ബലിയിടണോ?

1 1 1 1 1 1 1 1 1 1 Rating 4.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ വിഷ്ണുനമ്പൂതിരി പോസ്റ്റിയ ഒരു ലേഖനവും അതിന്റെ തുടര്‍ചര്‍ച്ചയുമാണ് ഈ ലേഖനത്തിന് അവലംബം)

ലേഖകന്‍ : വിഷ്ണുനമ്പൂതിരി

ബലിയിടണോ? പിതൃവിഷയത്തിലെ അജ്ഞതയാണിന്ന് പ്രശ്നം. അതിനാൽ എന്റെ എളിയ അറിവ് കുറിക്കാം. (എല്ലാത്തിനും പ്രമാണമുണ്ട് എഴുതാൻ വിസ്തര ഭയത്താൽ ചുരുക്കിയതാണ്)

എല്ലാ വർഷവും ഒരു പിതൃവിനെ ഉദ്ദേശിച്ചാണെങ്കിൽ ( ഏകോദ്ദിഷ്ടം) ഒറ്റ ബലിയിട്ടാൽ മതി. വാവിനു തോറും അഖില പിതൃക്കൾക്ക് കൈബലിയിടാം. എന്നാൽ മരിച്ചിട്ട് ആദ്യഒരു വർഷം വരെ അയാളെ ഉദ്ദേശിച്ച് സാധിക്കുമെങ്കിൽ അബ്ദ ദീക്ഷയാണ് പതിവ്. മരിക്കുമ്പോൾ 10 പ്രാണനിൽ 5 മാത്രമാണ് പോകുന്നത്. ഉദാനനാകട്ടെ അടുത്ത ജന്മത്തിലേക്ക് കർമ്മഫലവുമായി പോകുന്നു. ദഹിപ്പിക്കുമ്പോൾ ഇടമുറിയുമ്പോൾ മറ്റു പ്രാണന്മാർ വിട്ടു പോകുന്നെങ്കിലും ധനഞ്ജയൻ അസ്ഥിയിലാണ് നിൽക്കുക ( ദഹിപ്പിച്ചാലും ഇല്ലെങ്കിലും ധനഞ്ജയനവിടെയുണ്ട്. / C-12 ഐസോസോടോപ്പ് അവിടെയുണ്ടാവും) സഞ്ചയനത്തോടെ വീണ്ടും ധനത്ത്ജയനതിലേക്ക് വരുന്നു. 208 അസ്ഥിയും കലശത്തിലേക്ക് എടുക്കണം (ഇപ്പോൾ ഇഡ്ഢ ലി തിന്നാൻ ധൃതി വന്നിട്ട് മൂന്നേ എടുക്കു) //പച്ചക്കലം കിട്ടാത്തതിനാൽ ഇന്നു ചുട്ട കലമാകയാൽ പ്ലാവിൽ ചുവട്ടിൽ വച്ചാലും പ്ലാവിനോടു ചേരുന്നില്ല //

ബ്രാഹ്മണർക്ക് ആണെങ്കിൽ ആദ്യ പത്തുദിവസം ദഹിപ്പിച്ചതിന്റെ പത്തുദിവസം ഉദകക്രിയ. കൊട്ടു ബലി (ദശാഹബലി - കരിമ്പന തണ്ട് നാട്ടി ബലി). ബലി സ്വീകരിക്കാനുള്ള സൂക്ഷമ ശരീരം ഉണ്ടാകാൻ (മൊത്തം 20) പിണ്ഡം വക്കുന്നു. 11-ആം ദിവസം പിണ്ഡം അടിയന്തിരം (ഏകോദ്ദിഷ്ടം). ജീവനെ അസ്ഥിത്തറയിൽ നിന്നാവാഹിച്ച് 'ബലിപിണ്ഡം സമർപ്പിച്ച് അടുത്തുള്ള ക്ഷേത്രത്തിലെ പരബ്രഹ്മമായആലിലേക്ക് സമർപ്പിക്കുന്നു. തുടർന്ന് സപിണ്ഡീകരണം വരെ 360 ദിവസം ദീക്ഷിച്ച് നിത്യപിണ്ഡം വയ്ക്കുന്നതാണ്.

ദീക്ഷാ കാലത്ത് ക്ഷൗരം, മുറുക്കാൻ ലഹരിസ്ത്രീ സംഗമം ചന്ദനക്കുറി ഇവ പാടില്ല ക്ഷേത്ര ദർശനമാകാം. വീട്ടിൽ പറയിടുന്നതിനോ വിവാഹത്തിനോ തടസമില്ല ആഘോഷം ചുരുക്കണമെന്നു മാത്രം.

ദ്വാദശാ ഹേ ത്രി പക്ഷേവാഷൺമ സേ വത്സ രേ പി വാ

12-ആം ദിവസമോ (അബ്രാഹ്മണർക്ക് ഷോഡശക്രിയ ഇല്ലാത്തതിനാൽ ഷോഡശ പ്രതീകമായി ചന്ദ്രന്റെ 16 കലയുദ്ദേശിച്ച് 16 ചെയ്യുന്നു) 5. 5 മാസമോ 360-നോ സപിണ്ഡി ചെയ്യുന്നു.

ഇന്ന് വിവരമില്ലാത്തവർ ലാഭമോർത്ത്എല്ലാം തോന്നിയതുപോലെ ചുരുക്കുന്നു. ലാഭമെല്ലാം ഒന്നിച്ച് ആശുപത്രിയിലോ ജ്യോത്സ്യ പൂജാരിക്കോ കൊടുക്കേണ്ടി വരുന്നു.

സപിണ്ഡിക്കിടെ 12 ഏകോദിഷ്ടങ്ങൾ, 41-ആം മാസപിണ്ഡം ഏകാദശപിണ്ഡം, അഞ്ചര മാസപിണ്ഡം ഊനസംവത്സരപിണ്ഡം ഇങ്ങനെ 16 അപര ഷോഡശ ഏകോദ്ദിഷ്ടങ്ങൾ വച്ച്.

പിതൃലോകത്തു നിന്നു പിതൃപിതാമഹ പ്രപിതാമഹന്മാരെ പ്രത്യേകം ആവാഹിച്ച് പ്രേതത്തെ മാതാമഹന്റെയും പിതൃക്കളുടെ രക്ഷാകർത്താക്കളായ വിശ്വേ ദേവന്മാരെ സാക്ഷിയാക്കി, വപ, അപൂപം ഹവിസ്സ് ' കവ്യൻ,  മാംസ പ്രതീകം , യുസ്സ് ഇവ നൽകി മാതൃ ഹോമാദികളും ചെയ്ത് പ്രേത ഹോമത്തിൽ യമനോടു കൂടി ചതുർ ആഹുതി നൽകി ചതുർവിംശതികൾ.

// പിതൃപിതാമഹ പ്രപിതാമഹൻ അമ്മ അച്ചമ്മ ,വല്യ മുത്തശ്ശി, അമ്മയുടെ അച്ഛനമ്മ മാർ അവരുടെ അഛനമ്മമാർ മുത്തശ്ശി മുത്തശ്ശൻ മാർ ,ആചാര്യ - ആചാര്യ പത്നി, ഗുരു -ഗുരുപത്നി, സഖി - സഖി പത്നി 'ജ്ഞാതി-( ബന്ധു) പത്നി ,അമാത്യ - അമാത്യ പത്നി, കുടുംബത്തിലെഎല്ലാ പുരുഷൻമാർ - സ്ത്രീകൾ 24 തരക്കാർക്ക്) പിണ്ഡം കൊടുത്ത് തൃപ്തരാക്കുന്നു

മഹൽപിണ്ഡം വക്കുന്നു അതിലേക്ക്. മാസം തികയാത്ത ഭ്രൂണ / മാംസപിണ്ഡപ്രേതങ്ങൾ ജനിച്ച് ഏകർച്ച കാല കുമാര കുമാരി അന്യദേശത്ത് മരിച്ചോ ഇല്ലയോ എന്നറിയാത്തവർക്കു കൂടി തൃപ്തി വരുത്തുകയും, മരിച്ചയാളിന്റെജീവനെ അയാളുടെ മരിച്ചഅച്ഛന്റ ജീവനോട് ചേർത്ത് വിട്ട്, പിതൃ അനുഗ്രഹം വാങ്ങുന്നു. ഇതാണ് സപിണ്ഡീകരണം.

ആദ്യ വര്ഷം 360 പിണ്ഡം.

16 ഷോഡശ പിണ്ഡം ഇവമ്പ് അച്ഛൻ മുത്തശ്ശൻ മുതുമുത്തശ്ശൻ ഇവരെ വിളിച്ചു വരുത്തി അവരോട് ചേർക്കുന്നതാണ് സി പിണ്ഡികരണം അതു കഴിഞ്ഞാൽ വർഷം 1 വീതം മതി. എല്ലാ മകനും മകളും ഇടണം. ഇട്ടില്ലെങ്കിൽ കുടിശിക ചേർത്തിടണം. ഇതിലെ ദീക്ഷക്ക് ലോപം വന്നാൽ പ്രേതം പിശാചാകുന്നതിനാൽ ബലി സ്വീകരിക്കാനാവുന്നില്ല. (ഷുഗറുള്ളവന് പാൽപായസം കൊടുത്തതുപോലെ) അവർ ശപിക്കുന്നു.  

അവരെ NOC ,വി സ എയർ ടിക്കറ്റ്കൊടുത്ത് പ്ലയിൻ കേറ്റി വിടുന്നത് പോലെയാണ് സാലോക്യ,സാമീപ്യ സാരുപ്യ, സായുജ്യം, പൂജ. ഇത് വിഷ്ണു പദത്തിൽ ഇവിടത്തെ വിഷയം തീർത്തു വിടലാണ്. ജ്ഞാനാ ദേവതു കൈവല്യം.  മോക്ഷത്തിനർഹരാക്കലാണിതെങ്കിലും മോക്ഷം ഈശ്വരനിശ്ചയ സമയത്ത് ലഭിക്കുന്നു.

ഇത് സൂത്രത്തിൽ കിട്ടുമോ എന്ന് ചിന്തിച്ചു നോക്കാനുള്ള കാലമാണ്. എനിക്ക് അറിവു കുറവായാലും, കുടുംബത്തേക്ക് പാട്ടം നെല്ല്കിട്ടാൻ ഉള്ള വഴി Em S ന്റെ കാലത്ത്ആൾക്കാർ കൊണ്ടുപോയതിനാലും, ധനത്തിന് ആർത്തിയുള്ളതിനാലും, ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന അഭിപ്രായത്താൽ, അത് "പണ്ഡിതന്മാർക്ക്, വിടുന്നു.

ഓം തത് സത്

തുടര്‍ചര്‍ച്ച

ശ്രീനിവാസന്‍ എന്‍ പൈ:

വളരെ നല്ല ലേഖനം..

