സ്വരപഞ്ചകം
- Details
- Created: Thursday, 06 April 2017 11:43
- Last Updated: Thursday, 06 April 2017 11:46
- Hits: 787
ലേഖകന്‍ - ശ്രീനാഥ് ഒജി
നരപതിജയചര്യസ്വരോദയം എന്ന നരപതികവി വിരചിതമായ ഗ്രന്ഥം പലതുകൊണ്ട് എനിക്ക് വിശേഷ താല്‍പര്യമുള്ള ഗ്രന്ഥമാണ്. അതില്‍ നിന്നും ഒരു ശ്ലോകം താഴെച്ചേര്‍ക്കുന്നു.
സ്വരജ്ഞഃ ശകുനജ്ഞശ്ച ദൈവജ്ഞോ മന്ത്രപാരഗഃ
കേരളീവിത്തഥാ രാജ്ഞാം കീര്‍ത്തിതം സ്വരപഞ്ചകം
(നരപതിജയചര്യസ്വരോദയം)
ശ്വാസപരീക്ഷാവിദഗ്ദ്ധന്‍, ശകുനപരീക്ഷാവിദഗ്ദ്ധന്‍, ജ്യോത്സ്യന്‍, മന്ത്രശാസ്ത്രവിദഗ്ദ്ധന്‍, പ്രശ്നശാസ്ത്രവിദഗ്ദ്ധന്‍ (കേരളീവിത്. കേരളീവിദ്യ - പ്രശ്നം. കേരളീവിത് - പ്രസ്നവിദഗ്ദ്ധന്‍) എന്നിങ്ങനെ അഞ്ചുപേര്‍ സ്വരപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു.
ഈ അഞ്ചുപേരും രാജസദസ്സില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടവരാണത്രേ! ഈ ശ്ലോകത്തില്‍ ശ്വാസജ്ഞാനം, ശകുനജ്ഞാനം, മന്ത്രജ്ഞാനം, പ്രശ്നജ്ഞാനം എന്നിവയെല്ലാം വ്യത്യസ്തമേഖലകളായി കരുതി ദൈവജ്ഞാനത്തെ (ഭാഗ്യജ്ഞാനത്തെ) ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു മേഖലയായി കരുതുന്നു എന്നതു ശ്രദ്ധേയമാണ്. ഇക്കാലത്ത് സാമാന്യേന ദൈവജ്ഞന്‍ (ജോത്സ്യന്‍) ഇതെല്ലാം ഒരുപോലെ മനോഹരമായി സ്വായത്തമാക്കിയിരിക്കണം എന്നതാണ് അലിഖിത നിയമം.
You are not authorised to post comments.