കേരളക്ഷേത്രങ്ങളിലെ ചില അപൂർവ വഴിപാടുകൾ
(കേരളത്തിലെ ചില ക്ഷേത്രങ്ങളിലെ അപൂര്‍വ വഴിപാടുകള്‍. ഹരിമേനോന്‍, വിഷ്ണുനമ്പൂതിരി, വിജയാമേനോന്‍ തുടങ്ങിയവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും സമാഹരിച്ചത്. അവര്‍ക്കു നന്ദി.)
പാണ്ഡവർ കാവിൽ കദളിപ്പഴം, ചെട്ടികുളങ്ങര ചാന്താട്ടം കുത്തിയോട്ടം അൻ പൊലി, അമ്പലപ്പുഴ പാൽപായസം, ചേർത്തല തടി, ഹനുമാന് അവൽ വടമാല വെറ്റിലമാല, തൃക്കാരിയൂർ തൃപ്പുക, കണ്ടിയൂർ അന്തിപ്പൂജ നിർമ്മാല്യം മൃത്യുഞ്ജയഹോമം, അത്താഴപ്പൂജക്ക് പിച്ചിപ്പൂമാല (ദാമ്പത്യഗുണത്തിന്), ഹരിപ്പാട്ട്കാവടി തുലാപ്പായസം, പ്രായിക്കര ധന്വന്തരികദളിപ്പഴം, ഏവൂർ ഭൂതനാഥന്‍ വെറ്റില പറപ്പിക്കുക, കൊട്ടാരക്കര ഉണ്ണിയപ്പം, വാഴപ്പള്ളി ഒറ്റയപ്പം, രാജരാജേശ്വരൻ നെയ്യമൃത്, പത്തിയൂർ ചക്ക തെരളി, സർപ്പത്തെക്കൊന്നാൽ പാൽപായസ ഹോമം, തിരുനെല്ലി തിരുവല്ലം ബലി തിലഹോമം, ആറ്റുകാൽ പൊങ്കാല, മലയാലപ്പുഴ തൂണിയരിപ്പായസം, തിരുപ്പതി ധനസമർപ്പണം, തേവലക്കര തെക്കൻ ഗുരുവായൂർ അഷ്ടമി രോഹിണിക്ക് വഴിപാടു്, ആലപ്പുഴ ഏവൂര്‍ ഉള്ള അതിപുരാതന ക്ഷേത്രമായ കണ്ണപ്പിള്ളിൽ ഉപദേവതാ സങ്കൽപത്തിലുള്ള കാക്കാത്തിയമ്മക്ക് പളുങ്കുമാല നേര്യത് മഞ്ഞമുണ്ടു്, താംബൂലം കരിവള, ഗുരുവായൂർ കൃഷ്ണാഷ്ടമിക്ക് അവതാര വഴിപാടും, സന്താനഗോപാലം കഥകളിയും, കൊല്ലങ്കോട്ട് ദേവീക്ഷേത്രത്തിൽ പിള്ളതൂക്ക്, മലപ്പുറം കാടാമ്പുഴ മുട്ടറുക്കൽ, തമിഴ്നാട്ടിൽ പെരിയാർ ഭവാനീ സംഗമേശ്വര ക്ഷേത്രത്തിൽ അമൃതകുടപ്രദക്ഷിണം, തഞ്ചാവൂർ തിരുകരുകാവൂർ ക്ഷേത്രത്തിൽ ഗർഭരക്ഷാംബികയ്ക്കുo മുല്ലൈവനനാഥർക്കും വഴിപാടു്, കൊല്ലം പെരുമൺ ഭദ്രകാളീക്ഷേത്രത്തിൽ മീനമാസത്തിലെ തിരുവാതിര നാളിൽ പിള്ളവയ്പ് വഴിപാടു്, കൊല്ലം കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയവിളക്ക് എടുക്കൽ നേർച്ച, പത്തനംതിട്ടയിലെ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ശിൽപങ്ങൾ വഴിപാടു നൽകുക, കോട്ടയം വൈക്കം തലയോലപ്പറമ്പു് പുണ്ഡരികപുരം ക്ഷേത്രത്തിൽ ഗരുഡ വഴിപാടു്, ആറ്റിങ്ങൽ അവനവഞ്ചേരി ക്ഷേത്രത്തിൽ കളിമൺ ശില്പം സമർപ്പിക്കൽ
|
നം |
ക്ഷേത്രം |
പരിഹാരകര്‍മ്മം |
|
1 |
ഉദരരോഗത്തിന് |
1) കൂടൽമാണിക്യ ക്ഷേത്രത്തിൽ വഴുതനങ്ങ നിവേദ്യം 2) മരുത്തോർവട്ടത്തെ താളുകറി, മുക്കുടി . 3) ഗുരുവായൂര്‍ ഭജനം |
|
2 |
വാതരോഗത്തിന് |
1) ഗുരുവായുരിൽ ഭജനം 2) നെല്ലായിക്ഷേത്രത്തില് ശ്രീധന്വന്തരീക്ഷേത്രത്തില്‍ അട്ടയും കുഴമ്പും 3) തകഴിയിലെ വല്യെണ്ണ |
|
3 |
നേത്രരോഗത്തിന് |
ഏറ്റുമാനൂർ ക്ഷേത്രത്തിലെ വലിയ വിളക്കിലെ കരി |
|
4 |
മനോരോഗശാന്തി |
ചോറ്റാനിക്കരയിൽ ഗുരുതി തർപ്പണം |
|
5 |
പക്ഷിപീഡക്ക്, ബാല്യാരിഷ്ടതയ്ക്ക് |
1) തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂള്ളും പ്രാവും വഴിപാട് 2) വൈക്കം മറവൻതുരുത്ത് കൃഷണൻ തൃക്കോവിലിൽ കോഴി സമർപ്പണം |
