വൈദികദൃഷ്ട്യാ വിഗ്രഹാരാധനയുടെ പ്രാദുര്‍ഭാവം

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍: ശ്രീനാഥ് ഒജി

ചിന്മയസ്യാദ്വിതീയസ്യ നിഷ്ക്കലസ്യാശരീരിണഃ
ഉപാസകാനാം കാര്യാര്‍ത്ഥേ ബ്രഹ്മണേ രൂപകല്‍പനാ

(രാമോപനിഷത്ത്)

ചിന്മയനും അദ്വിതീയനും നിഷ്ക്കലനും ശരീരമില്ലാത്തവനും ആണ് ബ്രഹ്മം അഥവാ ബ്രഹ്മാവ്. ഉപാസകരുടെ (ഉപാസനാ)കാര്യത്തിനുവേണ്ടിയാണ് ബ്രഹ്മത്തിന് (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, ദേവി എന്നിത്യാദി) രൂപം സങ്കല്‍പിക്കുന്നത്.

സഗുണ-ബ്രഹ്മാ-വിഷയക മാനസവ്യാപാര ഉപാസനം (സഗുണബ്രഹ്മവുമായി ബന്ധപ്പെട്ട മാനസവ്യാപാരമാണ് ഉപാസന) എന്നുണ്ടല്ലോ.

വൈദികദൃഷ്ട്യാ ഇതത്രേ സഗുണോപാസനയുടെയും വിഗ്രഹാരാധനയുടെയും പ്രാദുര്‍ഭാവം!

You are not authorised to post comments.

Comments powered by CComment