ചന്ദ്രകുമാര്‍ മുല്ലച്ചേരി:

അങ്ങ് പറഞ്ഞത് അതിന്‍റെ ക്രിയാഅനുഷ്ഠാനം വളരെ നന്നായിട്ടുണ്ട്.ഇനി എന്‍റെ അഭിപ്രായം ചിന്തിച്ച് മനസ്സിലാക്കിയത്.....

മരിച്ച് ദേഹം വിട്ട ആത്മാവിനാണോ ഈ ക്രിയ എന്ന് എനിക്ക് നിശ്ചയം ഇല്ല....മരിച്ച വ്യക്തിയെ കുറിച്ച് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ഭാവം...മരിച്ചയാല്‍ പ്രേതമായി എന്നതാണ്....പ്രേതം അഥവാ പൈശാചികാവസ്ഥ പ്രാപിച്ച ആ സ്മൃതി നമ്മെ പൈശാചികാവസ്ഥയെ ഓര്‍മ്മിപ്പിച്ച് സ്വാധീനിക്കുന്നു...ഈ പൈശാചികാവസ്ഥയെ സല്‍കര്‍മ്മങ്ങളാല്‍ കര്‍മ്മബന്ധനം(ചെയ്യാന്‍ ബാക്കിവെച്ചവ ചെയ്ത് എല്ലാ ഋണങ്ങളും)തീര്‍ത്ത് ദൈവികകലയാക്കി മാറ്റുന്ന ക്രിയ...ആ ദൈവീകകല അഥവാ ഈശ്വരീയ കല ഈശ്വരാംശം ഈശ്വരകലകളിലേക്ക് ഉയര്‍ത്തുക എന്ന ഭാവമാണ് ക്രിയാ ലക്ഷ്യം...

ഒരു ഉദാഹരണം പറയാം....ഒരാള്‍ പ്രശ്നം വെക്കാന്‍ വന്നു..പിതൃവിഷയം അറിയണം എന്ന് പറഞ്ഞു...രാശി ചിന്തിച്ചു..പറഞ്ഞു....കര്‍മ്മം ഭംഗിമായി....നിവൃത്തിയായിട്ടുണ്ട് എന്ന്....

ശേഷം കൂടെ വന്നയാളും പ്രശ്നം വെച്ച് പിതൃവിഷയം നോക്കാന്‍ പറഞ്ഞു....ഞാന്‍ പറഞ്ഞു...പിതൃവിഷയം ദോഷമായി കാണുന്നു..ഇദ്ദേഹത്തിന് നിങ്ങള്‍ കര്‍മ്മമൊന്നും ചെയ്തിട്ടില്ല..നിവൃത്തി വന്നിട്ടില്ല....എന്നും... ഇത് കേട്ട് ആദ്യത്തെമാള്‍ പറഞ്ഞു...എന്‍റെ അച്ഛനും ഇയാളുടെ അച്ഛനും ഒരാള്‍ തന്നെ....പിന്നെ ഇതെങ്ങനെ....

ഞാന്‍ വിശദമായി ചിന്തിച്ചു...രണ്ടമ്മമക്കളാണിവര്‍...മരിച്ച ദിവസം തന്നെ ഭൂമിയുടെ രേഖ കാണണം എന്ന് ആദ്യഭാര്യയുടെ മക്കള്‍ പറഞ്ഞു...രണ്ടാമത് ഭാര്യയുടെ മക്കള്‍ കാണിച്ചില്ല...ആദ്യമക്കള്‍ ബലി കര്‍മ്മങ്ങളൊന്നും ചെയ്തില്ല.......രണ്ടാമത് മക്കള്‍ കര്‍മ്മങ്ങള്‍ വിധിപ്രകാരം ചെയ്തു.....ഫലവും അതു തന്നെയായി..

മക്കളുടെ ധര്‍മ്മമാണ് പിതൃതര്‍പ്പണം മുതലായത്...അതിലുള്ള കുറവുകള്‍ തന്നെയാണ് ദോഷത്തെ ഉണ്ടാക്കുന്നത്.....എന്‍റെ എളിയ അഭിപ്രായമാണ്.

വിഷ്ണുനമ്പൂതിരി:

ചന്ദ്രകുമാർ ജി പറഞ്ഞത് പ്രസക്തമായ ചോദ്യമാണെങ്കിലും രാശി അറിയാതെ ഉറപ്പിക്കാനാവില്ല. മരിച്ചയാളിന് ഗതി കിട്ടിയോ എന്നറിയണമെങ്കിൽ മരിച്ചയാളിന്റെ നാമ നക്ഷത്രം വച് പ്രശ്നം ചിന്തിക്കണം എന്നാണ്. അത് "ഗതിമ പി രിപുരന്ധ്ര ---ഹോ ര

ഷഷ്ടാഷ്ടമ കണ്ടക ഗാജീവശ്ചേൽ ഭവതി മീന ലഗ്നേ വാ - സ്വല്പ ജാതകം

ഇങ്ങനെ വ്യാഴം 6,8, കേന്ദ്ര, മീന രാശി ഇവയിലൊന്നിൽ വരണം. ഇവിടെ ഓരോരുത്തരോടും

പിതൃവിന്റെ പ്രീതിയായിപ്പോയി നോക്കിയത് / ഇതിതിൽ ഭൗമർ ക്ഷാംശകയോര ശീതകി രണോ ബാ ധാ ഗത ശ്ചേൽപി തുശാ പോസ് ത്വേവം ഉഡുപ്രഭു യദി ഭവവേൽ ശാപം ജ ന ന്യാവ ദേ ൽ