|
6 |
ശ്വാസം മുട്ടിന്, ആസ്മയ്ക്ക് |
1) അവിലും കദളി പഴവും മലപ്പുറം ജില്ലയിൽ ആലത്തിയൂരുള്ള ഹനുമാൻ സ്വാമിക്ക് 2) തൃശൂര്‍ ജില്ലയിലെ തൃക്കൂര് മഹാദേവക്ഷേത്രത്തില്‍ (ഗുഹാക്ഷേത്രം) കയര്‍ വഴിപാട് 3) ആദിത്യപുരം സൂര്യ ക്ഷേത്രത്തിൽ തൊട്ടിയും കയറും നടയ്ക്കൽ വയ്ക്കൽ |
|
7 |
ബുദ്ധിമാന്ദ്യത്തിന് |
പറവൂർ ദക്ഷിണ മൂകാംബികയുടെ കഷായം |
|
8 |
കൈവിഷത്തിന് |
1) തിരുവിഴമഹാദേവക്ഷേത്രം 2) ഒറ്റപ്പാലം മണിശ്ശേരി തൃക്കങ്ങോട്ടു ക്ഷേത്രം. |
|
9 |
ചിലന്തി വിഷത്തിന് |
കൊടുമൺ ദേവി ക്ഷേത്രത്തിലെ നിവേദ്യ ഭക്ഷണം |
|
10 |
സന്താന സൗഭാഗ്യത്തിന് |
1) തൃപ്പുണിത്തുറ പൂർണ്ണത്രയീശന് പന്തിരു നാഴിപാൽപായസം 2) മണ്ണാറശ്ശാലയിൽ ഉരുളി കമിഴ്ത്തൽ 3) ത്രിപ്പൂണിത്തുറ ഉദയംപേരൂരിൽ ആമേട ക്ഷേത്രത്തിൽ കാർത്തിക പായസം |
|
11 |
രോഗശാന്തിക്ക്, രോഗം മാറാന്‍ |
1) മള്ളിയൂർ ഗണപതിക്ക് തടി നിവേദ്യം 2) നെല്ലുവായി ന്വന്തരി ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം 3) ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ യഥാശക്തി വഴിപാട് |
|
12 |
ബുദ്ധിക്കും വിദ്യക്കും |
തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രത്തിൽ കദളി പഴം |
|
13 |
പ്രതിസന്ധിയെ നേരിടാൻ |
കൊറ്റൻകുളങ്ങരയിൽ ചമയവിളക്ക് |
|
14 |
സുഖപ്രസവത്തിന് |
തൃപ്പയാറപ്പന്കതിന വെടി |
|
15 |
ചർമ്മ രോഗത്തിന് |
തകഴിയിലെ വല്യെണ്ണ |
|
16 |
കേസ് ജയിക്കാന്‍ |
പൊൻകുന്നം ചെറുവള്ളിക്കാവിൽ ജഡ്ജിയമ്മാവന് അനേദ്യം വൈകിട്ട് |
|
17 |
ആർത്തവ പ്രശ്നത്തിന് |
ചെങ്ങന്നൂർ ഹരിദ്രാ പുഷ്പാഞ്ജലി |
|
18 |
വിവാഹം നടക്കാന്‍, വിവാഹതടസ്സം മാറാന്‍, മംഗല്യലാഭത്തിന് |
1) ഉമാമഹേശ്വരപൂജ, നിർമ്മാല്യദർശനം 2) അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിലെ ഗണപതിക്ക് പൂജ 3) തിരുവൈരാണിക്കുളത്ത് നട തുറപ്പിന് മഞ്ഞൾ പറ |
|
19 |
ശരീരശുദ്ധിക്ക്, ആരോഗ്യത്തിന് |
നെല്ലായി ശ്രീധന്വന്തരീ ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യം |
|
20 |
ദാമ്പത്യ ഭദ്രതയ്ക്ക് ,പിണക്കം മാറി ഒന്നിക്കാൻ |
തിരുവഞ്ചിക്കുളം മഹാദേവന് ദമ്പതി പൂജ |
|
21 |
അഭീഷ്ടസിദ്ധിക്കും, തടസ്സവും കഷ്ടതയും മാറി ജോലി ലഭിക്കുന്നതിനും |
ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പ നിവേദ്യം |
|
22 |
ഇഷ്ട കാര്യസാദ്ധ്യത്തിന്, ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് |
1) ആലുവ ദേശം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ തേങ്ങ കെട്ടിയിടുക 2) അങ്ങാടിപ്പുറം മാണിക്യപുരം ശാസ്താക്ഷേത്രത്തില്‍ കാര്യസാദ്ധ്യപുഷ്പാഞ്ജലി. |
|
23 |
സർപ്പ ദുരിതം, സര്‍പ്പശാപം - |
ആമേട സപ്തമാതൃ/ സർപ്പ ക്ഷേത്രത്തിൽ സർപ്പബലി |
You are not authorised to post comments.