നക്ഷത്രസൂക്തം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

ചിത്രാണി സാകം ദിവി രോചനാനി സരീസൃപാണി ഭുവനേ ജവാനി
അഷ്ടാവിംശം സുമതിമിച്ഛമാനോ അഹാനി ഗീർഭിഃ സപര്യാമി നാകം.

(അഥര്‍വവേദം - 19.8)

[പല തരത്തിലുള്ളതും അത്ഭുതം ജനിപ്പിക്കുന്നവയുമായ (ചുരുണ്ടുവളഞ്ഞ, ചുഴന്നു വികസിക്കുന്ന) സര്‍പ്പങ്ങളെപ്പോലുള്ള, ചലിക്കുന്ന (തരാകദംബങ്ങള്‍ - ഗാലക്സികള്‍- നിറഞ്ഞ) നക്ഷത്രഖണ്ഡങ്ങള്‍ ആകാശത്തിലുണ്ട്. (ഭൂമിയില്‍നിന്നു നോക്കിയാല്‍) അവ (നക്ഷത്രങ്ങഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ആകാശം) ഒരുമിച്ച് വളരെവേഗം ചലിച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്നു. എനിക്ക് സുബുദ്ധി ലഭിക്കുന്നതിലേയ്ക്കായി, ഞാന്‍ ആയ 28 നക്ഷത്രഖണ്ഡങ്ങളേയും എല്ലാദിവസവും പ്രര്‍ത്ഥിച്ചാദരിക്കുന്നു (പ്രപഞ്ചരഹസ്യങ്ങള്‍ എനിക്കു വെളിവായിത്തീരാന്‍, എന്‍റെ ബുദ്ധി പ്രകാശിതമായിത്തീരാന്‍, ഈശ്വരാനുഗ്രഹമുണ്ടാകട്ട).]

ഇവിടെ 28 ഭാഗങ്ങള്‍ എന്നതിന് 28 നക്ഷത്രങ്ങള്‍ (ആകാശത്തെ 28 ആയി വിഭജിക്കുന്ന 28 നക്ഷത്രഖണ്ഡങ്ങള്‍) എന്നാണര്‍ത്ഥം അഭിജിത് ഉള്‍പ്പെടെ. ശിവന്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ തുല്യമല്ലാത്ത ഈ 28 നക്ഷത്രങ്ങളില്‍ അഭിജിത് ഒഴിവാക്കി ശേഷിച്ച 27 നക്ഷത്രങ്ങളെ സൂര്യപഥവിഭജനം എന്നിങ്ങനെ മനസ്സിലാക്കുന്നിടത്തു നിന്നാണ് ഭാരതീയജ്യോതിഷം ആരംഭിക്കുന്നത്.

സുഹവം മേ കൃത്തികാ രോഹിണീ ചാസ്തു ഭദ്രം മൃഗശിരഃ ശമാർദ്രാ
പുനർവസൂ സുനൃതാ ചാരു പുഷ്യോ ഭാനുരാശ്ലേഷാ അയനം മഘാ മേ.
പുഷ്യം പൂർവഫാൽഗുന്യൗ ചാത്ര ഹസ്തശ്ചിത്രാ ശിവാ സ്വാതിഃ സുഖോ മേ
അനുരാധോ വിശാഖേ സുഹനാനുരാധാ ജ്യേഷ്ഠാ സുനക്ഷത്രംമരിഷ്ടം മൂലം.
അന്നം പൂർവാ രാസന്താം മേ ആഷാഢാ ഊർജ യേദദ്യുത്തരാ ആ വഹന്തു
അഭിജിന്മേ രാസതാം പുണ്യമേവ ശ്രവണഃ ശ്രവിഷ്ഠാഃ കുർവതാം സുപുഷ്ടിം.
ആ മേ മഹച്ഛതഭിഷഗ്വരീയ ആ മേ ദ്വയഃ പ്രോഷ്ഠപദാ സുശർമ
ആ രേവതീ ചാശ്വയുജൗ ഭഗം മേ ആ മേ രയി ഭരണ്യ ആവഹന്തു.

(അഥര്‍വവേദം - 19.8)

[കാര്‍ത്തികയും രോഹിണിയും ശുഭത്തെ നല്‍കട്ടെ. മകയിരം ശുഭത്തെയും തിരുവാതിര സമാധാനത്തെയും നല്‍കട്ടെ. പുണര്‍തം സന്തോഷത്തെയും, പൂയം സൌന്ദര്യത്തെയും, ആയില്യം പ്രകാശത്തെയും നല്‍കട്ടെ. മകം ശരിയായ ദിശ നല്‍കട്ടെ (അയനത്തെക്കുറിച്ചുള്ള വിജ്ഞാനത്തെ നല്‍കട്ടെ.) പൂരവും ഉത്രവും അത്തവും ചിത്തിരയും, ചോതിയും സുഖത്തെ നല്‍കട്ടെ. വിശാഖം സുഖത്തെയും അനിഴം ഭക്ഷണത്തെയും നല്‍കട്ടെ. കേട്ട എനിക്ക് ശുഭഫലങ്ങളെ നല്‍കുന്ന നക്ഷത്രമായിത്തീരട്ടെ. മൂലം എനിക്ക് രക്ഷയെ പ്രദാനം ചെയ്യട്ടെ. പൂരാടം ഭക്ഷണത്തെയും, ഉത്രാടം ഊര്‍ജ്ജത്തെയും നല്‍കട്ടെ. അഭിജിത്ത് പുണ്യത്തെയും, തിരുവോണവും അവിട്ടവും പുഷ്ടിയേയും നല്‍കട്ടെ. ചതയം മഹത്വത്തെയും, പൂരുട്ടാതി ഉത്രട്ടാതി എന്നിവ രണ്ടും സമാധാനത്തെയും നല്‍കട്ടെ. രേവതിയും അശ്വതിയും ഐശ്വര്യത്തെയും, ഭരണി സമ്പത്തിനെയും നല്‍കട്ടെ.]

അയനം മഘാ മേ എന്ന പ്രാര്‍ത്ഥന, ദക്ഷിണായനത്തെക്കുറിച്ചുള്ള അറിവും (അതുകൊണ്ടുതന്നെ അയനാംശത്തെക്കുറിച്ചുള്ള അറിവും) പകര്‍ന്നു നല്‍കാന്‍ മകം നക്ഷത്രത്തിനാവും എന്നു സൂചിപ്പിക്കുന്നു.

യാനി നക്ഷത്രാണി ദിവ്യന്തരീക്ഷേ അപ്സു ഭൂമൗ യാനി നഗേഷു ദിക്ഷു
പ്രകൽപ്യശ്ചന്ദ്രമാ യാന്യേതി സർവാണി മമൈതാനി ശിവാനി സന്തു.

(അഥര്‍വവേദം) 

[ചന്ദ്രന്‍റെ (ചാന്ദ്രപഥത്തിലൂടെയുള്ള) സഞ്ചാരം കാരണം ആകാശത്തിലും, അന്തരീക്ഷത്തിലും, ജലത്തിലും, ഭൂമിയിലും, പര്‍വ്വതങ്ങളിലും (എന്നല്ല എല്ലായിടത്തും) ഫലം പകര്‍ന്നു നല്‍കുന്ന ആ നക്ഷത്രങ്ങള്‍ (നക്ഷത്രഖണ്ഡങ്ങള്‍), എനിക്കും എല്ലായ്പോഴും ശുഭഫലത്തെ നല്‍കട്ടെ.]

You are not authorised to post comments.

Comments powered by CComment