എന്നും. 4,9, 'ര വി ചന്ദ്രന്മാരെയും നോക്കിയാണ് അച്ഛനമ്മമാരുടെ പ്രീതി നോക്കുക. പ്രേതബാധാദികളാകട്ടെ ബാധാ പ്രേ തോൽഭവ സ്വാൽ സ്ഥിത വതി ഗുളികേ ബാധ ഭേ നിഷ്ഠ ഭേവാ -- (-പ്രമാർ) ബാധാ സ്ഥേ ഗുളികേfഥവാ ഗുളിക പേ പ്രേ തോത് ഭവാന്യാൽ രു ജാ (അനുഷ്ഠാന പദ്ധതി ) ഇവയാണ് നോക്കേണ്ടത്

ഫലംപരിഹാരം ഇവ

കോപ പ്രേതസ്യ കുര്യാൽത്ത നയവിഹ ന നം ചമയാദീന നർത്ഥാൻ തൽ പ്രീത്യൈ പാർവ്വണാദ്യം പിതൃ ഗണമന സംപ്രീണനം ശ്രാദ്ധ കർമ്മം കുര്യാച്ച ക്ഷേത്രപിണ്ഡം തിലഹവനമപി ബ്രാഹ്മണാ നാം ചഭുക്തി പ്രീതാ പ്രേതാസ്ത്വമീ ഭി ർ വിദധതി സകലാ സ്സമ്പദാം സന്തതിം ച etc...

കാരണം

അബ്ദ ദീക്ഷാ ദിലോപേന പ്രേതാ യാ താം പിശാചതാം സ്വജനാൻ ബാധ മാനാ സ് തേ ഭവന്തി ഇതി ഖലു സ്മൃതി

ഇതിനാൽ അങ്ങയുടെ അഭിപ്രായം ശരിയാണോ എന്ന് ചിന്തിക്കുക

വിജയാമേനോന്‍:

മരിക്കുന്നവരെല്ലാം പിശാചുക്കൾ ആവുന്നില്ല. " അബ്ദ ദീക്ഷാദിലോപേന..... " എന്ന് എടുത്തു പറയുന്നുണ്ടു്. അവന്റെ ശേഷക്രിയ മുതലായവ ഒന്നും ചെയ്യായ്കനിമിത്തമോ സംസ്കാരം, ദശാഹ ശ്രാദ്ധം, ഏകാദശ പിണ്ഡം, സംവത്സര 'ദീക്ഷ, ഷോഡശ പിണ്ഡം, സപിണ്ഡീകരണം മുതലായവ കളിൽ വൈകല്യം മുതലായവ സംഭവിക്കുക നിമിത്തമോ ആണ് പിശാചത സംഭവിക്കുന്ന്. ഇനി നമ്മളി വയൊക്കെ കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ മുൻ തലമുറ ഇതൊന്നും ചെയ്തിട്ടില്ലെങ്കിലും പിതൃദോഷം കാണിക്കും.പലപ്പോഴും പിതൃക്കൾക്കു വേണ്ടി വർഷാവർഷം ബലിയിടുക ഒരാളോ മറ്റോ ആയിരിക്കും. അതു പോരാ എല്ലാ മക്കളും ചെയ്യണം.അമേരിക്കയിൽ ജോലി ചെയ്താലും നാട്ടിൽ വരുമ്പോൾ കടം തീർക്കണം. ഇല്ലെങ്കിൽ അതു തലമുറകളിലേക്ക് പകരും. Dr.Gopalakrishnan Sir വളരെ കൃത്യമായി ശിവരാത്രിക്കും കർക്കിടക വാവിനും ഇത് ചെയ്യിക്കുന്നുണ്ടു്.ഒന്നിനും പറ്റാത്തവർ വർഷത്തിൽ ഒരിക്കലെങ്കിലും അവിടെ പോയി ചെയ്തു നോക്കൂ. തൃശൂർ മഴുവഞ്ചേരി ശിവക്ഷേതത്തിലാണ് ഇവ നടത്തുന്നതു്.

രാജേശ്വരി ഉണ്ണിക്കൃഷ്ണന്‍:

രാമേശ്വരത്ത് അസ്ഥി നിമഞ്ജനം ചെയ്ത് സായൂജ്യപൂജ,തിലഹവനം എന്നിവ നടത്തിയാല്‍ പിന്നെ ആണ്ടുതോറു ശ്രാദ്ധമൂട്ടുന്നത് തെറ്റാണെന്ന് തര്‍ക്കിച്ചുകൊണ്ട് എന്‍റെ ആങ്ങളമാര്‍ ബലിയിടാറില്ല ,തല്ക്കാലം ഞാന്‍മാത്രം ചെയ്യു ന്നു ഇതിനെക്കുറിച്ച് വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നു

വിജയാമേനോന്‍:

ഗയയിൽ പോയി ചെയ്താലും ആണ്ടുതോറും ബലിയിടണം. മാതാപിതാക്കളെ ഓർമ്മിക്കുവാൻ പറ്റുന്ന ഏക അവസരമല്ലേ. അവരുടെ ഓർമ്മയ്ക്കായി ഒരുരുളച്ചോറ്, ഒരു നുള്ളരി, ഒരിത്തിരി സമയം മാറ്റി വയ്ക്കുക.

