അഥര്‍വ്വവേദീയമാണ് ജ്യോതിഷം

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

ലേഖകന്‍ - ശ്രീനാഥ് ഒജി

അഥര്‍വ്വവേദീയമാണ് ജ്യോതിഷം. മുഹൂര്‍ത്തവിവേചനം, കരണവിവേചനം, തിഥിവിവേചനം, വാരവിവേചനം, നക്ഷത്രവിവേചനം, ഗര്‍ഭാധാനകഥനം, ഉപസംഹാരം എന്നിവയാണ് കലണ്ടര്‍ ഗണിതത്തിനുപയുക്തമായ വേദാംഗജ്യോതിഷഗ്രന്ഥങ്ങളിലൊന്നായ അഥര്‍വ്വവേദീയജ്യോതിഷത്തിലെ പ്രതിപാദ്യങ്ങള്‍. അഥര്‍വ്വവേദപരിശിഷ്ടം എന്നു പ്രഖ്യാതമായ ഗ്രന്ഥമാണ് ഭാരതത്തിലെ ആദ്യ സംഹിതാഗ്രന്ഥം. സംഹിതോക്തമായി ഒട്ടേറെ ലക്ഷണങ്ങളും, നക്ഷത്രകല്പം എന്നിത്യാദികളും ചേര്‍ന്ന് 72-ഓളം അധ്യായങ്ങളുള്ള വിപുലവിശാലമായ ഒരു ഗ്രന്ഥമാണ് അത്. അഥര്‍വ്വഖിലേ ജ്യോതിഷ്മത്യാമുപനിഷദി എന്നാണ് ജ്യോതിഷ്മതി എന്നുകൂടി പേരുള്ള സ്കന്ദഹോരയിലെ ഓരോ അധ്യായവും അവസാനിക്കുന്നത്. നക്ഷത്രഫലജ്യോതിഷത്തെയും ഗ്രഹങ്ങളെയും കുറിച്ചുള്ള ഒട്ടേറെ സൂചനകള്‍ അഥര്‍വ്വവേദത്തിലും അടങ്ങിയിരിക്കുന്നു. അഥര്‍വ്വവേദത്തില്‍നിന്നും സ്വതന്ത്രമായി ഭാരതീയജ്യോതിഷത്തിന്‍റെ ഉത്പത്തി ചരിത്രം പറയാനാവില്ലെന്നര്‍ത്ഥം. അത്രത്തോളമാണ് ഭാരതീയ ജ്യോതിഷത്തിന് ഈ വൈദികപാരമ്പര്യത്തോടുള്ള കടപ്പാട്.

You are not authorised to post comments.

Comments powered by CComment