അഗ്നികോണും ടോയിലറ്റും
- Details
- Created: Wednesday, 19 April 2017 03:49
- Last Updated: Wednesday, 19 April 2017 11:32
- Hits: 1728
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)
പ്രവീണ്‍ വിജയന്‍:
വീടിന്റെ തെക്കുകിഴക്ക് മൂലയിൽ (അഗ്നികോണിൽ ടോയിലറ്റ് നിർമിക്കുന്നത് ശുഭകരം ആണോ? ആകാം എങ്കിൽ പ്രവേശനം ഏത് ദിക്കിൽ നിന്നും ആകാം? ദയവു ചെയ്ത് ഒരുമറുപടി പ്രതീഷിക്കുന്നു.
ശ്രീനാഥ് ഒജി:
അഗ്നികോണില്‍ ടോയിലറ്റ് വരുന്നതുകൊണ്ട് ദോഷമില്ല. മധ്യമം. എന്നാല്‍ അടുക്കള അഗ്നികോണിലാണ് എടുക്കുന്നതെങ്കില്‍ ടോയിലറ്റ് ഇവിടെ ആവാതിരിക്കുന്നതാണ് ഉത്തമം. ഇനി അതല്ല അടുക്കണ ഈശാനകോണിലോ മറ്റോ ആണെങ്കില്‍ ഇവിടെ ടോയിലറ്റ് വരുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല. തെക്കും പടിഞ്ഞാറും ദിക്കുകളാണ് (സൂത്രച്ഛേദം ഒഴിവാക്കി) ടോയിലറ്റിന് ഏറ്റവും ഉത്തമദിക്കുകളായി കരുതപ്പെടുന്നത്. ഈശാനകോണിലും നിരൃതികോണിലും പാടില്ല.
വാസ്തുശാസ്ത്രപ്രകാരം ടോയിലറ്റിന്റെ സ്ഥാനത്തെക്കുറിച്ച് പൊതുവായി ചിലതു പറയാം.
//പുരാണകാലങ്ങളില്‍ ടോയിലെറ്റ് വാസസ്ഥലത്തെ ഒരു അവിഭാജ്യ ഘടകമായിരുന്നില്ല. ടോയിലെറ്റ് ആവശ്യമായി വന്നാല്‍ വാസസ്ഥാനത്തിന് വളരെ ദൂരെ ആയിരിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിരുന്നു. ടോയിലെറ്റ് ധാരാളം തമോഊര്‍ജ്ജം പ്രസരിപ്പിക്കും എന്നതിനാല്‍ അത് കെട്ടിടത്തിന്റെ തെക്കോ പടിഞ്ഞാറോ ആയിക്കുന്നതാണ് നല്ലത്. ഇന്‍ഫ്രാറെഡ് രശ്മികളുടെ ആധിക്യം മൂലമാവാം, പടിഞ്ഞാറുനിന്നുവരുന്ന സൌരോര്‍ജ്ജം വിഷാംശം ഉള്ളതായാണ് കരുതിയിരുന്നത്. അതുകൊണ്ട് വിഷമാലിന്യങ്ങളും മനുഷ്യമാലിന്യങ്ങളും ഈ ദിക്കില്‍ നിര്‍മ്മാജ്ജനം ചെയ്യുന്നത് ഉത്തമമാണത്രേ. വടക്കുപടിഞ്ഞാറാണ് ടോയിലറ്റിനു പറ്റിയ മറ്റൊരു ദിക്ക്. കൃത്യം വടക്കുപടിഞ്ഞാറുമൂല ഇതിനായി ഒഴിച്ചിടുക. പടിഞ്ഞാറും തെക്കും ദിശകളും വടക്കുപടിഞ്ഞാറുമൂലയും ഉത്തമമാണ്. രാശിചക്രത്തിലെ എട്ടാംഭാവത്തിലും വൃശ്ചികരാശിയിലുമാണ് കാലപുരുഷന്റെ ഗുദലിംഗസ്ഥാനങ്ങള്‍. വൃശ്ചിരരാശി സ്ഥിരമായി ജലസാന്നിദ്ധ്യമുള്ള രാശിയാണ്. വിഷംനിറഞ്ഞ ഒരു തേളിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. കുറച്ചുകാലം ജലം നിശ്ചലമായി നിന്നാല്‍ അത് വിഷാംശമുള്ളതായി മാറും. ശരീരത്തിലെ വിഷമാലിന്യമായ മൂത്രം മലം എന്നിവ ഉപേക്ഷിക്കുന്ന സ്ഥലമാണ് ടോയിലെറ്റ്. രാശിചക്രത്തിലെ എട്ടാംഭാവം ഉപകാരപ്രദമായ ഒരു ജീവിതത്തിന്റെ അന്ത്യത്തെ അതായത് മരണത്തെ പ്രതിനിധീകരിക്കുന്നു. ദഹനപ്രക്രിയയുടെ അന്ത്യമാണ് വിസര്‍ജ്ജനം. മലദ്വാരം, യോനി, ലിംഗം മുതലായ സ്വകാര്യ അവയവങ്ങളെയും അവ പുറന്തള്ളുന്ന മാലിന്യങ്ങളെയും എട്ടാംഭാവം പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് വൃശ്ചികംരാശി ഉള്‍പ്പെട്ടുവരുന്ന പടിഞ്ഞാറുദിക്ക് ടോയിലറ്റിന് ഉത്തമമാണ്. അസ്തമയ സൂര്യന്റെ ഇന്‍ഫ്രാറെഡ് രശ്മികള്‍ ഈ ദിശയില്‍ പതിച്ച് അപകടകരമായ അണുക്കളെ വളരെവേഗം നശിപ്പിക്കുന്നു. ടോയിലറ്റ് നിര്‍മ്മിക്കുമ്പോള്‍ വടക്കുകിഴക്കോ, ബ്രഹ്മസ്ഥാനത്തോ, തെക്കുകിഴക്കോ തെക്കുപടിഞ്ഞാറുമൂലയിലോ ടോയിലെറ്റ് നിര്‍മ്മിക്കരുത്. തെക്കുകിഴക്കു ദിക്കില്‍ എപ്പോഴും നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ അടുക്കള അവിടെ വരുന്നതാണ് നല്ലത്. കിഴക്കുദിക്ക് ടോയിലറ്റിന് അത്ര നന്നല്ല. കാരണം അങ്ങനെയെങ്കില്‍ ടോയിലറ്റ് ഈശാനകോണിലെ പൂജാമുറിക്കും അഗ്നികോണിലെ അടുക്കളയ്ക്കും ഇടയിലായി വരും. അത് നിങ്ങളുടെ ആത്മീയാന്വേഷണ ചോദനയെ മാത്രമല്ല വിശപ്പിനേയും കെടുത്തും.//
(മീവല്‍ അസ്ട്രോവാസ്തു സോഫ്റ്റ് വെയറിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് കോപ്പി പേസ്റ്റിയതാണ്.)
രാജ്കുമാര്‍ എകെ:
മൃത്യുസൂത്രംഒഴിവാക്കണംഅല്ലേ?
ശ്രീനാഥ് ഒജി:
ഖണ്ഡവിഭജനം ചെയ്ത വാസ്തുവിന്റെ മൃത്യുസൂത്രം ഒഴിവാക്കി വേണം ഉപഗൃഹങ്ങള്‍ എന്നതിന് പ്രമാണം ഉണ്ട്. (ആ വാസ്തുവിന്റെ ഈശാനഖണ്ഡത്തില്‍ വാസ്തുപദം തിരിച്ച് ആ വാസ്തുപദത്തിലാണ് വീട്. ഖണ്ഡവിഭജനം ചെയ്തപ്പോള്‍ മൃത്യുസൂത്രം വരച്ചതുപോലെ ആവശ്യമെങ്കില്‍ വീടും മുറ്റവും അടങ്ങിയ വാസ്തുപദത്തിനും, പിന്നെ വീടിനും എല്ലാം മൃത്യുസൂത്രം വരയ്ക്കാം. ഇവയൊന്നും സാമാന്യേന പ്രാധാന്യത്തോടെ പരിഗണിക്കാറേ ഇല്ല) വീടിന്റെ മൃത്യുസൂത്രം (അതുസാമാന്യേന പരിഗണിക്കാറേ ഇല്ല) ഒഴിവാക്കിവേണം വീട്ടിനുള്ളിലെ ടോയിലെറ്റ് എന്നതിന് പ്രമാണം ഇല്ല. അങ്ങനെ തുടങ്ങിയാല്‍ വീട്ടിനുള്ളില്‍ അഗ്നികോണിലും ഈശാനകോണിലും മുറികള്‍ പോലും പണിയാനാവില്ല (ടോയിലെറ്റിന് ബാധകമെങ്കില്‍ മറ്റു മുറികള്‍ക്കും ആ മൃത്യുസൂത്രം ബാധകമാവണമല്ലോ). അങ്ങനെയെങ്കില്‍ നമുക്ക് ഒരു ഈശാനകോണില്‍ നിന്നും നിരൃതികോണിലേക്കുള്ള ഒരു 8-ന്റെ ആകൃതിയില്‍ വീടുണ്ടാക്കേണ്ടി വരും...!
നോട്ട്: ഇല്ലാത്ത നിയമങ്ങള്‍ വലിച്ചുകൊണ്ടുവന്നിട്ട് വാസ്തുവിദ്യയെ പേരുദോഷം കേള്‍പ്പിക്കല്ലേ....
പ്രവീണ്‍ വിജയന്‍:
ഒത്തിരി നന്ദി.
You are not authorised to post comments.