വിഷ്ണുനമ്പൂതിരി:

ഗയാ ശ്രാദ്ധമാണ് ഏറ്റവും പ്രധാനം. അലഹബാദ് ത്രിവേണി, കാശി ഗയഎന്നിവിടങ്ങളിൽ ശ്രാദ്ധം ഇടുന്നു. അതിൽഎല്ലാവർക്കുംഗതിയാകുന്നു എന്നതാണ് സങ്കൽപം. എന്നാലും അച്ഛന്റെയും അമ്മയുടെയും ബലി ഇടണം (ഞാൻ കൈലാസമുൾപ്പടെ പോകുകയും ബലിയിട്ടതുമാണ്)

പക്ഷെ പത്മ പുരാണത്തിൽ ഭാഗവത മാഹാത്മ്യത്തിൽ ധു ന്ധുകാരിയുടെ കഥയിൽ ഗ യാ ശ്രാദ്ധ മൂട്ടിയിട്ടും കൊടും പാപിയായ ഗുന്ധുകാരിക്ക് ഗതി കിട്ടിയില്ല ഭാഗവത ശ്രവണം കൂടി വേണ്ടിവന്നു.

 

കാലചക്രതന്ത്രം – ചില ശ്ലോകങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 3.50 (1 Vote)

 

കാലചക്രതന്ത്രം ചില ശ്ലോകങ്ങള്‍

ടിബറ്റിലെ വജ്രയാനബുദ്ധമതക്കാരുടെ ജ്യോതിഷഗ്രന്ഥമായ കാലചക്രതന്ത്രം എന്ന ഗ്രന്ഥത്തില്‍ നിന്ന് -

യസ്യാന്തം നാദിമധ്യം സ്ഥിതിമരണഭവം ശബ്ദഗന്ധോ രസശ്ച
സ്പര്‍ശോ രൂപം ന ചിത്തം പ്രകൃതി ന പുരുഷോ ബന്ധമോക്ഷോ ന കര്‍ത്താ
ബീജം ന വ്യക്തകാലം ന സകലഭുവനേ ദുഃഖസൌഖ്യസ്വഭാവം
നിര്‍വാണം നിര്‍ന്നിമിത്തം വ്യപഗതകരണം നിര്‍ഗുണം തന്നമസ്യേ

 (കാലചക്രതന്ത്രം)

ഈ ശ്ലോകത്തിന് വിഷ്ണുനമ്പൂതിരി രചിച്ച ഭാഷാവിവര്‍ത്തനം താഴെച്ചേര്‍ക്കുന്നു.

യാതൊന്നിന്നാദിമധ്യം സ്ഥിതി മരണ ഭവം ശബ്ദ ഗന്ധം രസങ്ങൾ,
സ്പർശം രൂപങ്ങൾ ചിത്തംപ്രകൃതി പുരുഷനും ഇല്ലിതിൽബന്ധമോക്ഷം ഇല്ലാ,
കർത്താവു ,ബീജം നഹി ഇതിനുലകിൽ ദു:ഖസൗഖ്യസ്വഭാവം
നിഷ്ക്കലം നിർന്നിമിത്തം ഗുണ വി-കരണ നിർവ്വാണമേ എൻ പ്രണാമം.

-          വിഷ്ണുനമ്പൂതിരി

കാലം വിശ്വാദിവജ്രം പുരുഷമനുപമം സര്‍വഗം നിഷ്പ്രപഞ്ചം
കൂടസ്ഥം കര്‍ണനാസാമുഖനയനശിരഃ സര്‍വതഃ പാണിപാദം
ഭൂതാന്തം ഭൂതനാഥം തൃഭുവനവരധൃക് കാരണം കാരണാനാം
വിദ്യാദ്യം യോഗഗമ്യം പരമസുഖപദം കാലചക്രം നമസ്യേ.

(കാലചക്രതന്ത്രം)

വിശ്വത്തിന്റെ ആദിയും, വജ്രത്തെപ്പോലെ ഉറപ്പുള്ളതു തിളങ്ങുന്നതും പൗരുഷമുള്ളതും എല്ലായിടത്തും എത്തിച്ചേരുന്നതും പ്രപഞ്ചത്തെ പ്പോലും ഇല്ലാതാക്കുന്നതും ( നിഷ്പ്രപഞ്ചം --പഞ്ചത്വം = നാശം ഇല്ലാത്തതും) കൂടസ്ഥൻ = ജീവനും. ചെവി മൂക്ക് വായ്‌'കണ്ണ്, ശിരസ്സ്, കാല് , കൈ ഇവ എല്ലായിടത്തുമുള്ളതും, പഞ്ചഭൂതങ്ങളെ ഇല്ലാതാക്കുന്നതും പഞ്ചഭൂതങ്ങൾക്കു നാഥനും, 3 ലോകങ്ങളെയു നന്നായി ധരിക്കുന്ന അഥവാ താങ്ങിനിറുത്തുന്നതും, സകലകാരണങ്ങൾക്കും കാരണവും, ആദ്യം അറിയേണ്ടതും, യോഗത്താൽ മാത്രം എത്തിപ്പെടാവുന്നതും, പരമ സുഖാനുഭൂതി നൽകുന്നതും ആയ കാലചക്രമായ (വീണ്ടും വീണ്ടും കറങ്ങിത്തിരിഞ്ഞ് ആവർത്തിക്കപ്പെടുന്നതുമായ) കാലത്തെ തനിയെ നമിച്ചു പോകുന്നു.

