കിണറ്റില്‍ വീണ മൂഢന്
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)
എവിടെ നിന്ന് ലഭിച്ചതാണെന്നറിയില്ല. നമ്മുടെ ചന്ദ്രഹരി ജി പോസ്റ്റിക്കണ്ടതാണ് ഈ ശ്ലോകം. അര്‍ത്ഥസഹിതം താഴെച്ചേര്‍ക്കുന്നു.
യസ്ത്വഗാധേ മഹാകൂപേ പതിതോ ഭൂന്നൃപോത്തമഃ
തസ്മാദാരോഹണോപായമവിചിന്ത്യ സ മൂഢധീഃ
തത്ര സ്ഥിത്വാ ചിന്തയേച്ചേൽ കൂപസ്യോത്ഭവ കാരണം
കഥം തീരഞ്ചസംപ്രാപ്തും ശക്തഃ സ ഭവതി പ്രഭോ
അല്ലയോ മഹാരാജാവേ, എപ്രകാരമാണോ അഗാധമായ കിണറ്റില്‍ വീണ മൂഢബുദ്ധി, ആ കിണറ്റില്‍ നിന്ന് എങ്ങനെയാണ് കരകയറേണ്ടത് എന്നു ചിന്തിക്കുന്നതിനു് പകരം, അവിടെ നിന്നുകൊണ്ട് എങ്ങനെ ഈ കിണര്‍ ഉണ്ടായത് എന്നും മറ്റുമാണ് ചിന്തിക്കുന്നത്! (അതുപോലെയാണ് പലപ്പോഴും ആളുകള്‍) അല്ലയോ പ്രഭോ, ആ മൂഢനെങ്ങനെയാണ് ആ കിണറില്‍ നിന്നും കരകയറാനാവുക?! (ഒരിക്കലും ആവില്ല!) (അതുപോലെതന്നെ, ഇപ്രകാരം സന്ദര്‍ഭത്തിന് യോജിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം പാഴാക്കുന്നവര്‍ക്കും ഒരിക്കലും കാര്യസാധ്യം ഉണ്ടാവില്ല)
തുടര്‍ചര്‍ച്ച
മനോജ് വി:
ഞാനിപ്പോഴും പൊട്ടക്കിണറ്റിലെ തവളയാണെന്ന് ഇക്കാലത്ത് വിചാരിക്കുന്നത് (ചിന്തിക്കുന്നത്) തെറ്റ്. ഓരോ ജീവിക്കും അവരുടെതായ കഴിവുകളുണ്ട്. കഴിവുകൾ പ്രയോജനപ്പെടുത്തുമ്പോഴാണ് നമ്മൾ നമ്മളാകുന്നത്.
അറിവുള്ളവരെ തിരിച്ചറിയാൻ എളുപ്പമാർഗ്ഗം ഞാൻ നിരീക്ഷിച്ച് കണ്ടത്, അവർ വിനയാന്വി തരായിരിയ്ക്കും എന്നതാണ്. ഒരു കമ്യൂണിസ്റ്റിന്, അല്ലെങ്കിൽ തീവ്ര രാഷ്ട്രീയ നിലപാടുള്ളവർക്ക് വിനയാന്വിതനാവാൻ കഴിയാത്തതും ഇത് കൊണ്ടാണ്.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
എനിക്ക് മാത്രമാണ് ഞാന്‍ ആയിരിക്കാന്‍ സാധിക്കുന്നത്.
ശ്രീനാഥ് ഒജി:
അറിവുള്ളവര്‍ക്ക് അവരുടെ അറിവില്ലായ്മകളെക്കുറിച്ചറിയാം!
You are not authorised to post comments.