നക്ഷത്രദേവതകളും മന്ത്രങ്ങളും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍: ദിനേഷ് കളരിക്കല്‍

ജന്മനക്ഷത്രങ്ങള്‍ പ്രധാനം ആണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്. ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ-നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും.

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല. ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം, മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം, മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ്. നിത്യജപം ആണ്. നക്ഷത്രങ്ങളും മന്ത്രങ്ങളും താഴെ കൊടുക്കുന്നു

നം.

നക്ഷത്രം

ദേവത

മന്ത്രം

1

അശ്വതി

അശ്വിനി കുമാരന്മാര്‍

ആശ്വിനീ കുമാരാഭ്യാം നമഃ

2

ഭരണി

യമന്‍

യമായ നമഃ

3

കാര്‍ത്തിക

അഗ്നിദേവന്‍

അഗ്നയെ നമഃ

4

രോഹിണി

ബ്രഹ്മാവ്‌

ബ്രഹ്മണേ നമഃ

5

മകയിരം

ചന്ദ്രന്‍

ചന്ദ്രമസേ നമഃ

6

തിരുവാതിര

ശിവന്‍

നമശ്ശിവായ (നമഃ ശിവായ), അല്ലെങ്കില്‍ രുദ്രായ നമഃ

7

പുണര്‍തം

അദിതി

അദിത്യൈ നമഃ

8

പൂയം

ബൃഹസ്പതി

ബൃഹസ്പതയേ നമഃ

9

ആയില്യം

സര്‍പങ്ങള്‍/നാഗരാജാവ്

സര്‍പേഭ്യോ നമഃ

10

മകം

പിതൃക്കള്‍

പിതൃര്‍ഭ്യോ നമഃ

11

പൂരം

അര്യമാ

ആര്യമ്ണേ നമഃ

12

ഉത്രം

ഭഗന്‍

ഭഗായ നമഃ

13

അത്തം

സൂര്യന്‍

സവിത്രേ നമഃ

14

ചിത്തിര

ത്വഷ്ടാവ്

ത്വഷ്ട്രേ നമഃ

15

ചോതി

വായു ദേവന്‍

വായവേ നമഃ

16

വിശാഖം

ഇന്ദ്രാഗ്നി

ഇന്ദ്രാഗ്നിഭ്യാം നമഃ

17

അനിഴം

മിത്രന്‍

മിത്രായ നമഃ

18

തൃക്കേട്ട

ഇന്ദ്രന്‍

ഇന്ദ്രായ നമഃ

19

മൂലം

നിരൃതി

നിരൃതയേ നമഃ

20

പൂരാടം

ജലം, വരുണന്‍, തപസ്

അപ്ഭ്യോ നമഃ

21

ഉത്രാടം

വിശ്വദേവന്‍

വിശ്വേ ദേവേഭ്യോ നമഃ (വിശ്വേഭ്യോ ദേവേഭ്യോ നമഃ)

 22

തിരുവോണം

വിഷ്ണു

വിഷ്ണവേ നമഃ അഥവാ നാരായണായ നമഃ

 

അവിട്ടം

വസുക്കള്‍

വസുഭ്യോ നമഃ

24

ചതയം

വരുണന്‍

വരുണായ നമഃ

25

പൂരൂരുട്ടാതി

അജൈകപാദന്‍

അജൈകപദേ നമഃ

26

ഉതൃട്ടാതി

അഹിര്‍ബുധ്നി

അഹിര്‍ബുധ്നേ നമഃ

27

രേവതി

പൂഷാവ്

പൂഷ്ണേ നമഃ

 

 

You are not authorised to post comments.

Comments powered by CComment