ഊര്‍ദ്ധ്വാധോ വൃദ്ധകായോ ഭവതി സമമിദം കായവാക്ചിത്തചക്രം
തിര്യഗ്ഭാനൈഃ സമന്താത് പവനഗതിവശാദ്വാ ത്രിഭിഃ ഷഡ്ഭിരേവം
ചക്രം ചാഷ്ടാരചക്രേ ഭവതി ജിനപതേരംഗുലൈ ഷട്സപാദൈര്‍
അഷ്ടദ്വാരൈശ്ച വൃത്തം സ്വകരതലനഖൈഃ കല്പയേത് ശ്രീശ്മശാനം

(കാലചക്രതന്ത്രം)

 

മുഖപുസ്തകം (ഫെയ്സ്ബുക്ക്)

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

നമ്മുടെ പ്രിയപ്പെട്ട കവന കവീന്ദ്രന്‍ വിഷ്ണുനമ്പൂതിരി ജി മുഖപുസ്തകത്തെക്കുറിച്ച് (ഫെയ്സ്ബുക്കിനെക്കുറിച്ച്) രചിച്ച കവിത. അ, , , ഈ എന്നിങ്ങനെ സ്വരാക്ഷരക്രമത്തിലാണ് ശ്ലോകങ്ങള്‍ എന്ന വിശേഷമുണ്ട്. കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ചര്‍ച്ചയും ചേര്‍ത്തിട്ടുണ്ട്.

ലേഖകന്‍ : വിഷ്ണുനമ്പൂതിരി

അന്നാദ്യമായിട്ടൊരു ദൂരവാണി
അല്പം ഭയത്തോടെ എടുത്തു ഞെക്കി
അന്നാദ്യമായ് നിർവൃതി ഞാനറിഞ്ഞു
അന്നെന്റ കർണ്ണാമൃതധാരയായ് നീ
(ദൂരവാണി - Mobile phone)

Read more: മുഖപുസ്തകം (ഫെയ്സ്ബുക്ക്)

ധ്രുവനക്ഷത്രവും സപ്തർഷിമണ്ഡലവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)

നക്ഷത്രങ്ങൾ കഥ പറയുന്നു - ധ്രുവനക്ഷത്രവും സപ്തർഷിമണ്ഡലവും

വിജയാമേനോന്‍:

ധ്രുവനക്ഷത്രം - ഉത്താനപാദ രാജാവിന് ആദ്യ ഭാര്യയായ സുനീതിയിൽ ജനിച്ച പുത്രനാണ് ധ്രുവൻ. തന്റെ രണ്ടാമത്തെ ഭാര്യയായ സുരുചിയിൽ കൂടുതൽ ആകൃഷ്ടനായിരുന്നു രാജാവു്.സുരുചിയുടെ പല ക്രൂര പ്രവർത്തികളും സുനീതിയെ വേദനിപ്പിച്ചിരുന്നു. സുനീതിയുടെ പുത്രനായ ധ്രുവൻ, ഒരു അച്ഛനെ മടിയിൽ കയറിയിരുന്നു. ഇതു കണ്ട സുരുചി അവനെ വിലച്ചുതാഴെയിറക്കി ആട്ടിപ്പായിച്ചു.ആ ബാലൻ ദുഃഖം സഹിക്കുവാനാവാതെ വനത്തിലേക്കോടി.

നാരദരുടെ ഉപദേശം അനുസരിച്ച് ധ്രുവൻ മഹാവിഷ്ണുവിനെ തപസ്സു ചെയ്തു. ആറു മാസത്തെ തപസ്സിനാൽ വിഷ്ണുവിന്റെ പ്രീതി സമ്പാദിച്ചു. വിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടു് ധ്രുവൻ കൽപാന്തകാലത്തും നാശമില്ലാത്ത വിധത്തിൽ ജ്യോതിശ്ചക്രത്തിനും മേൽഭാഗത്ത് ധ്രുവനക്ഷത്രമായി പ്രാകാശിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്ഥിരമായി വടക്കു ദിക്കിൽ കാണുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം (pole Star )

മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നീ പേരുകളോടു കൂടിയ സപ്തർഷികളെ, ഉത്തരാകാശത്തിൽ കിഴക്കുനിന്നും ക്രമമായി കാണാം.അതിൽ വസിഷ്ഠനക്ഷത്രത്തിന്റെ അടുത്തായി കാണുന്ന ചെറിയ നക്ഷത്രമാണ് അരുന്ധതിനക്ഷത്രം.

യുധിഷ്ഠിരൻ രാജ്യം ഭരിക്കുന്ന കാലത്ത് സപ്തർഷികൾ മകം നക്ഷത്രത്തിലായിരുന്നത്രേ.ശകാബ്ദ സംഖ്യയോടു് 2526 കൂട്ടിയാൽ യുധിഷ്ഠിരന്റെ കാലം അറിയാം. യുധിഷ്ഠിരന്റെ കാലം കഴിഞ്ഞ് 2526 വർഷം കഴിഞ്ഞപ്പോഴാണ് ശകാബ്ദം തുടങ്ങിയത്. സപ്തർഷികൾ ഓരോ നക്ഷത്രത്തിലും നൂറു കൊല്ലം വീതം നിൽക്കും. അപ്പോൾ ഒരാണ്ടിൽ 7 കലകൾ വീതമാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ അവ ചിത്തിര നക്ഷത്രത്തിൽ ആണ്.അശ്വതി തുടങ്ങിയ നക്ഷത്രങ്ങളുടെ ആധിപത്യവും സപ്തർഷികൾക്കുണ്ടു്.

