുന്ന സദ്വാക്കുകളെ പുറപ്പെടുവിക്കട്ടെ...

 

 

You are not authorised to post comments.

Comments powered by CComment