ശ്രീഹരി:

ചിത്രം ധ്രുവനക്ഷത്രത്തെ കണ്ടു പിടിക്കാനുള്ള മാർഗ്ഗമാണ്. Ur Sa Major എന്നാണ് സപ്തർഷികളുടെ പേര്. ഒരു ചട്ടുകം പോലെയാണ്. രണ്ടാമത്തെയാണ് വസിഷ്ഠൻ. തൊട്ടടുത്ത് സൂക്ഷിച്ച് മാത്രം കാണാവുന്നതാണ് അരുന്ധതി. Search " Arab eye check" from Google.

Arab eye test : An ancient eye test--using the stars.

Vision testing in ancient times was as important as it is today. The predominant vision testing in some cultures was the recognition and identification of constellations and celestial bodies of the night sky. A common ancient naked eye test used the double star of the Big Dipper in the constellation Ursa Major or the Big Bear. The second star from the end of the handle of the Big Dipper is an optical double star. The ability to perceive this separation of these two stars, Mizar and Alcor, was considered a test of good vision and was called the "test" or presently the Arab Eye Test.

ശ്രീനാഥ് ഒജി:

പ്രാചീനകാലത്ത് രോഗിയെ സംബന്ധിച്ചിടത്തോളം അരുന്ധതീ നക്ഷത്രത്തെ കാണാനുള്ള കഴിവ് നഷ്ടപ്പെടുന്നത്, മരണാസന്നനായി എന്നതിന്റ ലക്ഷണമായി കരുതിയിരുന്നു.

ഗണിതവും പരിഹാരകര്‍മങ്ങളും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം തയ്യാറാക്കിയത്.)

ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍:

ജ്യോതിഷികൾക്ക് ഗണിതം ഒഴിച്ചു കൂടാത്തതാണ് . ജോതിഷികൾക്ക് ഗണിതം ഒരു നിത്യ തപസ്സു പോലെ ആയിരിയ്ക്കണം. ഇനി ഒരു ജ്യോതിഷിയുടെ പ്രശ്നചാർത്തു ഒന്ന് വിശകലനം ചെയ്യാം. "ദോഷശാന്തിയ്ക്കായി ഗണപതിഹോമം, മൃത്യു ജയഹോമം, ത്രികാല പൂജയായി ഭഗവതിസേവ, 1008 മഹാസുദർശനഹോമം, 12000 തിലഹോമം എന്നിവ നടത്തുക" . ഇതിൽ മൃത്യുജ്ജയഹോമത്തിന് ഉപയോഗിയ്ക്കുന്ന് ദ്രവ്യത്തിനും മന്ത്രസംഖ്യയ്ക്കും കൃത്യമായ കണക്ക് പാലിയ്ക്കുന്നു. സുദർൾനമന്ത്രം 1008 ആവർത്തി പൂർത്തിയാക്കി കണക്ക് പാലിയ്ക്കുന്നു. ത്രികാല പൂജ 3 എന്ന സംഖ്യയെ അടിസ്ഥാനമാക്കി ചെയ്യുന്നു. തിലഹോമ മന്ത്രങ്ങൾ 12000 ആവർത്തി പൂർത്തിയാക്കുന്നു. 1008എന്നത്1009 ആയിക്കൂടെ? 12000എന്നത് 11999 ആയിക്കൂടെ? ത്രികാലപൂജ ചതുർകാലപൂജ ആയിക്കൂടെ? യാഗങ്ങളിൽ ഹോമകുണ്ഡങ്ങളുടെ അളവുകൾ, ക്ഷേത്രങ്ങളിൽ ആണെകിൽ കലശങ്ങൾ ആണെകിൽ 25 കലശം, 108 കലശം, 1008 കലശം തുടങ്ങിയവ ഉണ്ട്. താന്ത്രികകർമ്മങ്ങൾ ജ്യോതിഷം പോലെ വ്യക്തമായ ഗണിത നിയമങ്ങളെ പിന്തുടരുന്നുണ്ട്. തന്ത്രത്തിലെ അഥവാ പൂജാവിധികളിലെ ഈ കണക്കുകളുടെ ഗൂഡാർത്ഥം എന്താണ്? തന്ത്രത്തിനെ വിലയിരിത്താനൊ വിമർശിക്കാനൊ മുതിരുന്നവർ ഇതെപ്പറ്റി ഒക്കെ ഒരു സാമാന്യ അറിവ് നേടേണ്ടത് അല്ലെ?

ജിനേഷ് നാരായണന്‍:

തീർച്ചയായും വേണം ജി. അടിസ്ഥാന അറിവ് പോലും ഇല്ലാത്തവരാണ് വേദാന്തത്തിന്റെ ഹാങ്ങോവറിൽ തന്ത്രത്തിനെ വിമർശിക്കാൻ വരുന്നതിൽ ഭൂരിപക്ഷവും. രണ്ടാംതരം അറിവിന്റെ ബലം (കേട്ടുകേള്‍വി) ആണ് എല്ലാ തർക്കത്തിന്റെയും മൂലകാരണം, അനുഭവം വരുമ്പോൾ എല്ലാം ശരി ആയിക്കൊള്ളും.

വിഷ്ണുനമ്പൂതിരി:

കലശങ്ങൾ 49 തുടങ്ങിയ പല കണക്കിലും ഉണ്ട്. എന്നാൽ ഹോമ സംഖ്യയ്ക്ക് കണക്കു വേറെയാണ്. സമിദാജ്യചരുരാജ്യം. സമിച്ചരുരാജ്യം. ഇങ്ങനെ പല വിധമാകുമ്പോൾ അതിന്റെ അനുപാതത്തിനുസരിച്ച് വേണം സമിത്തുക്കളുടെ ക്രമീകരണം. ഉദാ.. മൃത്യു ഞ്ജയഹോമത്തിൽ 7 ദ്രവ്യങ്ങൾ ഓരോന്നും 144. ഓരോന്നു കഴിയുമ്പാഴും ദശാംശം നെയ് ഹോമിക്കണം 144 x 7= 1008 ഇങ്ങനെ പോകുന്ന കണക്കിൽ സമിത്തുക്കളെ തുല്യമായി തിരിക്കേണ്ട അംശബന്ധത്തിനാണ് 12000 തുടങ്ങിയ കണക്ക്.

ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍:

മൃത്യുജ്ജയഹോമത്തിന് ഉപയോഗിയ്ക്കുന്ന സപ്തദ്രവ്യങ്ങളായ വള്ളി ( ചിറ്റാമൃത് ), പേരാൽ മൊട്ട്, എള്ള്, കറുക, പാൽ, ഹവിസ്സ്, നെയ്യ് എന്നിവയ്ക്ക് ഗ്രഹങ്ങളുമായി ബന്ധം ഉണ്ടോ? ഈ എഴ് എന്ന സംഖ്യ മനുഷ്യന്റെ ശരീരത്തിലെ നാഡികളുമായി ബന്ധം ഉണ്ടോ? മനുഷ്യശരീരത്തിലെ എതെങ്കിലും അവയവങ്ങളും ആയി ബന്ധം ഉണ്ടാ? എതെങ്കിലും ദേവതാ സങ്കല്പങ്ങളും ആയി ബന്ധമുണ്ടൊ?

മൂകാംബികയിലെ ചണ്ഡികാഹോമത്തിന് പായസം ഹോമിച്ചത് ശരിയാണൊ തെറ്റാണൊ എന്ന ഒരു സംശയം മുമ്പ് ശ്രീ ശ്രീനാഥ് ഒരു പോസ്റ്റിൽ ഉന്നയിച്ചിട്ടുണ്ട്. ഈ ചർച്ച പൂർത്തിയാവുമ്പോൾ ആ സംശയത്തിന് യുക്തിസഹമായ മറുപടി ഉണ്ടായിരിയ്ക്കണം. ശ്രീനാഥിന്റെ ചോദ്യം പലരുടെയും ചോദ്യമാണ്.

വിഷ്ണുനമ്പൂതിരി:

മൃത്യുജ്ഞയഹോമത്തിലുപയോഗിക്കുന്ന സപ്തദ്രവ്യങ്ങള്‍ക്ക് സപ്തധാതുക്കളുമായാണ് ബന്ധം. വള്ളി,മൊട്ടെ,ള്ളു, കറുക പാലു ,നെയ്യ്, പാൽപായസം എന്നാണു ക്രമം. അമൃതാവട തിലദൂർവ്വാഎന്ന് പ്രപഞ്ചപാരതന്ത്രത്തിൽ ആചാര്യസ്വാമികൾ പറയുന്നുണ്ട്.  ശുദ്ധഹവിസ്സല്ല പഞ്ചാരയിടാത്ത പാൽപായസം ( ചോറിൽ പച്ചപ്പാൽ ഒഴിക്കുന്നു).

അമൃതേ രോഗശാന്തി സ്യാൽ, വടേ മൃത്യു വിനാശനം
തിലേ രരി ഷ്ടനാശഞ്ച, ദൂർവ്വാണ്യായുഷ്യവർദ്ധനം
ക്ഷീരേണ ബലവർദ്ധന്തു - ആജ്യം സർവ്വാർത്ഥ സാധകം
പായസം സർവ്വ സിദ്ധിം ച സപ്തദ്രവ്യ ഫലം ക്രമാൽ

അമൃത് - രോഗശാന്തി, എളള് - മൃത്യു നാശനം, കറുക - ആയുസ്സ് വർധിക്കാൻ, പാൽ - ബലം വർധിക്കാൻ, നെയ്യ് - പുരുഷാർത്ഥങ്ങളും ലഭിക്കാൻ, പായസം -എല്ലാം ലഭിക്കാൻ.

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

ചില ഘട്ടങ്ങളില്‍ ചിലര്‍ പറയുന്നതാണ്...സപ്തനാഡികളും തളര്‍ന്നുപോയി എന്ന്... അങ്ങനെ വരുമ്പോള്‍ മൃത്യുഞ്ജയഹോമം നാഡികളുടെ തളര്‍ച്ച മാററാനുതകില്ലേ?

ശ്രീനാഥ് ഒജി:

നല്ല ചോദ്യം. ഉതകുമായിരിക്കാം. ഏതായാലും മനഃക്ലേശം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക്, ഈശ്വരാധീനവും ഈശ്വരചിന്തയും തദ്വാരാ മനശ്ശക്തിയും വര്‍ദ്ധിപ്പിക്കാനുതകുന്ന മൃത്യുഞ്ജയഹോമാദികള്‍ നിര്‍ദ്ദേശിക്കുന്നത് നല്ലതുതന്നെ.